Sat. Apr 20th, 2024
ന്യൂഡൽഹി:

കശ്മീർ ജനങ്ങളോടുള്ള കേന്ദ്ര സർക്കാർ നിലപാടിനെതിരെ വിമർശനവുമായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കശ്മീർ നിവാസികളുടെ ജനാധിപത്യ അവകാശങ്ങളെയെല്ലാം മുറിപ്പെടുത്തുന്നതിനേക്കാൾ വലിയ ദേശവിരുദ്ധത മറ്റെന്താണുള്ളതെന്ന് പ്രിയങ്ക ചോദിച്ചു.

കഴിഞ്ഞ ദിവസം, പ്രതിപക്ഷ കക്ഷികൾക്കൊപ്പം കശ്മീർ ജനങ്ങളുടെ അവസ്ഥകൾ വിലയിരുത്താനെത്തുകയും സന്ദർശനുമതി നിഷേധിക്കപ്പെട്ടു മടങ്ങുകയും ചെയ്ത രാഹുൽ ഗാന്ധിയോട് വിമാനത്തിലുണ്ടായിരുന്ന ഒരു വനിത കശ്മീരിലെ കഷ്ടതകളെ വികാരഭരിതയായി വിവരിക്കുന്ന ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചാണ് പ്രിയങ്കയുടെ വിമർശനം. ‘ഞങ്ങളുടെ കുട്ടികൾക്ക് പുറത്തേക്ക് വരാൻ സാധിക്കുന്നില്ല. ഹൃദ്രോഗിയായ എന്റെ സഹോദരനെ ഡോക്ടറെ കാണിക്കാൻ സാധിക്കുന്നില്ല. ഞങ്ങൾ അപകടത്തിലാണ്’– ദൃശ്യങ്ങളിൽ വനിതാ കരഞ്ഞുകൊണ്ട് പറയുന്നു. ശ്രീനഗറിലെത്തിയ രാഹുലിനെയും സംഘത്തെയും വിമാനത്താവളത്തിനു വെളിയിലേക്ക് കടക്കാനോ, മാധ്യമങ്ങളെ കാണുവാനോ ഉദ്യോഗസ്ഥർ അനുവദിച്ചിരുന്നില്ല.

ഇതിനെതിരെയും പ്രിയങ്ക പ്രതികരിച്ചു. ‘ ദേശീയതയുടെ പേരിൽ നിശബ്തരാക്കപ്പെട്ട ലക്ഷക്കണക്കിന് ആൾക്കാരിൽ ഒരുവളാണ്, രാഹുലിനോട് പരാതിപറയുന്ന ഈ വനിതാ, കശ്മീർ ജനങ്ങളുടെ ജനാധിപത്യപരമായ എല്ലാ അവകാശങ്ങളും ലംഘിക്കപ്പെട്ടിരിക്കുകയാണ്, എത്രനാൾ നിങ്ങൾക്കിത് ഇതു തുടരാനാകും.. ഇതിനെതിരെ ശബ്ദമുയർത്തേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്. ഞങ്ങളതു തുടർന്നുകൊണ്ടേയിരിക്കും – പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *