25 C
Kochi
Sunday, July 25, 2021
Home 2019 July

Monthly Archives: July 2019

ഡല്‍ഹി: സി.പി.എം. പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ ചേരും. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്യും. തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്ത കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തിലുണ്ടാകും. കഴിഞ്ഞ തവണ ചേര്‍ന്ന യോഗത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച തെരഞ്ഞെടുപ്പ് നയം പാര്‍ട്ടി പരിശോധിച്ചിരുന്നു.കേരളത്തില്‍ നിന്നുള്ള ഒരു സീറ്റും തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് സീറ്റും അടക്കം ആകെ മൂന്ന് സീറ്റ് മാത്രമാണ് സി.പി.എമ്മിന് തെരഞ്ഞെടുപ്പില്‍...
ഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാസാക്കിയതിനെതിരെ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും സമരത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മണിക്ക് തുടങ്ങിയ സമരം വ്യാഴാഴ്ച ആറ് മണി വരെ തുടരും. ഒ.പിയും കിടത്തി ചികിത്സയും ഇന്ന് ഉണ്ടാകില്ല.മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാസാകുന്നതോടെ എം.ബി.ബി.എസ്. അടിസ്ഥാന യോഗ്യത ഇല്ലാതെ തന്നെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അലോപ്പതി ചികിത്സക്ക് അനുമതി കിട്ടും. നിലവില്‍...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിലെ അനിശ്ചിതത്വം തുടരുന്നു. വിമാനത്താവള നടത്തിപ്പ് ടെന്‍ഡറില്‍ തീരുമാനമെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. അദാനി ഗ്രൂപ്പിന് വിമാനത്താവളം വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം ഉള്‍പ്പെടെ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിനുള്ള ടെന്‍ഡറില്‍ ഒന്നാമതെത്തിയത് അദാനി ഗ്രൂപ്പാണ്. സ്വകാര്യവത്കരണത്തിനെതിരേ ശക്തമായ നിലപാടെടുത്ത സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് വിമാനത്താവളം വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഇന്ന്...
#ദിനസരികള്‍ 834 കലാകൗമുദി നടത്തിയ ഒരു അഭിമുഖത്തില്‍ ആറ്റൂര്‍ രവിവര്‍മ്മ ഇങ്ങനെ പറഞ്ഞു –“എനിക്ക് മൗനമാണ് ഇഷ്ടം. പുലര്‍ച്ചയ്ക്കോ വൈകുന്നേരമോ നടപ്പാതകളിലൂടെ നടത്തം. ഞാന്‍ മാത്രം. ഞാനുമില്ല. ഒപ്പം വാക്കുകള്‍. മൗനത്തില്‍ നിന്നാണ് എന്റെ കവിത പിറക്കുന്നത്. ഹിമാലയ മൗനത്തിന്റെ വ്യാസ ഗുഹ. സംഗീതത്തിന്റെ ചുറ്റും മൗനമുണ്ട്. ഞാന്‍ മൗനം ശീലിക്കുന്നു. ആള്‍‌ക്കൂട്ടത്തില്‍ പെട്ടാലും.. അതുകൊണ്ടാകാം നിങ്ങള്‍ സംശയിച്ചതുപോലെ ഞാന്‍ നിശബ്ദനായിപ്പോയത്.”ഞാന്‍ ആദ്യമായി വായിക്കുന്ന ആറ്റൂരിന്റെ കവിത ജ്യേഷ്ഠന് പഠിക്കാനുണ്ടായിരുന്ന...
തിരുവനന്തപുരം: രണ്ടു തവണ മാറ്റി വച്ച പ്രളയ സെസ് ആഗസ്റ്റ് ഒന്ന് മുതല്‍ പ്രബല്യത്തില്‍ വരും. ചരക്ക്-സേവന നികുതിക്കൊപ്പം ഒരു ശതമാനമാണ് സെസ്. 12%, 18%, 28% ജിഎസ്ടി നിരക്കുകള്‍ ബാധകമായ 928 ഉല്‍പന്നങ്ങള്‍ക്കാണ് സെസ്. നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി, പഴങ്ങള്‍ തുടങ്ങി 0%, 5% ജിഎസ്ടി നിരക്കു ബാധകമായവയ്ക്ക് സെസില്ല. ജി.എസ്.ടിക്കു പുറത്തുള്ള പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില്‍പന എന്നിവയ്ക്കും സെസ് നല്‍കേണ്ടി...
മംഗളൂരു: കഫേ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി.ജി.സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു തീരത്ത് ഒഴിഗേ ബസാറില്‍ മല്‍സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.തിങ്കളാഴ്ച നേത്രാവതി പാലത്തിനടുത്തുനിന്നാണ് സിദ്ധാര്‍ഥയെ കാണാതായത്. ഇവിടെ വച്ചാണ്അവസാനമായി സിദ്ധാര്‍ത്ഥയുടെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചതെന്ന് കര്‍ണാടക പൊലീസ് കണ്ടെത്തിയിരുന്നു. ബംഗളൂരുവില്‍ നിന്നും കാറില്‍ മംഗലൂരുവിലേക്ക് പുറപ്പെട്ട സിദ്ധാര്‍ത്ഥ, നേത്രാവതി പുഴയുടെ മുകളിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും പുറത്തിറങ്ങി പുഴയിലേക്ക് ഇറങ്ങിപ്പോയെന്നും...
ഡോക്ടര്‍ മുത്തുലക്ഷ്മി റെഡ്ഡിയെ ആദരിച്ചു ഗൂഗിള്‍ ഡൂഡില്‍. ഡോ.മുത്തുലക്ഷമിയുടെ 133ാം ജന്മദിനത്തിലാണ് ഗൂഗിൾ തന്റെ ഡൂഡിൽ മുത്തുലക്ഷ്മിയുടെ ചിത്രം പ്രദശിപ്പിച്ചത്. ആദ്യ വനിതാ നിയമസഭാംഗം എന്നതിനപ്പുറത്തേക്ക്, സര്‍ക്കാര്‍ ആശുപത്രിയിലെ ആദ്യ വനിതാ ഹൗസ് സർജൻ, പുരുഷന്മാരുടെ കോളേജില്‍ പ്രവേശനം നേടിയ ആദ്യ വനിതാ വിദ്യാര്‍ത്ഥിനി, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഉന്നമനത്തിന് വേണ്ടി പോരാടിയ ധീര വനിത എന്നീ നിലകളിലും പ്രശസ്തയായിരുന്നു മുത്തുലക്ഷ്മി റെഡ്ഡി.1886 ൽ തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലായിരുന്നു മുത്തുലക്ഷ്മിയുടെ ജനനം....
ബ്രസീല്‍: ബ്രസീലിലെ അള്‍ട്ടമിറ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടുകയും നിരവധിപേർ കൊല്ലപ്പെടുകയും ചെയ്തു. രാജ്യത്തെ ഏറ്റവും കൂടുതല്‍ തടവുകാരുള്ള ജയിലുകളിലൊന്നാണ് പാരസ്റ്റേറ്റിലെ അള്‍ട്ടമിറ ജയിൽ.അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന തടവുകാരുടെ ഏറ്റുമുട്ടലിൽ 52 പേര്‍ കൊല്ലപ്പെട്ടു. സംഭവസ്ഥലത്തു നിന്നും 16 മൃതദേഹങ്ങളാണ് തലവെട്ടി മാറ്റിയ നിലയിലയിൽ കണ്ടെടുത്തത്.ജയിലില്‍ രണ്ട് ചേരികളായി തിരിഞ്ഞായിരുന്നു കലാപം, ഒരു ചേരിയിലുള്ളവർ ജയിലിന് തീവച്ചതിനെ തുടര്‍ന്ന്, നിരവധി പേര്‍ ശ്വാസം മുട്ടിയും മരിച്ചിട്ടുണ്ട്. രണ്ട് ജയില്‍ ജീവനക്കാരെ...
ബൈജൂസ് ആപ്പിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ എന്ന മലയാളി ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍. പഠന വിഷയങ്ങള്‍ ആപ്പ് വഴി കുട്ടികളിലേക്കെത്തിക്കുന്ന ബൈജൂസ് ആപ്പിന്റെ മൂല്യം 40,000 കോടി രൂപ കടന്നോടെയാണ് പട്ടികയില്‍ ബൈജു എത്തിയത്.ബില്യണയര്‍ ക്ലബില്‍ ഇടം നേടിയ അപൂര്‍വം മലയാളികളില്‍ ഒരാളായാണ് മുപ്പത്തിയേഴുകാരനായ ബൈജു മാറിയിരിക്കുന്നത്.ബൈജൂസ് ആപ്പിന് മുന്‍പ് തുടങ്ങിയ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അടുത്തിടെ 15 കോടി ഡോളറിന്റെ മൂലധന...
  ഡല്‍ഹി: മിനിമം ബാലന്‍സ് അക്കൗണ്ടില്‍ ഇല്ലാത്തതിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബാങ്കുകള്‍ ഈടാക്കിയത് 10000 കോടി രൂപ. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ധന സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തിയത്.എസ്.ബി.ഐ ഉള്‍പ്പെടെ 19 പൊതുമേഖലാ ബാങ്കുകള്‍ 6,155 കോടി രൂപയും നാല് പ്രമുഖ സ്വകാര്യ ബാങ്കുകള്‍ ചേര്‍ന്ന് 3,567 കോടിരൂപയുമാണ് നിക്ഷേപകര്‍ക്ക് പിഴ ചുമത്തി സമ്പാദിച്ചത്. 2017 ഏപ്രിലില്‍ മിനിമം ബാലന്‍സില്ലാത്തവര്‍ക്ക് പിഴ...