Fri. Apr 26th, 2024

വിക്രം നായകനായെത്തുന്ന ചിത്രമാണ് ‘കടാരം കൊണ്ടാന്‍’. രാജേഷ്‌ എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌ കമലഹാസന്‍ ആണ്. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ഞെട്ടിക്കുന്ന മേക്‌ഓവറുമായാണ് വിക്രം എത്തിയിരിക്കുന്നത്. കമലിന്‍റെ നിര്‍മാണ കമ്ബനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷലാണ് ചിത്രം നിര്‍മ്മിക്കുക. വിക്രത്തിന്റെ 56ാം ചിത്രമാകും കദരം കൊണ്ടേന്‍. ജിബ്രാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ലെന, അബി ഹാസന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ജൂലൈ 19-ന് പ്രദര്‍ശനത്തിന് എത്തും.

By Ishika

Leave a Reply

Your email address will not be published. Required fields are marked *