Sat. Apr 20th, 2024
ചെന്നൈ:

അതി കഠിനമായ വരള്‍ച്ച നേരിടുന്ന ചെന്നൈ നഗരത്തിന് വെളളവുമായി ട്രെയിന്‍ എത്തി. 50 വാഗണുകളില്‍ 25 ലക്ഷം ലിറ്റര്‍ വെളളവുമായാണ് വില്ലിവക്കത്ത് ട്രെയിന്‍ എത്തിയത്. ജോളാര്‍പേട്ടില്‍ നിന്നും രാവിലെ പുറപ്പെട്ട ട്രെയിന്‍ അഞ്ച് മണിക്കൂര്‍ യാത്ര ചെയ്തശേഷമാണ് ഇവിടെ എത്തിയത്. ജോളാര്‍പേട്ടില്‍ നിന്നും ദിവസവും 10 മില്യന്‍ ലിറ്റര്‍ വെളളം ചെന്നൈയ്ക്കു നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനി സ്വാമി പ്രഖ്യാപിച്ചിരുന്നു. ഇതിനായ് 65 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിലവില്‍ ചെന്നൈ മെട്രോ വാട്ടര്‍ അതോറിറ്റി 525 മില്ല്യണ്‍ ലിറ്റര്‍ വെളളം ദിനംപ്രതി നല്‍കുന്നണ്ട്. അതിന് പുറമേയാണ് ജോളാര്‍പേട്ടില്‍ നിന്നും അധിക ജലം എത്തിക്കുന്നത്. മ​ന്ത്രി എ​സ്.​പി വേ​ലു​മ​ണി​യും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേര്‍ ട്രെ​യി​നെ വരവേല്‍ക്കാന്‍ എത്തിയിരുന്നു

കഴിഞ്ഞ നാലുമാസമായി ചെന്നൈ നഗരത്തില്‍ കഠിനമായ വരര്‍ച്ച അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 200 മില്യണ്‍ ലിറ്റര്‍ വെളളത്തിന്റെ കുറവാണ് ഇവിടെ ദിവസവും അനുഭവപ്പെടുന്നത്. നഗരത്തിലേയ്ക്ക് വെളളമെത്തിക്കുന്ന നാല് ജലസംഭരണികളിലും വെളളമില്ലാതെ വരണ്ട് കിടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *