Thu. Apr 25th, 2024
ന്യൂഡൽഹി:

 

താൻ ഇനി കോൺഗ്രസ് അദ്ധ്യക്ഷൻ അല്ലെന്ന് പ്രസ്താവിച്ചതിനു മണിക്കൂറുകൾക്കു ശേഷം, “കോൺഗ്രസ് പാർട്ടിയെ സേവിക്കാൻ കഴിഞ്ഞത് ഒരു ബഹുമതി” ആണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ പറഞ്ഞു.

മൂല്യങ്ങളും, ആദർശങ്ങളും കൊണ്ട് നമ്മുടെ മനോഹരമായ രാജ്യത്തിനു വേണ്ടി പ്രവർത്തിച്ച കോൺഗ്രസ് പാർട്ടിയെ സേവിയ്ക്കാൻ കഴിഞ്ഞത് ഒരു ബഹുമതി ആയിട്ടു കാണുന്നുവെന്നും, തന്റെ രാജ്യത്തിനോടും, സംഘടനയോടും കടപ്പെട്ടിരിക്കുന്നുവെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

കോൺഗ്രസ് വർക്കിങ് കമ്മറ്റി ഉടനെത്തന്നെ യോഗം ചേർന്ന് പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *