Fri. Apr 26th, 2024
മുംബൈ:

 

പീഡന ആരോപണം ഉന്നയിച്ച് ബീഹാര്‍ സ്വദേശിനി നല്‍കിയ കേസിൽ ബിനോയ് കോടിയേരിയ്ക്കു കര്‍ശന ഉപാധികളോടെയുള്ള മുന്‍കൂര്‍ ജാമ്യം നൽകാൻ, മുംബൈ ദിന്‍ദോഷിയിലെ സെഷന്‍സ് കോടതി ബുധനാഴ്ച ഉത്തരവിട്ടു.

ജാമ്യത്തുകയായി 25,000 രൂപ കെട്ടിവെക്കണം.ഒരു മാസക്കാലം എല്ലാ തിങ്കളാഴ്ചയും പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണം.പോലീസ് ആവശ്യപ്പെട്ടാല്‍ ഡി.എ.ന്‍എ. പരിശോധനയ്ക്ക് തയ്യാറാകണം. ഇതിനായി രക്ത സാമ്പിളുകളടക്കം കൈമാറണം. സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് കോടതി ബിനോയ് കോടിയേരിയ്ക്കു മുന്‍കൂര്‍ ജാമ്യം നല്‍കിയിരിക്കുന്നത്.

ബിനോയിയുടേയും പരാതിക്കാരിയായ യുവതിയുടേയും വാദങ്ങള്‍ കോടതി കഴിഞ്ഞ ദിവസം കേട്ടിരുന്നു. അതിനു ശേഷമാണ് വിധി പറഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *