25 C
Kochi
Wednesday, September 22, 2021

Daily Archives: 6th June 2019

നയന്‍താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൊലെയുതിര്‍ കാലം'. ചക്രി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭൂമിക ചൗള, പ്രതാപ് പോത്തന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം നിര്‍വഹിക്കുന്നത്. വാഷു ബാഗ്‌നാനിയും യുവാന്‍ ശങ്കര്‍ രാജയുടെ വൈ.എസ്.ആര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഹിന്ദിയിലും ഇറങ്ങുന്നുണ്ട്. ഹിന്ദിയില്‍ തമന്നയും, പ്രഭുദേവയുമാണ് പ്രധാന താരങ്ങള്‍. ചിത്രത്തിന് ഹിന്ദിയില്‍ ഖാമോഷി എന്നാണ്...
കഴിഞ്ഞ രണ്ടു വർഷത്തോളമായി സാനിറ്ററി നാപ്കിനുകൾക്ക് ബദലായി കേരളത്തിലെത്തിയ അതിഥിയാണ് മെൻസ്ട്രൽ കപ്പ്. ആർത്തവത്തിന്റെ ആരോഗ്യ പാരിസ്ഥിതിക വിഷയങ്ങൾ എങ്ങും ചർച്ചയായപ്പോൾ അതിനൊരു പരിഹാരം എന്ന നിലയിൽ കപ്പുകൾ വിപണിയിൽ പ്രത്യക്ഷപ്പെട്ടു. സുസ്ഥിര ആർത്തവ (Sustainable Menstruation) ത്തിനു പ്രാധാന്യം നൽകുന്ന ഉത്പന്നം കൂടെയാണ് ഇത്.മെഡിക്കൽ ഗ്രേഡ് സിലിക്കൺ കൊണ്ടാണ് ഈ കപ്പുകൾ നിർമ്മിക്കുന്നത്. കേട്ടിട്ട് ഭയപ്പെടേണ്ട, കുഞ്ഞുങ്ങൾക്ക് നൽകുന്ന പാൽകുപ്പിയിലെ നിപ്പിൾ തന്നെയാണ് ഇതിനു പിറകിലും. ആയതിനാൽ...
കുവൈറ്റ്:  രാജ്യത്ത് സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കാന്‍ ഒരുങ്ങി കുവൈറ്റ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ യുവാക്കള്‍ക്ക് ആവശ്യമായ തൊഴില്‍ പരിജ്ഞാനം നല്‍കി സ്വദേശിവത്ക്കരണം നടപ്പിലാക്കുകയാണു ലക്ഷ്യം. സ്വകാര്യ മേഖലയില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ 1.6 ലക്ഷം തസ്തികകളില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ അഞ്ചു വര്‍ഷത്തിനുള്ളില്‍ 1.6 ലക്ഷം വിദേശികള്‍ക്കു തൊഴില്‍ നഷ്ടമാകും.
കോട്ടയം:കോട്ടയത്ത് എച്ച് വണ്‍ എന്‍ വണ്‍ ബാധിതനായ രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിന്റെ വാദങ്ങളെ തളളി മരിച്ചയാളുടെ മകള്‍ റെനി രംഗത്ത്. അത്യാഹിത വിഭാഗത്തിലെ ഡോക്ടർ, കാലു പിടിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലെന്ന് റെനി ആരോപിച്ചു.അതേസമയം, ആംബുലന്‍സില്‍ രോഗി പുറത്ത് കിടക്കുന്ന കാര്യം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ അറിഞ്ഞിരുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. പി.ആർ.ഒയും ഇക്കാര്യം ഡോക്ടര്‍മാരെ അറിയിച്ചില്ലെന്ന് ആശുപത്രി സൂപ്രണ്ട്...
ബ്രസീലിയ:  സ്വന്തം നാട്ടില്‍ അരങ്ങേറാനിരിക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടത്തിനുള്ള ബ്രസീല്‍ ടീമില്‍ നിന്ന് സൂപ്പര്‍ താരം നെയ്മര്‍ പുറത്ത്. കണങ്കാലിനേറ്റ പരിക്കാണ് താരത്തെ ടീമില്‍ നിന്ന് പുറത്തേക്കുള്ള വഴിയിലെത്തിച്ചത്. താരം കളിക്കില്ലെന്ന വിവരം ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് പുറത്ത് വിട്ടത്.ബ്രസീലിയന്‍ ആരാധകര്‍ക്ക് കടുത്ത നിരാശ സമ്മാനിക്കുന്ന വാര്‍ത്തയാണിത്. കഴിഞ്ഞ കുറച്ചു നാളുകളായി പരിക്കിന്റെ പിടിയിലുള്ള നെയ്മര്‍ ഇന്നലെ ഖത്തറിനെതിരെ നടന്ന സൗഹൃദ മത്സരത്തിനിറങ്ങിയിരുന്നു. ഈ മത്സരത്തിനിടെയാണ് താരത്തിന്...
തൊടുപുഴ:  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിപ ബാധിതനായ യുവാവ് താമസിച്ചിരുന്ന തൊടുപുഴയിലെ വീട്ടില്‍ കേന്ദ്ര സംഘം ഉറവിട പരിശോധന നടത്തി. എന്നാല്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. വിദ്യാര്‍ത്ഥി പഠിച്ച കോളജിലും പരിശോധന നടത്തി. പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും ആശങ്കവേണ്ടെന്നും പ്രദേശവാസികളെ നിരീക്ഷണത്തിലാക്കിയത് അവസാനിപ്പിച്ചുവെന്നും ഡി.എം..ഒ എന്‍. പ്രിയ പറഞ്ഞു.അതേസമയം നിപ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് കേരളത്തില്‍ നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും നിപ...
തിരുവനന്തപുരം:  ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുമെന്ന പ്രതീതി മാധ്യമങ്ങള്‍ ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് വോട്ടര്‍മാരെ സ്വാധീനിച്ചേക്കാമെന്നും പിണറായി വ്യക്തമാക്കി. കേരളത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി ജയിക്കാതിരിക്കാന്‍ വോട്ടര്‍മാര്‍ യു.ഡി.എഫിന് വോട്ടു ചെയ്തുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.അതേസമയം പരാജയത്തെക്കുറിച്ച് വികാരഭരിതനായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നമ്മുടെ നാടിന്റെ അവസ്ഥ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്നതിന് സമാനമാണെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. “നല്ലത് ചെയ്താലും നല്ല ശിക്ഷ...
ന്യൂഡൽഹി:  രാജ്യത്തെ ബാങ്കുകള്‍ നല്‍കുന്ന വന്‍കിട വായ്പകളില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കിട്ടാക്കടവും ബാങ്ക് തട്ടിപ്പുകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആര്‍.ബി.ഐ. നടപടി. ഏതെങ്കിലും ഒരു സ്ഥാപനത്തിന് /കമ്പനിക്ക് വായ്പ നല്‍കുമ്പോൾ ബാങ്കിന്റെ ബാധ്യതകള്‍ കഴിച്ചുളള മൂലധനത്തിന്റെ 20 ശതമാനത്തില്‍ കൂടുതല്‍ ഒരിനത്തിലും വായ്പ നല്‍കാന്‍ പാടില്ല. വായ്പ ആവശ്യപ്പെട്ട് വരുന്നത് ഒരു കൂട്ടം കമ്പനികള്‍ ചേര്‍ന്നുളള സ്ഥാപനമാണെങ്കില്‍ 25 ശതമാനം വരെ വായ്പ നല്‍കാം.
ജയ്‌പൂർ:ആര്‍.എസ്.എസ് ബന്ധങ്ങളെ പാഠപുസ്തകങ്ങളില്‍ നിന്നും ഇറക്കിവിട്ട് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ജനസംഘം സ്ഥാപകനും ആര്‍.എസ്.എസ് ആചാര്യനുമായ ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ പേര് രാജസ്ഥാനിലെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്താണ് സര്‍ക്കാര്‍ നടപടി കര്‍ശനമാക്കിയത്. സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് ടെസ്റ്റില്‍ നിന്നാണ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ പേര് നീക്കിയത്.അതേസമയം, അശോക് ഗെഹ്ലോട്ട് സര്‍ക്കാറിന്റെ ഈ നടപടി വിവാദത്തിനും തിരികൊളുത്തി. കടുത്തഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സംസ്ഥാനത്തെ ബി.ജെ.പി. നേതൃത്വം രംഗത്തെത്തി. കോണ്‍ഗ്രസ് സര്‍ക്കാറിന്...
ദാര്‍:മധ്യപ്രദേശിലെ ദാര്‍ ജില്ലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. ചാർജ്ജു ചെയ്യാൻ വെച്ചുകൊണ്ട് മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിനിടെയായിരുന്നു അപകടം. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് എത്തിയ ബന്ധു കുട്ടി ബോധരഹിതനായി നിലത്ത് കിടക്കുന്നതായാണ് കണ്ടത്. മൊബൈലിന്റെ ബാറ്ററിയും സ്വിച്ച് ബോര്‍ഡും പൊട്ടിച്ചിതറി. അതേ സമയം സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.