25.9 C
Kochi
Tuesday, September 21, 2021

Daily Archives: 17th June 2019

തമിഴ് - മലയാളം താരമായ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം നായകനായി അരങ്ങേറ്റം കുറിക്കുന്ന 'ആദിത്യ വര്‍മ്മ' യുടെ ടീസര്‍ പുറത്തിറങ്ങി. തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ആദിത്യ വര്‍മ്മ. അര്‍ജുന്‍ റെഡ്ഡിയുടെ സഹസംവിധായകനായിരുന്ന ഗിരീസായ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബനിത സന്ധുവാണ് ആദിത്യ വര്‍മ്മയിലെ നായിക.
വിജയ് സേതുപതി ആദ്യമായി വേഷമിടുന്ന മലായാള ചിത്രം 'മാര്‍ക്കോണി മത്തായി'യുടെ ടീസര്‍ പുറത്തിറങ്ങി. ജയറാം നായകനാകുന്ന ചിത്രത്തില്‍ വിജയ് സേതുപതി ഒരു സിനിമാ താരമായിട്ടാണ് എത്തുന്നതെന്ന സൂചനകളും ടീസര്‍ നല്‍കുന്നുണ്ട്. സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രേമചന്ദ്രന്‍ എം.ജിയാണ്. ആത്മികയാണ് ചിത്രത്തിലെ നായിക.
വാഷിങ്ടൺ:  ഗള്‍ഫ് പ്രശ്‌നത്തില്‍ ഇറാനോടുള്ള നിലപാട് വ്യക്തമാക്കി അമേരിക്ക രംഗത്ത്. ഗള്‍ഫ് സമുദ്രത്തില്‍ ടാങ്കറുകള്‍ക്ക് നേരെ നടന്ന ആക്രമണം മുന്‍നിര്‍ത്തി ഇറാനെതിരെ യുദ്ധത്തിന് നീങ്ങുന്നതായ വാര്‍ത്തകള്‍ അമേരിക്ക നിഷേധിച്ചു. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഗള്‍ഫ് യുദ്ധം ഒഴിവാക്കാനാണ് തങ്ങള്‍ നീക്കം നടത്തുന്നതെന്ന് യു.എസ് നേതൃത്വം വ്യക്തമാക്കി. അതേ സമയം നിലപാട് തിരുത്താന്‍ ഇറാന്‍ തയ്യാറാകണമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.രണ്ടു തവണയായി ആറ് എണ്ണ ടാങ്കറുകള്‍ക്കു നേരെയാണ് പിന്നിട്ട ഒരു മാസത്തിനുള്ളില്‍ ഗള്‍ഫ്...
സൌദി:  2011 ല്‍ നടന്ന അറബ് വിപ്ലവത്തിന്റെ ഭാഗമായി സൗദിയിലെ അവാമിയയില്‍ കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് സൈക്കിള്‍ റാലി നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ മുര്‍ത്താസ ഖുറൈറിസിന്റെ വധശിക്ഷ സൗദി റദ്ദു ചെയ്തു. 2022 ല്‍ വിട്ടയച്ചേക്കുമെന്ന സൂചനകളും ഉണ്ട്. ദേശീയ മാധ്യമങ്ങളാണ് സൗദി ഭരണകൂടം വധശിക്ഷ റദ്ദാക്കിയ വിവരം പുറത്ത് വിട്ടത്. പ്രായപൂര്‍ത്തിയാവുന്നതിന് മുൻപു ചെയ്ത കുറ്റത്തിനു 18 കാരന് വധശിക്ഷ വിധിച്ചതിനെതിരെ ലോകവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.13-ാം വയസില്‍ മുര്‍ത്താസയെ...
കൊല്‍ക്കത്ത : മമതാ ബാനര്‍ജിയുമായി ഡോക്ടർമാരുടെ സംഘടനകൾ നടത്തിയ ചര്‍ച്ച വിജയിച്ചതിനെ തുടർന്ന് കൊല്‍ക്കത്ത എന്‍.ആര്‍.എസ് മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം പിന്‍വലിച്ചു.ഡോക്ടർമാരുടെ 24 പ്രതിനിധികളുമായാണ് മുഖ്യമന്ത്രി മമതാ ബാനർജി തിങ്കളാഴ്ച ചർച്ച നടത്തിയത്. ഡോക്ടർമാർക്കെതിരെയുള്ള അതിക്രമം തടയാൻ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുമെന്ന് ഉറപ്പിന്മേലാണ് ഡോക്ടർമാർ സമരം പിൻവലിച്ചത്. ഒരു സീനിയർ പൊലീസ് ഓഫിസർക്ക് ഒരോ ആശുപത്രിയുടെയും ചുമതല നൽകുമെന്നും ആശുപത്രിയിലേക്ക് വരുന്ന രോഗികളെയും കൂടെവരുന്നവരെയും നിരീക്ഷിക്കാൻ...
ന്യൂഡൽഹി:  സ്വിസ് ബാങ്കുകളില്‍ അനധികൃത നിക്ഷേപമുള്ളവരെ കണ്ടു പിടിക്കാനുള്ള ശ്രമങ്ങളില്‍ പുരോഗതി. സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുള്ള 50 ഇന്ത്യക്കാരുടെ വിവരം സ്വിറ്റ്‌സര്‍ലന്‍ഡ് ഇന്ത്യയ്ക്കു കൈമാറി.ഇപ്പോള്‍ ലഭിച്ചവയില്‍ കൃഷ്ണ ഭഗവാന്‍ രാംചന്ദ്, പൊല്ലൂരി രാജാമോഹന്‍ റാവു, കല്‍പേഷ് ഹര്‍ഷദ് കിനാരിവാല, കുല്‍ദീപ് സിങ് ദിന്‍ഗ്ര, ഭാസ്‌കരന്‍ നളിനി, ലളിത ബെന്‍ ചിമന്‍ഭായ് പട്ടേല്‍, സഞ്ജയ് ഡാല്‍മിയ, പങ്കജ് കുമാര്‍ സരോഗി, അനില്‍ ഭരദ്വാജ്, തരണി രേണു ടിക്കംദാസ്, മഹേഷ് ടിക്കംദാസ് തരണി,...
എറണാകുളം:അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട പാലാരിവട്ടം മേല്‍പ്പാലത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താനായി ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ പ്രത്യേക ആവശ്യപ്രകാരമാണ് പരിശോധന.പാലം പൂര്‍ണമായും പൊളിച്ചുമാറ്റണോ അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കാന്‍ കഴിയുമോ തുടങ്ങിയ കാര്യങ്ങളില്‍ പരിശോധന നടത്തി വിദഗ്ദ്ധ സമിതി തീരുമാനം സര്‍ക്കാരിനെ അറിയിക്കും. അതിനു ശേഷമായിരിക്കും പാലത്തിന്റെ തുടര്‍ നടപടികളിലേക്ക് നീങ്ങുക.മുഖ്യമന്ത്രി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാലാരിവട്ടത്ത് നേരിട്ടെത്തി പരിശോധന നടത്താന്‍ ശ്രീധരന്‍ തീരുമാനിച്ചത്. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയത്തെക്കുറിച്ച്‌...
ഖത്തർ:  വരും ദിവസങ്ങളില്‍ ഖത്തറില്‍ ശക്തമായ കാറ്റിനും ഭീമന്‍ തിരമാലകള്‍ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അല്‍ ബവാരിഹ് എന്ന പേരിലറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റ് ഖത്തറിലുടനീളം ശക്തമായി വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാവിഭാഗത്തിന്റെ മുന്നറിയിപ്പ്.ഇന്നു മുതല്‍ ഒരാഴ്ച മുഴുവന്‍ കാറ്റിനു സാധ്യതയുണ്ട്. തിരമാലകള്‍ 12 അടിയോളം ഉയരാനും പകല്‍ സമയങ്ങളില്‍ മണിക്കൂറില്‍ ഇരുപത് മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗത കാറ്റ് വീശാനും സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ...
അഗർത്തല:  ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്‌ കുമാര്‍ ദേബിനെ കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ 'വ്യാജ വാര്‍ത്ത' പോസ്റ്റ് ചെയ്‌തെന്നാരോപിച്ചു അറസ്റ്റിലായ അനുപം പോള്‍ എന്നയാളെ 2 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. രേഖകള്‍ കെട്ടിച്ചമച്ചു, ചതി, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ഒളിവിലായിരുന്ന ഇയാളെ കഴിഞ്ഞ ബുധനാഴ്ച ഡല്‍ഹിയില്‍ നിന്ന് ത്രിപുര ക്രൈബ്രാഞ്ച് പോലീസാണ് അറസ്റ്റു ചെയ്തത്. ഇന്നലെ പോലീസ് ഇയാളെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശര്‍മിഷ്ഠ മുഖര്‍ജിയുടെ മുന്‍പില്‍ ഹാജരാക്കി....
തൃശ്ശൂർ:കാര്‍ട്ടൂണ്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ലളിതകല അക്കാദമിയുടെ നിര്‍വാഹക സമിതിയും ജനറല്‍ കൗണ്‍സിലും ഇന്ന് തൃശൂരില്‍ യോഗം ചേരും. രാവിലെ 11 മണിക്കാണ് യോഗം. അവാര്‍ഡ് പുനഃപരിധിക്കണമെന്നുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശം കണക്കിലെടുത്തുകൊണ്ടാണ് ഇന്നു യോഗം ചേരുന്നത്.ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചിത്രീകരിച്ച കെ.കെ. സുഭാഷിന്റെ കാര്‍ട്ടൂണ്‍ അക്കാദമി പുരസ്കാരം നേടിയിരുന്നു. മതവികാരം വ്രണപ്പെടുന്ന രീതിയിലാണ് കാര്‍ട്ടുണിലെ ചിത്രീകരണം എന്നാരോപിച്ച്‌ വിവിധ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇതോടുകൂടിയാണ് അവാര്‍ഡ് പുന:പരിശോധിക്കാന്‍ മന്ത്രി എ.കെ....