31 C
Kochi
Sunday, October 24, 2021

Daily Archives: 4th June 2019

തി​രു​വ​ന​ന്ത​പു​രം:  മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ​ജെ.​സി. ഡാ​നിയേ​ല്‍ പുരസ്‌കാരം പ്രശസ്ത നടി ഷീലയ്ക്ക്. 2018 ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിന് പ്രശസ്ത നടി ഷീലയെ തിരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ. കെ. ബാലന്‍ അറിയിച്ചു. അ​ഞ്ചു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ശി​ല്‍​പ്പ​വും അ​ട​ങ്ങു​ന്ന​താ​ണ് പുരസ്കാരം. ജൂ​ലൈ 27 ന് ​തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് വി​ത​ര​ണ​ച്ച​ട​ങ്ങി​ല്‍ അവാര്‍ഡ് സ​മ്മാ​നി​ക്കും.2016 ല്‍ അടൂര്‍...
ദേഷ്യം വന്നാൽ എന്ത് ചെയ്യും? എന്തും ചെയ്യുമെന്ന് ചിലർ. പലർക്കും ദേഷ്യം ഒക്കെ പറഞ്ഞു തീർക്കണമെന്നു തോന്നും. മറ്റു ചിലർക്ക് വഴക്കിട്ടു തന്നെ തീർക്കണം. എന്തൊക്കെയായാലും മനസ്സിൽ കൂട്ടി വെയ്ക്കുന്നത് അത്ര നല്ലതല്ല! അങ്ങനെ ചെയ്താലോ, ആ ദേഷ്യം മുഴുവൻ നമ്മുടെ നിത്യേനയുള്ള പ്രവർത്തനങ്ങളെ തന്നെ തെറ്റായി ബാധിക്കും. ഇതിനെ മറികടക്കാൻ ദേഷ്യത്തെ പുറത്ത് കളഞ്ഞാൽ മതിയാവും. ഇതിനിതാ ഒരു കിടിലൻ ഐഡിയയുമായി ന്യൂയോർക്കിലെ ഡിസൈൻ സ്റ്റുഡിയോ....
ബംഗളൂരു:  ജനതാദൾ (എസ്) പാർട്ടിയുടെ കർണ്ണാടകയിലെ അദ്ധ്യക്ഷൻ അഡഗൂരു എച്ച്. വിശ്വനാഥ് തന്റെ പദവിയിൽ നിന്നും രാജിവെച്ചു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടിയ്ക്കുണ്ടായ പരാജയം കണക്കിലെടുത്താണു രാജി. അതു തന്റെ ധാർമ്മികമായ ഉത്തരവാദിത്തമാണെന്ന് രാജിക്കാര്യം പ്രസ്താവിച്ചുകൊണ്ട് അദേഹം പറഞ്ഞു.ഇതിനു മുൻപും രണ്ടു പ്രാവശ്യം താൻ രാജി വയ്ക്കാൻ തയ്യാറായിരുന്നുവെന്നും, പാർട്ടി നേതാവായ ദേവ ഗൌഡ വിലക്കിയതുകൊണ്ടാണ് രാജി വെക്കാതിരുന്നതെന്നും വിശ്വനാഥ് പറഞ്ഞു.
തിരുവനന്തപുരം:  സംസ്ഥാനത്ത് നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ, നിപയെ നേരിടാൻ ആരോഗ്യമേഖല പൂർണ്ണസജ്ജമാണെന്നും, എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യവകുപ്പുമന്ത്രിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന യുവാവിന് നിപ ബാധിച്ചതാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ സ്ഥിരീകരിച്ചിരുന്നു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പരിശോധനാഫലം വന്നതിനുശേഷമാണ് നിപ ബാധ സ്ഥിരീകരിച്ചത്.  മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-  എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിലുള്ള...
എറണാകുളം:  കേരള സർക്കാരിന്റെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂർണ്ണ പിന്തുണ നല്‍കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവർദ്ധനാണ് ഇക്കാര്യം പറഞ്ഞത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. നിപയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു. കേന്ദ്രം എല്ലാ സഹായങ്ങളും നൽകുമെന്ന് ഹർഷവർദ്ധൻ അറിയിച്ചു. നിപയെ നേരിടാനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ടെന്നാണ് അറിഞ്ഞതെന്നും, ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് നിപ...
ദുബായ്:യു.എ.ഇ.യുടെ ആദ്യ ഗോള്‍ഡ് കാര്‍ഡിന് പ്രവാസിമലയാളി വ്യവസായിയും, ലുലു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനുമായ എം.എ. യൂസഫലി അര്‍ഹനായി. വന്‍കിട നിക്ഷേപകര്‍ക്കും മികച്ച പ്രതിഭകള്‍ക്കും നല്‍കുന്ന ആജീവനാന്ത താമസരേഖയാണ് ഗോള്‍ഡ് കാര്‍ഡ്.ജനറൽ ഡയറക്ട്രേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയർ എക്സിക്യൂട്ടീവ് ഡയറക്ടറായ ബ്രിഗേഡിയർ സയീദ് സലിം അൽ ഷംസിയാണ് അബുദാബിയിലെ ചടങ്ങിൽ, യൂസഫലിയ്ക്കു കാർഡ് സമ്മാനിച്ചത്. ഗോൾഡ് കാർഡിനു 6880 പേർ അർഹരായിട്ടുണ്ട്. 100 ബില്യൺ ഡോളറിൽ അധികം...
എറണാകുളം:  നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും സര്‍ക്കാര്‍ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചതായും ചെന്നിത്തല പറഞ്ഞു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിയ്ക്ക് നിപ ബാധിച്ചതുതന്നെയാണെന്ന് ആരോഗ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു. എല്ലാ മെഡിക്കൽ കോളേജുകളിലും ഐസൊലേഷൻ വാർഡുകൾ തുറക്കാനും മന്ത്രി...
മുംബൈ:  ഗൂഗിളിന്റെ ആപ്പ് ആയ പ്ലേ സ്റ്റോർ പണിമുടക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ ആപ്പ് പ്രവർത്തന രഹിതമായി റിപ്പോർട്ടുകൾ. ആപ്പുകൾ ഡൗൺലോഡ് ചെയ്യാനായി പ്ലേ സ്റ്റോർ തുറക്കുമ്പോൾ അത് പ്രവർത്തിക്കുന്നില്ല. ശനിയാഴ്ച മുതലാണ് സംഭവം. ഇന്ത്യയിൽ മുംബൈ, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിലാണ് ഈ കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ ഇത് എല്ലാ ആൻഡ്രോയിഡ് ഫോണുകളെയും ബാധിച്ചിട്ടില്ല. പക്ഷേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുപോലെ റിപ്പോർട്ട് ചെയ്യപ്പെട്ടു.മുംബൈയിൽ ഒരു...
എറണാകുളം:  പനി ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയ്ക്ക് നിപ തന്നെയാണെന്നു സ്ഥിരീകരണം. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പുന്നെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പോസിറ്റീവ് ആയി ഫലം ലഭിച്ചെന്നും മന്ത്രി അറിയിച്ചു. ആരും ഭയക്കേണ്ടതില്ലെന്നും, രോഗത്തെ നേരിടാൻ ആരോഗ്യവകുപ്പ് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.രോഗം സംബന്ധിച്ച്‌ ഭീതി പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
#ദിനസരികള്‍ 778  ഒരു വര്‍ഷത്തിനു ശേഷം നാം വീണ്ടും നിപ ഭീതിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. എന്നാല്‍ ഭയത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ തവണ നമുക്ക് അനുഭവപ്പെട്ട അത്ര തീവ്രത ഇത്തവണയില്ലെന്നതാണ് വസ്തുത. കാവലായും കരുതലായും സര്‍ക്കാര്‍ സംവിധാനങ്ങളും മറ്റു തരത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകരും ഫലപ്രദമായി പ്രവര്‍ത്തിച്ചു കൊള്ളുമെന്ന വിശ്വാസം നമുക്ക് വളരെ അധികം മനോബലം നല്കുന്നുണ്ട്. മാത്രവുമല്ല കഴിഞ്ഞ തവണ ലോകത്തിന്റെ മുഴുവന്‍ അഭിനന്ദനങ്ങളുമേറ്റു വാങ്ങിക്കൊണ്ട് എത്ര ശ്ലാഘനീയമായ വിധത്തിലാണ് നാം നിപയെ...