25 C
Kochi
Wednesday, September 22, 2021

Daily Archives: 28th June 2019

ന്യൂഡൽഹി: വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന പത്രങ്ങൾക്ക് പരസ്യങ്ങള്‍ നിഷേധിക്കുന്ന മോദി സർക്കാരിന്റെ പ്രതികാര നടപടികൾ വിവാദമാകുന്നു. ഇഷ്ടമില്ലാത്ത വാർത്തകൾ പ്രസിദ്ധീകരിച്ചതിന് അഞ്ചുപത്രങ്ങൾക്ക് പരസ്യം നൽകുന്നത് കേന്ദ്ര സർക്കാർ നിർത്തി വച്ചു. ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ്, ദി ഹിന്ദു, ദി ടെലിഗ്രാഫ്, ആനന്ദ ബസാർ പത്രിക എന്നീ പത്രങ്ങൾക്കാണ് സർക്കാരിനെയും മോദിയെയും വിമർശിക്കുന്നതിന്റെ പേരിൽ സർക്കാർ പരസ്യങ്ങൾ നൽകുന്നത് നിർത്തിവെച്ചിരിക്കുന്നത്.ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് ഈ വിഷയം...
ഹൂഗ്ലി:പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ഗുരാപ് വില്ലേജില്‍ ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. വിവരമറിഞ്ഞെത്തിയ പോലീസ് സംഘര്‍ഷക്കാരെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിനിടെ പോലീസുകാരന്റെ സര്‍വീസ് റിവോള്‍വറില്‍ നിന്ന് വെടിയുതിര്‍ത്ത് ബി.ജെ.പി. പ്രവര്‍ത്തകനായ ജോയ് ചന്ദ് മല്ലിക്കിന് ഗുരുതരമായി പരിക്കേറ്റു.സംഭവത്തില്‍ പോലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി. നേതാക്കള്‍ പോലിസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു.ബി.ജെ.പി-തൃണമൂല്‍ സംഘര്‍ഷ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാലംഗ പോലീസ് സംഘത്തില്‍ നിന്ന് ഒരു പോലിസുകാരനാണു സര്‍വീസ് റിവോള്‍വറില്‍...
ഇടുക്കി:  പോലീസിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ സി.പി.എം. സമ്മര്‍ദ്ദം. വനിതകളടക്കമുള്ള സി.പി.എം. പ്രാദേശിക നേതാക്കള്‍ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി.ബുധനാഴ്ച രാത്രിയോടെയാണ് രാജ്കുമാറിന്റെ അമ്മയേയും ഭാര്യയേയും വീട്ടിലെത്തി നേതാക്കള്‍ കണ്ടത്. രാജ്കുമാറിന്റെ മരണത്തില്‍ എസ്.പി.ക്ക് നല്‍കിയ പരാതി പിന്‍വലിക്കണം. അങ്ങനെ ചെയ്താല്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് സി.പി.എം. നേതാക്കള്‍ വാഗ്ദാനം ചെയ്‌തെന്നുമാണ് റിപ്പോര്‍ട്ട്.ക്രൂരമര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് രാജ്കുമാര്‍ മരിച്ചതെന്നതിന്...
മുംബൈ:  നരേന്ദ്ര ധബോല്‍ക്കര്‍, ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശരദ് കലാസ്‌കര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത് നിര്‍ണായക വിവരങ്ങള്‍. സാമൂഹിക പ്രവര്‍ത്തകനും യുക്തി വാദി നേതാവുമായിരുന്ന നരേന്ദ്ര ധബോല്‍ക്കറെ വെടിവെച്ചിട്ട രീതി ഇയാള്‍ കര്‍ണ്ണാടക പോലീസിനോട് വിവരിച്ചു. മൂന്നു പേരുടെയും കൊലപാതകം ആസൂത്രണം ചെയ്ത തീവ്ര വലതുപക്ഷ സംഘത്തോട് ശരദ് കലാസ്‌കര്‍ക്ക് ബന്ധമുള്ളതായി വ്യക്തമായിട്ടുണ്ട്.മാധ്യമപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷ് വധത്തില്‍ ഗൂഢാലോചനയില്‍ ഇയാള്‍ പങ്കെടുത്തിരുന്നതായി കുറ്റസമ്മതം...
മലയാളം   1. ഷിബു  സിനിമാക്കാരനാവാൻ കൊതിക്കുന്ന യുവാവിന്റെ കഥയാണ് 'ഷിബു'. അർജുൻ പ്രഭാകരൻ സംവിധാനം ചെയ്ത സിനിമയിൽ മുഖ്യവേഷങ്ങളിൽ അഞ്ജു കുര്യനും കാർത്തിക് രാമകൃഷ്ണനും എത്തുന്നു. ബിജുക്കുട്ടൻ, സലിം കുമാർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. സംഗീതം സച്ചിൻ വാര്യർ.  2. ലൂക്ക  പ്രണയത്തിന്റെ പശ്ചാത്തലത്തിലുള്ളൊരു ത്രില്ലർ സിനിമയാണ് ലൂക്കാ. കൊച്ചിയിലെ ആർട്ടിസ്റ്റായ ലൂക്കയുടെയും കാമുകി നിഹാരികയുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ടോവിനോ തോമസും അഹാന കൃഷ്ണകുമാറും പ്രധാന വേഷങ്ങളിൽ എത്തുന്നു. അരുൺ ബോസാണ്...
മെഗസ്റ്റാര്‍ മമ്മൂട്ടി സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസറുടെ റോളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പതിനട്ടാം പടി'. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ചിത്രം ജൂലൈ അഞ്ചിന് തീയേറ്ററുകളിലെത്തും.പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പതിനട്ടാം പടി. ശങ്കര്‍ തന്നെയാണ് തിരക്കഥയും. ആദ്യ ചിത്രം കേരള കഫേയായിരുന്നു. പുറമെ ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല, മൈ സ്റ്റോറി എന്നീ സിനിമകള്‍ക്കും അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്.മമ്മൂട്ടിയ്ക്കൊപ്പം പൃഥ്വിരാജ്,...
എറണാകുളം:  ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി ബസ്സുകളില്‍ നടത്തുന്ന പരിശോധനയും പിഴ ചുമത്തലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അന്തസ്സംസ്ഥാന ബസ്സുകള്‍ നടത്തുന്ന സമരത്തില്‍ നിന്ന് ഒരു വിഭാഗം പിന്മാറുന്നു. ചില കമ്പനികള്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിട്ടുമുണ്ട്.എന്നാല്‍ സമരം പിന്‍വലിക്കുന്നതായി അറിയിപ്പു ലഭിച്ചിട്ടില്ലെന്ന് ഗതാഗതവകുപ്പ് അറിയിച്ചു. അതേസമയം, വാരാന്ത്യത്തില്‍ യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ബെംഗളൂരുവിലേക്ക് നിലവിലുള്ള 49 സര്‍വീസുകള്‍ക്കു പുറമേ 15 സര്‍വീസുകള്‍ കൂടി നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി. അറിയിച്ചു. എല്ലാ ബസുകള്‍ക്കും ഓണ്‍ലൈന്‍ റിസര്‍വേഷന്‍...
ലണ്ടൻ:  ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ ഇറക്കി. ലണ്ടനിലെ സ്റ്റാന്‍സ് സ്റ്റഡ് വിമാനത്താവളത്തിലാണ് വിമാനം മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇറക്കിയത്. ബ്രിട്ടീഷ് സമയം രാവിലെ പത്ത് മണിയോടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണിയുള്ളതായി ബ്രിട്ടീഷ് വ്യോമസേനയ്ക്കു വിവരം ലഭിക്കുന്നത്. ഈ സമയം ബ്രിട്ടണ്‍ കടന്ന് നോര്‍ത്ത് അയര്‍ലന്‍ഡിന് മുകളിലൂടെ സഞ്ചരിക്കുകയായിരുന്നു എയര്‍ ഇന്ത്യ വിമാനം. എ.ഐ. 191 യാത്രവിമാനമാണ് തിരിച്ചിറക്കിയത്. സുരക്ഷാ പരിശോധനയില്‍ ഒന്നും...
തിരുവനന്തപുരം:  ജയില്‍ ചാടിയ വനിതാ തടവുകാരെ പിടികൂടി. അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് തടവു ചാടിയ വര്‍ക്കല സ്വദേശി സന്ധ്യ, കല്ലറ സ്വദേശി ശില്പ എന്നിവരെയാണ് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ പാലോട് അടപ്പുപാറയില്‍നിന്നാണ് ഇവര്‍ പിടിയിലായത്. റൂറല്‍ എസ്.പി. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ (26) യും പാങ്ങോട് കല്ലറ കഞ്ഞിനട വെള്ളയംദേശം തെക്കുംകര പുത്തന്‍വീട്ടില്‍...
കോഴിക്കോട്:  സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ ഇന്ന് സമരം നടത്തുന്നു. ശമ്പള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. രാവിലെ പത്തു മുതല്‍ പതിനൊന്നു വരെ ഒരു മണിക്കൂറാണ് സമരം. അത്യാഹിത സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കുമെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു. 2016 ല്‍ നടപ്പാക്കേണ്ട ശമ്പള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സൂചനാ സമരം.സംസ്ഥാന വ്യാപകമായി മെഡിക്കല്‍ കോളേജുകളിലെ ഹൗസ് സര്‍ജന്മാരും പി.ജി. വിദ്യാര്‍ത്ഥികളും സീനിയര്‍ റസിഡന്റ്സും കഴിഞ്ഞ ദിവസം...