Daily Archives: 16th June 2019
മാഞ്ചസ്റ്റർ :
മാഞ്ചസ്റ്ററിലെ ഓൾ ട്രാഫോഡിൽ നടന്ന ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 89 റണ്‍സിന്റെ കൂറ്റൻ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (140)യുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് നേടിയത്. പക്ഷെ മഴ രണ്ടു തവണ മത്സരം തടസ്സപ്പെടുത്തിയതിനാൽ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാന്റെ വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി കുറച്ചു. എന്നാൽ എന്നാല്‍...
#ദിനസരികള് 790
കേരളത്തില്‍ ജാതിചിന്ത സജീവമായി നിലനില്‍ക്കുന്ന ഏറ്റവും പ്രമുഖമായ കൃസ്ത്യന്‍ വിഭാഗം മാര്‍ത്തോമ്മസഭയാണെന്നു ചിന്തിക്കുവാന്‍ ചരിത്രവസ്തുതകളുടെ പിന്‍ബലമുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് അവര്‍ കാണിച്ചു കൂട്ടിയ ജാതീയമായ വേര്‍തിരിവുകളുടേയും കൊള്ളരുതായ്മകളുടേയും തനിയാവര്‍ത്തനങ്ങള്‍ ഇക്കാലത്തും അക്കൂട്ടര്‍ അനുവര്‍ത്തിക്കുന്നുവെങ്കില്‍ സ്വാഭാവികമായും അത്തരമൊരു നിഗമനത്തിലല്ലേ നാം എത്തിച്ചേരുക? തോമാശ്ലീഹ നേരിട്ട് വന്ന് ബ്രാഹ്മണരെ മതം മാറ്റിയാണ് ഈ സഭയുണ്ടാക്കിയതെന്നും തങ്ങളെല്ലാം അതുകൊണ്ടു തന്നെ ബ്രാഹ്മണരുടെ പിന്തുടര്‍ച്ചക്കാരാണെന്നും ഇപ്പോഴും അഭിമാനിക്കുന്നവരുടെ കൂട്ടത്തില്‍ നിന്നും ഇത്തരത്തിലുള്ള ചിന്തകളുണ്ടായില്ലെങ്കില്‍...
കോട്ടയം :കേരള കോണ്‍ഗ്രസ്(എം) പിളര്‍ന്നു. കേരള കോൺഗ്രസിന്റെ(എം) പുതിയ ചെയർമാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്തു. പാർട്ടി സംസ്ഥാന സമിതി യോഗത്തിലാണു തീരുമാനം. കോട്ടയം സി.എസ്. ഐ റിട്രീറ്റ് സെന്ററിൽ നടന്ന യോഗത്തിൽ ഐക്യകണ്ഠ്യേനയായിരുന്നു ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത്.437 അംഗ സംസ്ഥാന സമിതിയിൽ 325 പേരും പങ്കെടുത്തെന്ന് ജോസ് കെ മാണി പക്ഷം അറിയിച്ചു. സംസ്ഥാന സമിതി തീരുമാനത്തിൽ കെ.എം.മാണിയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകുമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ...
ബ്രസീലിയ:കോപ്പ അമേരിക്ക ഫുട്ബോളിൽ അർജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോൽവിയോടെ തുടക്കം. കൊളംബിയയാണ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അർജന്റീനയെ തോൽപ്പിച്ചത്. രണ്ടാം പകുതിയിലാണ് കൊളംബിയ രണ്ടു ഗോളുകളും നേടിയത്. 71-ാം മിനിറ്റില്‍ റോജര്‍ മാര്‍ട്ടിനസും 86-ാം മിനിറ്റില്‍ ഡുവാന്‍ സപാറ്റയുമാണ് കൊളംബിയക്ക് വേണ്ടി ഗോള്‍ നേടിയത്.മത്സരത്തില്‍ 4-2-3-1 ശൈലിയിലാണ് അര്‍ജന്റീന കളിക്കാനിറങ്ങിയത്. കൊളംബിയ 4-3-3 ശൈലിയാണ് പരീക്ഷിച്ചത്.രണ്ടാം പകുതിയുടെ 71-ാം മിനിറ്റിലായിരുന്നു കൊളംബിയയുടെ ആദ്യ ഗോള്‍ പിറന്നത്. ജെയിംസ് റോഡ്രിഗസ് ബോക്സിന്റെ...