24 C
Kochi
Tuesday, September 21, 2021

Daily Archives: 5th June 2019

ബെയ്‌ജിങ്:  കപ്പലില്‍നിന്ന് വിജയകരമായി റോക്കറ്റ് വിക്ഷേപിച്ച് ചൈന. ബുധനാഴ്ച ഉച്ചയ്ക്കുശേഷം മഞ്ഞക്കടലില്‍ നിന്നാണ് 'ലോങ് മാര്‍ച്ച് 11' എന്ന റോക്കറ്റ് വിക്ഷേപിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഏഴ് ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഇവയില്‍ രണ്ടെണ്ണം ബെയ്‌ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈന 125 എന്ന ടെക്നോളജി കമ്പനിയുടെ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളാണ്. സമുദ്രോപരിതലത്തിലെ കാറ്റിനെ നിരീക്ഷിച്ച് ചുഴലിക്കൊടുങ്കാറ്റ് സാധ്യത കണ്ടെത്താനുള്ള ഉപഗ്രഹവും വിക്ഷേപിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്. 2030 ഓടെ ലോകത്തെ ബഹിരാകാശ...
ടോക്കിയോ:  വികസിത നഗരമായ ടോക്കിയോയിൽ സ്ത്രീകൾക്ക് ജോലി ചെയ്യുവാൻ ഹൈ ഹീലുകൾ ധരിച്ചുവരണമെന്നത് നിർബ്ബന്ധമാണ്. എന്നാൽ, പുരുഷന്മാർക്ക് അത്തരത്തിൽ യാതൊരു നിബന്ധനകളും ഇല്ല താനും. ഈ വിവേചനത്തെ പ്രതിരോധിക്കാനായി ജപ്പാനിൽ സ്ത്രീകൾ കുട്ടൂ (#kutoo) മൂവ്മെന്റുമായി ഓൺലൈനിൽ രംഗത്തെത്തി. ഓൺലൈൻ തുറന്നെഴുത്തുകളിലൂടെ ശ്രദ്ധ നേടിയ ഇവർ ഇപ്പോൾ, പരാതിയുമായി ജപ്പാൻ ഗവൺമെന്റിനെ സമീപിച്ചിരിക്കുകയാണ്. എഴുത്തുകാരിയും നടിയുമായ യൂമി ഇഷികാവയാണ് ഇതിന് നേതൃത്വം നൽകുന്നത്. ജാപ്പനീസ് ഭാഷയിൽ ഷൂ എന്നർത്ഥം വരുന്ന...
അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന 'ആര്‍ട്ടിക്കിൾ 15' എന്ന ചിത്രത്തിനെതിരെ ഉത്തര്‍പ്രദേശിലെ ബ്രാഹ്മണ സംഘടനകള്‍ രംഗത്ത്. ചിത്രം ബ്രാഹ്മണ സമൂഹത്തെ മന:പൂര്‍വം അപമാനിക്കുന്നതാണെന്നും റിലീസ് തടയുമെന്നും ബ്രാഹ്മണ സംഘടനയായ പരശുറാം സേനയുടെ വിദ്യാര്‍ത്ഥി നേതാവ് കുശാല്‍ തിവാരി പറഞ്ഞു. താക്കൂര്‍ സമുദായത്തിന് പദ്മാവത് സിനിമയുടെ റിലീസ് തടയാമെങ്കില്‍ എന്തുകൊണ്ട് ഞങ്ങളെ അപമാനിക്കുന്ന സിനിമ തടഞ്ഞുകൂടെന്ന് അദ്ദേഹം ചോദിച്ചു. സിനിമക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തും. സംവിധായകന്‍ അനുഭവ് സിന്‍ഹ...
എറണാകുളം:  എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ നാളെ തന്നെ തുറക്കുമെന്ന് ജില്ലാ കളക്ടര്‍. നിപ നിയന്ത്രണവിധേയമെന്നും കളക്ടര്‍ പറഞ്ഞു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കടുത്ത ജാഗ്രതയിലാണ് സംസ്ഥാനം.വൈറസ് ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് എറണാകുളം ജില്ലാ കളക്ട്രേറ്റില്‍ നടക്കുന്ന യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും...
പാലി:  ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് യുവാവിന് കെട്ടിയിട്ട് മര്‍ദ്ദനം. രാജസ്ഥാനിലെ പാലി ജില്ലയിലെ ധനേറിയയിലാണ് സംഭവം. എന്നാൽ, ദളിത് ബാലനെതിരെ, ഒരു പെൺകുട്ടിയെ പീദിപ്പിച്ചുവെന്ന് ആരോപിച്ച് പോക്സോ പ്രകാരം കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. മര്‍ദ്ദനമേറ്റ ബാലനെ കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ഹോമിലേക്ക് അയച്ചു. മർദ്ദിച്ചവർക്കെതിരെയും പോലീസ് നടപടിയെടുത്തിട്ടുണ്ട്.ദളിത് ബാലന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതറിഞ്ഞ് ഒരു സംഘം ആളുകള്‍ കയറും വടികളുമായെത്തി കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ബാലന്‍ കേണപേക്ഷിച്ചിട്ടും സംഘം മര്‍ദ്ദനം നിര്‍ത്തിയില്ലെന്ന്...
കൊൽക്കത്ത:  ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലുണ്ടായ ബി.ജെ.പിയുടെ മുന്നേറ്റത്തില്‍ പുതിയ പരാമര്‍ശവുമായി തൃണമൂല്‍ അദ്ധ്യക്ഷയും നേതാവുമായ മമത ബാനര്‍ജി. ഇലക്ട്രോണിക് വോട്ടിങ് മെഷീനു (ഇ.വി.എം.) കളിലൂടെ അധികാരം പിടിച്ചെടുത്ത ബി.ജെ.പിയുടെ അന്ത്യവും ഇ.വി.എം. വഴി തന്നെയാകുമെന്ന് മമത ബാനര്‍ജി വ്യക്തമാക്കി. ഈദ് സംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മമതയുടെ പരാമര്‍ശം. അതേസമയം, ബി.ജെ.പി. മതവും രാഷ്ട്രീയവും തമ്മില്‍ കലര്‍ത്തുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. അഭിഷേക് ബാനര്‍ജി കുറ്റപ്പെടുത്തി. മഹാകാളിയുടെ നാടായ...
ന്യൂഡൽഹി:  മെട്രോ ട്രെയിനുകളിലും ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഏര്‍പ്പെടുത്താനുള്ള അരവിന്ദ് കെജ്രിവാളിന്റെ തീരുമാനം വിവാദത്തില്‍. പദ്ധതിയെ എതിര്‍ത്ത് സ്ത്രീകളടക്കം രംഗത്ത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് ആം ആദ്മി പാര്‍ട്ടി നടത്തുന്നതെന്ന് ബി.ജെ.പി. ആരോപിച്ചു.ഞായറാഴ്ചയാണ് സ്ത്രീകളുടെ സൗജന്യയാത്രാ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രസ്താവിച്ചത്. സ്ത്രീകള്‍ക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുകയും പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സ്ത്രീകളുടെ യാത്രാനിരക്കില്‍...
കൊച്ചി:അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ (നീറ്റ് - NEET) ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാനിലെ ജയ്‌പൂർ സ്വദേശിയായ നളിൻ ഖണ്ഡേൽ‌വാൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. റാങ്ക് പട്ടികയില്‍ ആദ്യത്തെ അമ്പതു പേരില്‍ മൂന്നു മലയാളികളുമുണ്ട്. അതുല്‍ മനോജ്, ഹൃദ്യ ലക്ഷ്മി ബോസ്, അശ്വിന്‍ വി.പി എന്നിവരാണ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ച മലയാളികള്‍.720 ൽ 701 മാർക്കു നേടിയാണ് നളിൻ ആദ്യറാങ്ക് കരസ്ഥമാക്കിയത്. ഡൽഹിയിൽ നിന്നുള്ള ഭവിക് ബൻസൽ, ഉത്തർ...
എറണാകുളം:   നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് 311 പേര്‍ നിരീക്ഷണത്തിലാണ്. പനിയുള്ള നാലുപേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. ഇതില്‍ മൂന്നുപേര്‍ നിപ രോഗിയെ പരിചരിച്ച നഴ്‌സുമാരാണ്. യുവാവിന്റെ സഹപാഠിയാണ് മറ്റൊരാള്‍. കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകളിലും നിരീക്ഷണം ഏര്‍പ്പെടുത്തി. രോഗം ബാധിച്ച ഇരുപത്തിമൂന്നുകാരന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്. യുവാവിനെ ശുശ്രൂഷിച്ച മൂന്ന് ആശുപത്രി ജീവനക്കാരടക്കം നാലു പേരില്‍ കൂടി പനി ലക്ഷണങ്ങള്‍ കണ്ടതോടെ ആരോഗ്യ വകുപ്പ്...
ന്യൂഡൽഹി:  കഴിഞ്ഞ അഞ്ചു വര്‍ഷം രാജ്യത്ത് ബാങ്ക് തട്ടിപ്പ് നടത്തിയവരുടെ വിവരങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ പുറത്തു വിടണമെന്ന് കോണ്‍ഗ്രസ്. വിവരാവകാശ നിയമ പ്രകാരം റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം. കൂടാതെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമാക്കി സര്‍ക്കാര്‍ ധവള പത്രമിറക്കണമെന്നും കോണ്‍ഗ്രസ് വക്താവ് ജയ് വീര്‍ ഷെര്‍ഗില്‍ പറഞ്ഞു.വിവരാകാശ നിയമ പ്രകാരം ലഭിച്ച മറുപടിയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 6800 കേസുകളിലായി 71500 കോടി...