Fri. Apr 26th, 2024
തിരുവനന്തപുരം:

 

ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുമെന്ന പ്രതീതി മാധ്യമങ്ങള്‍ ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് വോട്ടര്‍മാരെ സ്വാധീനിച്ചേക്കാമെന്നും പിണറായി വ്യക്തമാക്കി. കേരളത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി ജയിക്കാതിരിക്കാന്‍ വോട്ടര്‍മാര്‍ യു.ഡി.എഫിന് വോട്ടു ചെയ്തുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം പരാജയത്തെക്കുറിച്ച് വികാരഭരിതനായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നമ്മുടെ നാടിന്റെ അവസ്ഥ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്നതിന് സമാനമാണെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. “നല്ലത് ചെയ്താലും നല്ല ശിക്ഷ കിട്ടുമെന്ന് പുരാണങ്ങളും ഇതിഹാസങ്ങളും പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇത്ര കനത്ത ശിക്ഷ നല്‍കാന്‍ ഞാനടങ്ങുന്ന ഗവണ്‍മെന്റ് എന്ത് തെറ്റ് ചെയ്തെന്ന് ഞാന്‍ ആലോചിച്ചു. പിന്നെ എനിക്ക് ഒരു ആശ്വാസം, നല്ലത് ചെയ്താല്‍ നല്ല ശിക്ഷ കിട്ടുമെന്ന് പുരാണങ്ങള്‍ പഠിപ്പിച്ചതോര്‍ത്തിട്ടാണ്. തെറ്റുകാരനായിട്ടാണോ യേശുവിനെ ക്രൂശിലേറ്റിയത്. മൂന്നു ദിവസം കുരിശില്‍ കിടന്ന് ഇഞ്ചിഞ്ചായല്ലേ മരിച്ചത്. വല്ലതും ചെയ്തിട്ടാണോ?” കടകംപള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *