31 C
Kochi
Sunday, October 24, 2021

Daily Archives: 7th June 2019

തിരുവനന്തപുരം:  പാലക്കാട് മെഡിക്കല്‍ കോളേജിലെ കരാര്‍ നിയമന വിവാദങ്ങള്‍ തള്ളി മന്ത്രി എ.കെ. ബാലന്‍. മെഡിക്കല്‍ കോളേജിലെ കരാര്‍ നിയമനങ്ങള്‍ സ്ഥിരപ്പടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മന്ത്രിക്കെതിരെ ഉയര്‍ന്നിരുന്നു. എം.സി.ഐ. മാനദണ്ഡപ്രകാരം യോഗ്യതയുളളവരെയാണ് സ്ഥിരപ്പെടുത്തിയത്.പി.എസ്.സി. നിയമനത്തിന് കാലതാമസമെടുക്കുന്നത് കോളേജിന്റെ അന്തസ്സിനെയും അംഗീകാരത്തെയും ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പാലക്കാട് മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍, അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ 153 കരാര്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ കഴിഞ്ഞ മാസം 29 ചേര്‍ന്ന മന്ത്രിസഭ യോഗമാണ്...
ന്യൂഡൽഹി:  പതിനേഴാം ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം. നോട്ടയ്ക്കും താഴെ. സി.പി.എം. മാത്രമല്ല ഇതു കൂടാതെ പതിനാലു പാര്‍ട്ടികള്‍ കൂടി നോട്ടയ്ക്കും പിന്നിലാണ്. സി.പി.ഐയും മുസ്ലീംലീഗും ഇതില്‍പ്പെടുന്നുണ്ട്.തിരഞ്ഞെടുപ്പില്‍ ആകെ മൂന്നു സീറ്റുകളിലാണ് സി.പി.എം. ജയിച്ചത്. 0.01 ശതമാനമാണ് ലഭിച്ച വോട്ടുകള്‍. എന്നാല്‍ ആകെ രേഖപ്പെടുത്തിയ വോട്ടുകളില്‍ നിഷേധവോട്ടായ നോട്ടയ്ക്ക് 1.06 ശതമാനം വോട്ടുകള്‍ ലഭിച്ചു. മൊത്തം 36 രാഷ്ട്രീയപാര്‍ട്ടികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ പതിനഞ്ച് പാര്‍ട്ടികളെ പിന്തള്ളിയാണ് നോട്ട മുന്നിലെത്തിയത്.
ബംഗളൂരു:  കേരളത്തില്‍ വീണ്ടും നിപ്പ റിപ്പോര്‍ട്ട് ചെയ്തതോടെ എട്ടു ജില്ലകള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കി കര്‍ണാടക സര്‍ക്കാര്‍. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് സദാ സജ്ജമായിരിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ചാമരാജനഗര്‍, മൈസൂരു, കൊടക്, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ഷിവമോഗ, ചിക്കമംഗളൂരു എന്നിവിടങ്ങളിലെ ജില്ലാ ഭരണകുടങ്ങള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ആരോഗ്യ വകുപ്പ്, വെറ്റിനറി വകുപ്പ്, ഐ.എം.എ, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് എന്നീ വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കമ്മിറ്റികള്‍ രൂപീകരിക്കാനും...
ന്യൂഡൽഹി:  പാക്കിസ്ഥാൻ വനിതകളുമായി ഏകദിന പരമ്പര സംഘടിപ്പിക്കുവാനുള്ള അനുമതി തേടി ബി.സി.സി.ഐ, കായിക മന്ത്രാലയത്തിനു കത്തയച്ചു. ബി.സി.സി.ഐയുടെ ക്രിക്കറ്റിംഗ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സാബ കരീമാണ് കായിക മന്ത്രാലയത്തിനു കത്തച്ചത്. ഐ.സി.സിയുടെ വനിത ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള പരമ്പര 2021 ലോകകപ്പിനുള്ള യോഗ്യത മത്സരം കൂടിയാണ്.എന്നാല്‍, ഇന്ത്യ- പാക്ക് ബന്ധം വളരെ മോശമായ സാഹചര്യത്തില്‍ ഇതിനു സാധ്യതയില്ലെന്നാണ് സുചന. കഴിഞ്ഞ 6 വര്‍ഷമായി പുരുഷ ടീമുകള്‍ തമ്മിലൊരു പരമ്പര നടന്നിട്ടില്ല. ഐ.സി.സി....
എറണാകുളം:  കേരളത്തില്‍ നിപ വൈറസ് ബാധയില്‍ ആശങ്ക ഒഴിയുന്നു. പനി ലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴാമത്തെ ആളിനും നിപ ഇല്ലെന്ന് കണ്ടെത്തിയതോടെ ആശ്വാസകരമായ സാഹചര്യമാണെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.അതേസമയം, ജൂലൈ പകുതിവരെ നിരീക്ഷണം തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിരീക്ഷണത്തിലുള്ള ഏഴു പേരുടേയും സാമ്പിളുകൾ ആലപ്പുഴ വൈറോളജി ലാബിലും പൂനെ വൈറോളജി ലാബിലും പരിശോധിച്ചപ്പോള്‍ നെഗറ്റീവ് ആയിരുന്നു ഫലം. എന്നാല്‍ ഇതില്‍ ഒരാളുടെ...
ന്യൂഡൽഹി:  സാമ്പത്തികത്തട്ടിപ്പു നടത്തിയ മദ്യ രാജാവ് മല്യയ്ക്കും വജ്ര വ്യാപാരി നീരവ് മോദിയ്ക്കും ഒപ്പം വിജയ് ഗോവര്‍ധന്‍ദാസ് കലന്ത്രിയും പട്ടികയില്‍. ഡിഗ്ഗി പോര്‍ട്ടിന്റെ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ കലന്ത്രി ബാങ്കുകള്‍ക്ക് വന്‍തുക ബാധ്യത വരുത്തിയയാളാണ്. കലന്ത്രിയെ ബാങ്ക് ഓഫ് ബറോഡ 'ബോധപൂര്‍വം ബാധ്യത' വരുത്തിയ ആളായി പ്രഖ്യാപിച്ചുകഴിഞ്ഞു.ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടുന്ന 16 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് കമ്പനി നല്‍കാനുള്ളത് 3,334 കോടി രൂപയാണ്. തുറമുഖത്തിന്റെ വികസനത്തിനാണ് ഇത്രയും തുക...
ന്യൂഡൽഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ എം.പി. ശശി തരൂരിനു ജാമ്യം ലഭിച്ചു. മോദിയെ ശിവലിംഗത്തിലിരിക്കുന്ന തേളെന്ന് വിളിച്ചാണ് തരൂര്‍ വിവാദത്തിലായത്. ഈ പരാമര്‍ശത്തിനെതിരെ ബി.ജെ.പി. നേതാവാണ് കേസ് നല്‍കിയത്. 20000 രൂപയുടെ ബോണ്ടിന്മേല്‍ ഡല്‍ഹി റോസ് അവന്യു കോടതിയാണ് ശശി തരൂരിന് ജാമ്യം നൽകിയത്.കേസുമായി ബന്ധപ്പെട്ട് തരൂര്‍ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. ജൂലൈ 25 ന് കേസ് വീണ്ടും പരിഗണിക്കും. പരാതിക്കാരനായ ബി.ജെ.പി. നേതാവ് രാജീവ് ബബ്ബറില്‍...
ന്യൂഡൽഹി:  സര്‍ക്കാറിന്റെ നയരൂപീകരണത്തിനായി രൂപീകരിച്ച നീതി ആയോഗ് പുന:സംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി അനുമതി നല്‍കി. വൈസ് ചെയര്‍മാനായി രാജീവ് കുമാറിനെ നിലനിര്‍ത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമാര്‍ എന്നിവരെ സമിതി അംഗങ്ങളായി ഉള്‍പ്പെടുത്തി.ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍, സാമൂഹിക നീതി മന്ത്രി തവാര്‍ ചന്ദ് ഗെഹ്ലോട്ട്, സ്ഥിതിവിവര മന്ത്രി റാവു...
ന്യൂഡൽഹി:  കേന്ദ്രമന്ത്രിസഭയുടെ സുപ്രധാന ഉപസമിതികളില്‍നിന്ന് പ്രതിരോധമന്ത്രി മന്ത്രി രാജ്‌നാഥ് സിങ്ങിനെ ഒഴിവാക്കിക്കൊണ്ട് ഇന്നലെ പുറത്തിറക്കിയ പട്ടിക വിവാദമായതിനു പിന്നാലെ, രാത്രി വീണ്ടും പുതിയ പട്ടിക പുറത്തിറക്കി. പഴയ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ, രാത്രിയോടെ കൂടുതല്‍ സമിതികളില്‍ ഉള്‍പ്പെടുത്തി.പാര്‍ട്ടി അദ്ധ്യക്ഷനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനുമായ ആഭ്യന്തരമന്ത്രി അമിത് ഷായെ മന്ത്രിസഭയിലെ രണ്ടാമത്തെ അധികാരകേന്ദ്രമാക്കുന്നതാണ് പുനഃസംഘടനയെന്ന് വിമര്‍ശനമുയര്‍ന്നതോടെയാണ് സമിതികള്‍ വീണ്ടും അഴിച്ചുപണിതത്. ആദ്യം സുരക്ഷ, സാമ്പത്തികകാര്യ സമിതികളില്‍...
ദുബായ്:  ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് ദുബായില്‍ മരിച്ച 17 പേരില്‍ ആറു മലയാളികള്‍. ഇതില്‍ പത്തോളം ഇന്ത്യക്കാരുണ്ട്. തലശ്ശേരി ചോനോക്കടവ് സ്വദേശി ഉമ്മർ, മകൻ നബീൽ, തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, തൃശൂർ തളിക്കുളം സ്വദേശി ജമാലുദ്ദീൻ, വാസുദേവൻ, തിലകൻ എന്നിവരാണ് മരിച്ച മലയാളികൾ.വ്യാഴാഴ്ച വൈകിട്ട് 5.40 ന് മസ്‌കറ്റില്‍നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം നടന്നത്. ഒമാനില്‍ നിന്ന് ഈദ്...