30 C
Kochi
Sunday, October 24, 2021

Daily Archives: 8th June 2019

ലണ്ടൻ:  ബ്രിട്ടണില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് വേഗതയേറുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അദ്ധ്യക്ഷസ്ഥാനത്തു നിന്നും തെരേസാ മേ രാജിവെച്ചതോടെയാണ് ഈ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.അദ്ധ്യക്ഷസ്ഥാനത്തേയ്ക്കുള്ള നാമനിര്‍ദേശപത്രിക ജൂണ്‍ 10 വരെ സമര്‍പ്പിക്കാം. ഇന്നലെയാണ് തെരേസാ മേ രാജിവച്ചത്. മുന്‍ വിദേശകാര്യ മന്ത്രിയും ലണ്ടന്‍ മേയറുമായിരുന്ന ബോറിസ് ജോണ്‍സണ്‍, വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, ഹൌസ് ഓഫ് കോമണ്‍സ് ലീഡറായിരുന്ന ആന്‍ഡ്രിയ ലീഡ്സം,...
ഹൈദരാബാദ്:  തെലങ്കാനയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂട്ടത്തോടെ ടി.ആര്‍.എസ്സില്‍ ചേര്‍ന്ന പശ്ചാത്തലത്തില്‍ ഓൾ ഇന്ത്യ മജ്‌ലിസ് – എ- ഇത്തെഹാദുൾ മുസ്ലിമീനു (എ.ഐ.എം.ഐ.എം.) മുഖ്യ പ്രതിപക്ഷ പാര്‍ട്ടി പദവി നല്‍കണമെന്ന് അസദുദ്ദീന്‍ ഒവൈസി. നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തങ്ങള്‍ക്ക് തരണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.തങ്ങളാണ് സംസ്ഥാനത്ത് ഇപ്പോള്‍ രണ്ടാമത്തെ വലിയ പാര്‍ട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ്സിനെക്കാള്‍ കൂടുതല്‍ എം.എല്‍.എമാര്‍ തങ്ങള്‍ക്കുണ്ട്. സ്പീക്കറുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ലഭിക്കുമെന്നാണ്...
തിരുവനന്തപുരം/ചെന്നൈ:  സംസ്ഥാനത്ത് നിപ ആശങ്ക ഒഴിയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ടാമത്തെ രോഗിക്കും നിപ ബാധയില്ലെന്ന് റിപ്പോര്‍ട്ട്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധയില്ലെന്ന് കണ്ടെത്തിയത്. എറണാകുളത്ത് നിന്നും പനി ബാധിച്ചെത്തിയ കല്ലിയൂര്‍ സ്വദേശിയായ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കരുതല്‍ നടപടികളുടെ ഭാഗമായി നിരീക്ഷണത്തിലാക്കുകയായിരുന്നു. ഇയാള്‍ക്കാണ് നിപ ബാധയില്ലെന്ന് കണ്ടെത്തിയത്. പനി ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്ന 18 കാരനായ...
ന്യൂഡൽഹി:  രാജ്യവ്യാപകമായി ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. യോഗയുടെ പ്രോത്സാഹനത്തിനായി 33 മാധ്യമ സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്നും മന്ത്രി അറിയിച്ചു.ജൂണ്‍ 10 മുതല്‍ ജൂണ്‍ 25 വരെയാണ് യോഗ ക്യാമ്പയിന്‍. ഈ സമയത്ത് ആരോഗ്യ സംബന്ധമായി മികച്ച വാര്‍ത്ത ചെയ്യുന്ന ടിവി, റേഡിയോ, പത്ര സ്ഥാപനങ്ങള്‍ക്കാകും പുരസ്‌കാരം ലഭിക്കുക. ആറംഗങ്ങളുള്ള ജൂറിയാണ് വിജയികളെ തീരുമാനിക്കുക. 22...
അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗെയിം ഓവര്‍. തപ്‌സി പന്നു നായികയായി എത്തുന്ന ചിത്രം ഹിന്ദിയിലും, തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്. റോണ്‍ ഈഥന്‍ യോഹന്നാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. വിനോദിനി വൈദ്യനാഥന്‍, അനീഷ് കുരുവിള എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ ഹിന്ദി ഡയലോഗുകള്‍ എഴുതിയിരിക്കുന്നത് ശ്രുതി മദന്‍ ആണ്, തെലുങ്കിൽ വെങ്കടും, തമിഴില്‍ അശ്വിന്‍ ശരവണനും ആണ്. ചിത്രം...
ബംഗളൂരു:  കര്‍ണ്ണാടകയില്‍ രണ്ട് സ്വതന്ത്ര എം.എല്‍.എമാരെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാന്‍ പദ്ധതി. ജൂണ്‍ പന്ത്രണ്ടിനാണ് മന്ത്രിസഭ വികസിപ്പിക്കുക. സ്വതന്ത്ര എം.എല്‍.എമാരായ ആര്‍. ശങ്കര്‍, എച്ച്. നാഗേഷ് എന്നിവരെ മന്ത്രിമാരാക്കും. നേരത്തെ സഖ്യസര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ചിരുന്ന ഇവരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ്സിന്റെയും ജെ.ഡി.എസ്സിന്റെയും നീക്കം. ജെ.ഡി.എസ്സിന്റെ ഒഴിവുളള മന്ത്രിസ്ഥാനമാണ് ഇരുവര്‍ക്കും നല്‍കുക. കോണ്‍ഗ്രസ്സിന്റെ ഒഴിവുളള ഒരു സീറ്റില്‍ വിമതശബ്ദമുയര്‍ത്തിയ മുതിര്‍ന്ന നേതാക്കളെ പരിഗണിച്ചേക്കുമെന്നാണ് സൂചന. മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിക്കാണ്...
ഫരീദാബാദ്:  ഡൽഹിക്കടുത്ത് ഫരീദാബാദില്‍ സ്‌കൂളിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്നു പേര്‍ മരിച്ചു. ഒരു അധ്യാപികയും രണ്ടു കുട്ടികളുമാണ് മരിച്ചത്. ഫരീദാബാദിലെ ദാബുവാ കോളനിയിലുള്ള സ്വകാര്യ സ്‌കൂളിലാണ് അപകടം. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം നടന്നത്. സ്‌കൂളില്‍ യൂണിഫോം തുണികള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ് തീ പിടിച്ചത്. തീപ്പിടിത്തത്തിനു കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.അഗ്‌നിശമന സേനയുടെ സേവനം ലഭ്യമാകാന്‍ വൈകി എന്നും നാട്ടുകാര്‍ ആരോപണമുന്നയിക്കുന്നുണ്ട്. ഇടുങ്ങിയ സ്ഥലപരിധി ആയതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു....
ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആദം സാമ്പയ്ക്കെതിരെ, ഐ.സി.സി. അച്ചടക്ക നടപടിയെടുത്തു. ലോകകപ്പ് മത്സരത്തിനിടെ മോശം ഭാഷയില്‍ സംസാരിച്ചതിനാണ് സാമ്പയ്ക്ക് ഐ.സി.സി. താക്കീത് നല്‍കിയത്. താക്കീതിനൊപ്പം ഒരു ഡീമെറിറ്റ് പോയിന്റും താരത്തിനെതിരെ മാച്ച് റഫറി ചുമത്തി.ഓസ്ട്രേലിയ വെസ്റ്റിന്‍ഡീസ് മത്സരത്തിനിടെയായിരുന്നു സംഭവം. ബാറ്റ് ചെയ്യുന്നതിനിടയില്‍ വിന്‍ഡീസ് ഇന്നിംഗ്സിന്റെ ഇരുപത്തിയൊന്‍പതാം ഓവറിലായിരുന്നു സാമ്പ മോശം ഭാഷ ഉപയോഗിച്ചത്.
വന നശീകരണം രൂക്ഷമായ കാലഘട്ടമാണിത്. പ്രകൃതിയെ സംരക്ഷിക്കണമെങ്കിൽ മരങ്ങൾ കൂടിയേ തീരൂ. എന്നാൽ ദിനം പ്രതി നിരവധി വനഭൂമിയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഇത് ആവാസ വ്യവസ്ഥ നാശം മുതൽ ആഗോള താപനത്തിന് വരെ കാരണമായേക്കാവുന്ന കാര്യങ്ങളാണ്.കാലാവസ്ഥ വ്യതിയാനവും, വന നശീകരണവും മൂലം നിരവധി പ്രത്യാഘാതങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന രാജ്യമാണ് ഫിലിപ്പീൻസ്. ഫിലിപ്പീൻസിലെ സർക്കാർ വന നശീകരണത്ത പ്രതിരോധിക്കാനായി പുതുമയേറിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ബിരുദ സർട്ടിഫിക്കറ്റുകൾ ലഭിക്കണമെങ്കിൽ പത്തു...
തിരുവനന്തപുരം:  സംസ്ഥാന സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടന്ന ഘട്ടത്തില്‍ മൂന്നാംവര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഏറ്റുവാങ്ങും. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സംസ്ഥാനത്തിന്റെ പുരോഗതിയിലും വികസനത്തിലും ഊന്നി ഇച്ഛാശക്തിയോടെയും ദിശാബോധത്തോടെയുമുള്ള പ്രവര്‍ത്തനങ്ങളാണ് മൂന്നുവര്‍ഷത്തിനിടെ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍...