24 C
Kochi
Tuesday, September 21, 2021

Daily Archives: 14th June 2019

എറണാകുളം : എറണാകുളം ജില്ലയിലെ കണ്ണായ സ്ഥലത്തുള്ള 18 ഏക്കർ നിലം സ്വകാര്യ കമ്പനി അനധികൃതമായി നികത്തിയതുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള തർക്കം മുറുകുന്നു. താനറിയാതെ ഒരു ഫയലും നീങ്ങരുതെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ റവന്യൂസെക്രട്ടറിക്ക് രേഖാമൂലം നിർദ്ദേശം നൽകി. റവന്യു മന്ത്രിയെ നോക്ക്കുത്തിയാക്കി വലിയൊരു നിയമലംഘനവും, അഴിമതിയും നടന്നതിന്റെ സൂചനകളാണ് ഇതിലൂടെ പുറത്തു വരുന്നത്.എറണാകുളം ജില്ലയിലെ കുന്നത്തുനാട് വില്ലേജിലാണ് വിവാദമായിരിക്കുന്ന പതിനെട്ട് ഏക്കർ നിലം ഉള്ളത്. ഈ ഭൂമി...
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും വക്താവുമായ സാറ സാന്‍ഡേഴ്സ് സ്ഥാനമൊഴിയുന്നു. 22 മാസത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് സാറ സാന്‍ഡേഴ്‌സ് ഒഴിയുന്നത്. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. സാറ സാന്‍ഡേഴ്സ് വളരെ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത് എന്നും സ്വന്തം സംസ്ഥാനമായ അര്‍കന്‍സാസിലേയ്ക്ക് പോകുന്ന സാറ അവിടെ ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് കരുതുന്നത് എന്നും ട്രംപ് പറഞ്ഞു.ട്രംപ് ഭരണകൂടത്തില്‍ സെക്രട്ടറിമാരടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പലരും കാലാവധി...
തിരുവനന്തപുരം: പ്രൊഫഷണല്‍ നാടക മത്സരത്തിലെ അവാര്‍ഡ് നിര്‍ണ്ണയം സുതാര്യമല്ലെന്ന് ആരോപിച്ച് കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡുകള്‍ നാടക പ്രവര്‍ത്തകര്‍ നിരസിച്ചു. അക്കാദമി സംഘടിപ്പിച്ച പ്രൊഫഷണല്‍ നാടക മത്സരത്തില്‍ അവാര്‍ഡുകള്‍ നേടിയവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം നാടക സമിതികള്‍ക്കുള്ള അനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച അക്കാദമിയുടെ നടപടി പുന:പരിശോധിക്കണമെന്നും കലാകാരന്മാര്‍ ആവശ്യപ്പെട്ടു.മത്സരത്തില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ രാജീവന്‍ മമ്മിളി, നാടക രചനയക്ക് അവാര്‍ഡ് കിട്ടിയ പ്രദീപ് കുമാര്‍ അവാര്‍ഡുകള്‍ വേണ്ടെന്ന് അക്കാദമിയെ...
  ഒമാൻ: ഗള്‍ഫ് തീരത്ത് വീണ്ടും കപ്പലുകള്‍ക്ക് നേരെ ആക്രമണം. ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ വ്യാഴാഴ്ച സ്‌ഫോടനത്തില്‍ തകര്‍ന്നു. നോര്‍വേയില്‍ രജിസ്റ്റര്‍ ചെയ്ത ഫ്രണ്ട് ആള്‍ടയര്‍, പാനമയില്‍ രജിസ്റ്റര്‍ ചെയ്ത കൊകുക കറേജിയസ് എന്നീ ചരക്കുകപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. കപ്പലുകളിലുണ്ടായിരുന്ന 44 ജീവനക്കാരെ രക്ഷപ്പെടുത്തിയതായും ഇവരെ ഇറാന്‍ തുറമുഖമായ ജസ്‌കിലേക്ക് കൊണ്ടുപോയതായും ആക്രമണ വാര്‍ത്ത സ്ഥിരീകരിച്ച ഇറാന്‍ വാര്‍ത്താ ഏജന്‍സി ഇര്‍ന വെളിപ്പെടുത്തി.യു.എ.ഇ.യിലെ ഫുജൈറ തുറമുഖത്തിനുസമീപം സൗദിയുടേതുള്‍പ്പെടെ നാല് എണ്ണക്കപ്പലുകള്‍ക്കുനേരെ ആക്രമണമുണ്ടായതിന്...
#ദിനസരികള്‍ 788ഇടതുപക്ഷത്തെ സംബന്ധിച്ച് ശബരിമല ഒരു വാട്ടര്‍ലൂ ആണെന്ന ചിന്ത ചിലരെ സംബന്ധിച്ചെങ്കിലും നിലനില്ക്കുന്നുവെന്നുവേണം അനുമാനിക്കാന്‍. ആയതിനാല്‍ ഇനിയും മതങ്ങളെ പിണക്കേണ്ടതിനു പകരം പരമാവധി അടുപ്പിച്ചു നിറുത്തേണ്ടതാണെന്ന ധാരണയ്ക്ക് സ്വാഭാവികമായും വേരുപിടിച്ചു തുടങ്ങുന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷം കൂടുതല്‍ കൂടുതലായി മതപക്ഷത്തോട് ഐക്യപ്പെടുന്നു, അവരുടെ വികാരങ്ങളെ സംരക്ഷിക്കാന്‍ വ്യഗ്രതപ്പെടുന്നു.ഇതു സംഭവിക്കുന്നതിന്റെ ഒരു പ്രധാന കാരണം ശബരിമലയില്‍ എന്തോ അരുതാത്തത് നടന്നു എന്ന – അബോധ - ധാരണയില്‍ നിന്നാണ്. സത്യത്തില്‍...
ജൂൺ 14 നു റീലീസ് ആവുന്ന ചിത്രങ്ങളുടെ വിശേഷങ്ങളുമായി...
  കൊച്ചി:  എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സി.ഐ. ആയ വി.എസ്. നവാസിനെ വ്യാഴാഴ്ച (ജൂൺ 13) മുതൽ കാണാതായതായി പരാതി.വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്. സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഔദ്യോഗിക ചുമതലകള്‍ ഇന്നലെ ഈ ഉദ്യോഗസ്ഥന്‍ ഒഴിഞ്ഞതായി വിവരമുണ്ട്.ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്‍റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കീഴുദ്യോഗസ്ഥന് കൈമാറുകയും ചെയ്തുവെന്ന് പൊലീസ് വൃത്തങ്ങള്‍...