31 C
Kochi
Sunday, October 24, 2021

Daily Archives: 21st June 2019

ന്യൂഡൽഹി :വവ്വാലുകളിൽ നിപാ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. ലോക്സഭയിൽ അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവർക്ക് നൽകിയ മറുപടിയിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പരാമർശം. എറണാകുളത്ത് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പഠന വിവരം കേന്ദ്ര ആരോഗ്യമന്ത്രി ലോക്സഭയെ അറിയിച്ചു.നേ​ര​ത്തെ, നി​പ്പ വൈ​റ​സി​ന്‍റെ ഉ​റ​വി​ടം തേ​ടി കേ​ന്ദ്ര വൈ​റോ​ള​ജി വി​ഭാ​ഗം തൊ​ടു​പു​ഴ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. 36 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചെ​ന്നും മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ചു. ഇതില്‍...
മലപ്പുറം: 'എ​ട​ക്കാ​ട് ബ​റ്റാ​ലി​യ​ന്‍ 06' എ​ന്ന സി​നി​മ​യു​ടെ ഷൂട്ടിങ്ങിനിടെ ന​ട​ന്‍ ടോ​വി​നോ തോ​മ​സി​ന് പൊ​ള്ള​ലേ​റ്റു. ചി​ത്ര​ത്തി​ലെ സം​ഘ​ട്ട​ന​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെയായിരുന്നു സംഭവം. ഡ്യൂപ്പില്ലാതെയായിരുന്നു അഭിനയം. പ​രി​ക്കേ​റ്റ ടോ​വി​നോ​യ്ക്ക് ഉ​ട​ന്‍ വൈ​ദ്യ​സ​ഹാ​യം എ​ത്തി​ച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.
നിവിന്‍ പോളിയെ നായകനാക്കി ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സണ്ണി വെയ്ന്‍. 'പടവെട്ട്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ സംവിധാനത്തിന് പുറമേ രചനയും ലിജു തന്നെയാണ് നിര്‍വ്വഹിക്കുന്നത്.സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ മോമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നിരവധി പുരസ്‌കാരങ്ങൾ നാടകത്തിന്റെ ടീം വെള്ളിത്തിരയില്‍ കൈകോര്‍ക്കുമ്പോൾ പ്രതീക്ഷകള്‍ അത്രയും വലുതാണ്.നിവിന്‍ പോളിയുടെ വരാനിരിക്കുന്ന വന്‍ ബജറ്റ് ചിത്രങ്ങളുടെ നിരയിലാണ്...
അസൂസിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാര്‍ട്‌ഫോണ്‍ ആയ അസൂസ് 6Z ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഫ്‌ളിപ് ക്യാമറ ആണ് ഫോണിന്റെ ഏറ്റവും പുതിയ പ്രത്യേകത.സെല്‍ഫിക്ക് വേണ്ടി പ്രത്യേക ക്യാമറ ഇതിനില്ല. പകരം ഏത് ദിശയിലേക്കും തിരിക്കാന്‍ പറ്റുന്ന ക്യാമറ ആണ് ഫോണിനുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 855 പ്രൊസസര്‍ ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗൊറില്ല ഗ്ലാസ് 6 സംരക്ഷണയോടെ എത്തുന്ന ഫോണിന് 5000 എം.എ.എച്ച്. ബാറ്ററി ആണ് ഉള്ളത്. 48 +...
കുളു:  ഹിമാചല്‍ പ്രദേശിലെ കുളുവില്‍ സ്വകാര്യ ബസ് കൊക്കയിലേക്കു മറിഞ്ഞ് 42 പേര്‍ മരിച്ചു. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ബസിനു മുകളില്‍ യാത്രക്കാര്‍ കയറിയിരുന്നതാണു മരണസംഖ്യ കൂടാന്‍ കാരണമെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുളുവില്‍നിന്നു 60 കിലോമീറ്റര്‍ ദൂരെയുള്ള ഗഡഗുഷൈനിയിലേക്കു പോകവെ അഞ്ഞൂറടി താഴ്ചയിലേക്കു ബസ് മറിയുകയായിരുന്നു.അശ്രദ്ധമായ ഡ്രൈവിങ്ങും പരിധിയിലധികം ആളുകള്‍ കയറിയതുമാണു ബസ് അപകടത്തില്‍പ്പെടാന്‍ കാരണമെന്നാണു പ്രാഥമിക വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഹിമാചല്‍ ഗവര്‍ണര്‍ ആചാര്യ...
തിരുവനന്തപുരം: സിവില്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ പരസ്യമായി പൊട്ടിത്തെറിച്ചും, വിങ്ങിപൊട്ടിയും അഡീഷനല്‍ ചീഫ് സെക്രട്ടറിയും, മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ രാജു നാരായണസ്വാമി. രാജു നാരായണസ്വാമിക്ക് നിര്‍ബന്ധിത പിരിച്ചുവിടലിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു ശുപാര്‍ശ നല്‍കിയെന്നായിരുന്നു റിപോര്‍ട്ടുകള്‍.സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടാനൊരുങ്ങുന്നത്. കേന്ദ്ര സർവീസിൽ നിന്ന് തിരികെയെത്തിയത് സംസ്ഥാന സർക്കാരിനെ അറിയിച്ചില്ല, നിരുത്തരവാദിത്വപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചു തുടങ്ങിയ കുറ്റങ്ങളാണ് രാജു നാരായണസ്വാമിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. 10 വർഷം കൂടി...
മുംബൈ:  ലൈംഗിക പീഡനക്കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന നല്‍കി മുംബൈ പോലീസ്. ഇതോടെ ബിനോയി കോടിയേരി മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിനോയി ഇന്ന് മുംബൈ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന.ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനാണ് യുവതി തനിക്കെതിരെ പീഡന പരാതി നല്‍കിയതെന്നാണ് ബിനോയ് ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ ബിനോയ്...
ന്യൂഡൽഹി:  ഇന്ത്യയിലെ പ്രധാന ലീഗായി ഐ.എസ്.എല്‍. മാറുമെന്ന് സൂചന. ഇക്കാര്യത്തില്‍ എ.ഐ.എഫ്.എഫ്. തീരുമാനമെടുത്തു കഴിഞ്ഞെന്നും, ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്. നിലവില്‍ ഐ ലീഗാണ് ഇന്ത്യയിലെ ഒന്നാം നമ്പർ ലീഗ്. ഐ.എസ്.എല്‍. ഈ സ്ഥാനത്തേക്ക് എത്തുന്നതോടെ ഐലീഗ്, രാജ്യത്തെ രണ്ടാം ലീഗായി മാറും.ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ ഇന്ത്യയിലെ ഒന്നാം നമ്പർ ലീഗാക്കി മാറ്റുന്നതോടെ ഐലീഗിന്റെ പ്രധാന്യം ഇടിയും. ഇത് വരെ നോക്കൗട്ട് ടൂര്‍ണമെന്റായി കണക്കാക്കിയിരുന്ന ഐ.എസ്.എല്‍. ഇന്ത്യയിലെ പ്രധാന...
വാഷിങ്‌ടൺ:  ഇറാനുനേരെ സൈനിക നീക്കത്തിന് ഉത്തരവിട്ട് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍, ഉത്തരവിട്ടെങ്കിലും ഉടന്‍ തന്നെ അത് പിന്‍വലിക്കുകയും ചെയ്തു. അതിര്‍ത്തി ലംഘിച്ചെത്തിയ അമേരിക്കന്‍ ചാര ഡ്രോണിനെ ഇറാന്‍ വെടിവച്ചു വീഴ്ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയായിരുന്നു ട്രംപ് ആക്രമണത്തിന് ആഹ്വാനം നല്‍കിയത്. വ്യാഴാഴ്ച രാത്രിയോടെ ആക്രമണം ഉണ്ടാകുമെന്നായിരുന്നു സൈനിക നയതന്ത്രജ്ഞരുടെ പ്രതീക്ഷ. യുദ്ധ വിമാനങ്ങളും കപ്പലുകളും തയ്യാറായിരുന്നു. എന്നാല്‍ മിസൈല്‍ വിടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ട്രംപ് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.വ്യോമാതിര്‍ത്തി...
അമേരിക്കയിലെ ഏറ്റവും പ്രശസ്ത ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങാന്‍ ആലോചിക്കുന്നു. നിലവില്‍ പൂര്‍ണമായും അമേരിക്കയില്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്യുന്ന ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ 50 ശതമാനം നികുതി നല്‍കണം. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ ഉയര്‍ന്ന വിലയാകുന്നതിന്റെ മുഖ്യ കാരണം ഇതാണ്. ഈ പ്രതിസന്ധി മറികടക്കുന്നതിനാണ് ഇന്ത്യയില്‍ ബൈക്കുകള്‍ നിര്‍മ്മിക്കാന്‍ കമ്പനി ആലോചിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോഴ്‌സുമായി സഹകരിച്ചാണ് ഇന്ത്യയില്‍ ഉത്പാദനം തുടങ്ങുക.250...