25 C
Kochi
Saturday, July 31, 2021

Daily Archives: 15th June 2019

കൊച്ചി:കേരളത്തിന് വെളിയിൽ പോയാൽ പൈസ ഉണ്ടെങ്കിൽ ഏതു ഡിഗ്രിയും ലഭ്യമാക്കുന്ന തട്ടിക്കൂട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും, സർവകലാശാലകളും ഇന്ത്യയിൽ എമ്പാടുമുണ്ട്. എന്നാൽ ഉന്നതമായ വിദ്യാഭ്യാസ മൂല്യങ്ങൾ കത്ത് സൂക്ഷിക്കുന്ന കേരളത്തിൽ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിടിമുറുക്കിയിരുന്നില്ല. സ്വാശ്രയ സ്ഥാപനങ്ങൾ കേരളത്തിൽ നിറഞ്ഞുവെങ്കിലും അവയെല്ലാം കേരളത്തിലെ അംഗീകൃത സർവ്വകലാശാലകളുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വന്നതോടെ അന്യസംസ്ഥാന വിദ്യാഭ്യാസ മാഫിയകളുടെ കച്ചവടം മുട്ടിച്ചിരുന്നു. അതോടെ അവരും കേരളത്തിനുള്ളിൽ വന്നു തങ്ങളുടെ...
കണ്ണൂർ: കണ്ണൂർ എ. ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ രാജിവെച്ചു. ജാതീയമായി അധിക്ഷേപിക്കുന്നുവെന്ന് ആരോപിച്ചാണ്, കേളകം സ്വദേശിയും കുറിച്യവിഭാഗത്തിൽപ്പെട്ടയാളുമായ കെ.രതീഷ് രാജിക്കത്തു നൽകിയത്.ഉന്നത ഉദ്യോഗസ്ഥനും, മറ്റു പോലീസുകാരും അടിമയെപ്പോലെ ജോലി ചെയ്യിപ്പിക്കുന്നു എന്നാണ് രതീഷ് പറയുന്നത്. ജോലി നൽകാൻ ചുതലപ്പെട്ട എസ്.ഐ. പുരുഷോത്തമനും, പോലീസുകാരായ മുകേഷ്, രജിത്, പ്രജിത് എന്നിവർക്കും എതിരെയാണ് പരാതി.അധികൃതർക്കു നല്കിയ പരാതിയിൽ ജയിലിലെ തടവുകാരായ രോഗികൾക്ക് എസ്കോർട്ടാണ് സ്ഥിരമായി നൽകുന്നതെന്ന് രതീഷ് പറയുന്നു.തുടർച്ചയായി കുറേ...
ഖത്തര്‍:ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകളില്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്താനാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. വീട്ടുജോലിക്കാര്‍, ഹൌസ് ഡ്രൈവര്‍മാര്‍ തുടങ്ങി ഗാര്‍ഹിക വിസയില്‍ ജോലി ലഭിക്കുന്നവരുടെ വിസ നടപടിക്രമങ്ങളും ഈ സെന്ററുകളിലും പൂര്‍ത്തിയാക്കാനാകും.ഖത്തറില്‍ ജോലി ലഭിക്കുന്ന വിദേശികള്‍ക്ക് മാതൃരാജ്യത്ത് വെച്ച് തന്നെ വിസാ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യം വെച്ചാണ് ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ഖത്തര്‍ വിസാ സേവന കേന്ദ്രങ്ങള്‍ ആരംഭിച്ചത്. നിലവില്‍ സ്വകാര്യ മേഖലയിലേക്കും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും റിക്രൂട്ട്...
എറണാകുളം:  കൊച്ചി മെട്രോയില്‍ അനധികൃത യാത്ര നടത്തിയെന്ന കേസില്‍ ജാമ്യം എടുക്കാനായി കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലാ കോടതിയില്‍ ഹാജരായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, ബെന്നി ബെഹനാൻ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് എറണാകുളം ജില്ലാ കോടതിയില്‍ ഹാജരായത്. കെ.എം.ആർ.എല്‍ നല്‍കിയ പരാതിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലും സ്റ്റേഷന്‍ പരിസരത്തും പ്രകടനം നടത്തുന്നത് ആയിരം രൂപ പിഴയും ആറു മാസം...
ന്യൂഡൽഹി:  ഇടപാടുകാരെ ബുദ്ധിമുട്ടിക്കുന്ന ബാങ്കുകള്‍ക്ക് മൂക്കുകയറിടാന്‍ റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. എ.ടി.എമ്മില്‍ നിന്ന് പണം ലഭിച്ചില്ലെങ്കില്‍ ബാങ്ക് നഷ്ടപരിഹാരം അഥവാ പിഴ നല്‍കേണ്ടി വരും. കാലിയായ എ.ടി.എമ്മുകളില്‍ മൂന്നു മണിക്കൂറിനകം പണം നിറയ്ക്കണമെന്നാണ് ചട്ടമെന്നിരിക്കെയാണ് ബാങ്കുകള്‍ ദിവസങ്ങളും മാസങ്ങളും ഇത് പൂട്ടിയിടുന്നത്. ഇത് അവസാനിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. നിര്‍ദ്ദേശം നല്‍കിയെന്ന് ഡി.എന്‍.എ. റിപ്പോര്‍ട്ട് ചെയ്തു. പലപ്പോഴും ബാങ്കിന്റെ അലസതയാണ് കാലിയായ എ.ടി.എമ്മുകള്‍ക്ക് കാരണം. ഇത് അവസാനിപ്പിക്കുകയാണ് ഉദേശ്യം.
ഗ്വാളിയോര്‍:  മധ്യപ്രദേശില്‍ നിപ വൈറസ് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ ഗുണ, ഗ്വാളിയോര്‍ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ നൂറു കണക്കിനു വവ്വാലുകള്‍ കൂട്ടത്തോടെ ചത്തതോടെയാണ് നിപ വൈറസിന്റെ സാന്നിധ്യം പരിശോധിച്ചത്. 250 ഓളം വവ്വാലുകള്‍ ഏതാനും ദിവസത്തിനിടെ ചത്തതായി ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി.ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ ഭോപ്പാലിലെ വെറ്റിനറി ലാബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്ന് വെറ്റിനറി ഡോക്ടര്‍ ബി.എസ്. ഥാക്കറെ പറഞ്ഞു. കടുത്ത ചൂടും ഉയര്‍ന്ന താപനിലയുമാണ് വവ്വാലുകള്‍ കൂട്ടത്തോടെ ...
മാഞ്ചസ്റ്റര്‍:  ക്രിക്കറ്റ് ലോകകപ്പില്‍ ആരാധകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം നാളെയാണ് നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ നടക്കാനിരിക്കുന്ന ഈ മത്സരത്തില്‍ മഴ വില്ലനായി എത്തിയേക്കുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ക്രിക്കറ്റ് പ്രേമികളെ മുഴുവന്‍ നിരാശയിലാഴ്ത്തുന്ന വാര്‍ത്തയാണിത്.എല്ലാ ആഴ്ചയിലും മഴ പെയ്യാറുള്ള സ്ഥലമാണ് മാഞ്ചസ്റ്റര്‍. ഇത് മത്സരത്തിന് തിരിച്ചടി നല്‍കുന്ന കാര്യമാണ്. നിലവില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ് മാഞ്ചസ്റ്ററിലുള്ളത്. ഇതുകൊണ്ടു തന്നെ ഗ്രൗണ്ടിലെ ഭൂരിഭാഗം സ്ഥലവും ഷീറ്റുകള്‍ ഇപ്പോള്‍...
ന്യൂഡൽഹി:  ഓരോ മാസവും ചരക്ക് സേവന നികുതി (ജി. എസ്. ടി.) റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സംവിധാനം ഒക്ടോബറില്‍ നടപ്പാക്കും. ജി. എസ്. ടി. ആര്‍.ഇ.ടി-01 നടപ്പാക്കുന്നതോടെ ജനുവരി മുതല്‍ നിലവിലുള്ള ജി. എസ്. ടി. ആര്‍-3ബി ഇല്ലാതാകുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ഡിസംബറിലെ റിട്ടേണ്‍ 2020 ജനുവരി മുതല്‍ ജി. എസ്. ടി. ആര്‍.ഇ.ടി-01 ല്‍ വേണം നല്‍കാന്‍. ചെറുകിടക്കാര്‍ ഒക്ടോബര്‍ - ഡിസംബര്‍ കാലയളവിലെ റിട്ടേണ്‍ ജനുവരിയില്‍ എ.എന്‍.എക്‌സ്-1...
കൊട്ടാരക്കര:  കെ.എസ്.ആർ.ടി.സി ബസും ലോറിയും വാളകത്തു വച്ച് കൂട്ടിയിടിച്ച് പരിക്കേറ്റ ബസ് ഡ്രൈവറേയും കണ്ടക്ടറേയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ കാരേറ്റ് സ്വദേശി പ്രകാശ് (50), കണ്ടക്ടർ പള്ളിക്കൽ സ്വദേശി സജീം (41) എന്നിവരാണ് ചികിത്സയിലുള്ളത്. പ്രകാശിന് പൊള്ളലും സജീമിന് തലയ്ക്ക് പരിക്കുമുണ്ട്. വൈകിട്ട് നാലോടെയാണ് ഇവർ ആശുപത്രിയിലെത്തിയത്.കൊല്ലം കൊട്ടാരക്കര വയയ്ക്കലിനും പൊലിക്കോടിനും ഇടയ്ക്കാണ് അപകടം. സമീപത്തെ സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്നും വന്ന റെഡിമിക്സ് ടാങ്കറും കൊട്ടാരക്കരയിൽ...
ന്യൂഡൽഹി:  മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ പത്തു മണിയോടെ കല്ല്യാണ്‍ മാര്‍ഗ്ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്രമായ നിവേദനം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കൈമാറി.വിമാനത്താവളത്തിന്റെ വികസനത്തിന് വേണ്ട പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെ അത് സ്വകാര്യകമ്പനിക്ക് കൊടുക്കുന്നതിലെ വൈരുദ്ധ്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കൂടാതെ പ്രളയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട ധനസഹായം കേന്ദ്രത്തില്‍...