25 C
Kochi
Tuesday, September 21, 2021

Daily Archives: 11th June 2019

ന്യൂഡൽഹി:  17ാം ലോക്സഭയിലെ പ്രൊടേം സ്പീക്കറായി ഡോ. വീരേന്ദ്ര കുമാര്‍ ഘട്ടികിനെ തിരഞ്ഞെടുത്തു. ബി.ജെ.പിയുടെ ടിക്കംഗഡ് എം.പിയാണ് ഇദ്ദേഹം. ഒന്നാം മോദി സര്‍ക്കാര്‍ മന്ത്രിസഭയില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ സഹമന്ത്രിയായിരുന്നു. ഏഴുവട്ടം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മേനകാ ഗാന്ധി പ്രോടേം സ്പീക്കറാകുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.പ്രൊടേം സ്പീക്കറാണ് പുതിയ എം.പിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ലോക്‌സഭാ സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള സമ്മേളനത്തിന്റെ അദ്ധ്യക്ഷനും പ്രോ ടേം സ്പീക്കറാണ്. ജൂണ്‍ 17 നാണ് പതിനേഴാം ലോക്‌സഭയുടെ ആദ്യസമ്മേളനം.
ലക്നോ: ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്‌പ്രസിൽ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിൽ നിന്നും പുറപ്പെട്ട ട്രെയിൻ ഉത്തർപ്രദേശിലെ ഝാൻസിയിൽ എത്തിയപ്പോഴാണ് ട്രെയിനിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. എസ് 8, എസ് 9 കോച്ചുകളിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്.മൂന്ന് പേർ ട്രെയിനുള്ളിലും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവരെല്ലാം തമിഴ്നാട് സ്വദേശികളാണ്. കനത്ത ചൂടിനെ തുടര്‍ന്ന് അവശരായ ഇവര്‍ ട്രെയിനികത്ത് കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് ഒപ്പം യാത്രചെയ്തിരുന്നവര്‍ പറയുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ...
#ദിനസരികള്‍ 7852019 ജൂണ്‍ 5 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം 12) ശ്രീനാരായണ ഗുരുവും നവോത്ഥാനവും തമ്മില്‍ ഒന്നുമില്ല എന്ന തലക്കെട്ടില്‍ മുനി നാരായണ പ്രസാദ് വര്‍ക്കലയില്‍ നിന്നും എഴുതിയ ദീര്‍ഘമായ ഒരു കത്തു പ്രസദ്ധീകരിച്ചിട്ടുണ്ട്. ശ്രീ നാരായണനെ ഒരു കവിയായി മലയാള സാഹിത്യ ചരിത്രകാരന്മാര്‍ അംഗീകരിക്കാത്തതിനെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്നെ പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളോടുള്ള പ്രതികരണമായിട്ടാണ് അദ്ദേഹം ഈ കുറിപ്പെഴുതിയിരിക്കുന്നത്.ശ്രീനാരായണ സാഹിത്യത്തില്‍ സാമൂഹികതയ്ക്ക് അസാമാന്യമായ ഇടങ്ങളുണ്ടെന്നും...
തിരുവനന്തപുരം:  ടെക്നോപാർക്കിലെ നിള ബിൽഡിങ്ങിലെ രംഗോലി റസ്റ്റോറന്റ് വൃത്തിഹീനമായ ഭക്ഷണമാണ് കൊടുക്കുന്നതെന്നു പരാതി. പുഴുക്കളുള്ളതും കരിഞ്ഞതും ആയ ഭക്ഷ്യവസ്തുക്കളാണ് നൽകുന്നതെന്ന് അഞ്ജന ഗോപിനാഥ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി. ഇതൊക്കെ കഴിക്കാൻ വിധിക്കപ്പെട്ട പാവപ്പെട്ട ടെക്കികളെ സഹായിക്കാൻ ആരെങ്കിലും ഉണ്ടോയെന്നും, ആർക്കെങ്കിലും ഇതിനെതിരെ നടപടിയെടുക്കാമോയെന്നും അവർ ചോദിക്കുന്നു. ആർക്കെങ്കിലും ഇതൊന്ന് അവസാനിപ്പിക്കാമോയെന്നും അവർ തുടർന്നു ചോദിക്കുന്നു.ഭക്ഷ്യവിതരണശൃംഖലകളായ ഊബർ ഈറ്റ്സിനും, സ്വിഗ്ഗിയ്ക്കും ടെക്നോപാർക്കിന്റെ അകത്തേക്കു പ്രവേശനം ഇല്ലാത്തതും ഇത്തരം റസ്റ്റോറന്റുകളുടെ സമ്മർദ്ദം...
തിരുവനന്തപുരം:  പൊതുമരാമത്ത് വകുപ്പില്‍ അഴിമതി നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. മന്ത്രിക്കും സെക്രട്ടറിമാര്‍ക്കും വേണ്ടി ഉദ്യോഗസ്ഥര്‍ ഡിവിഷനുകളില്‍ പണപ്പിരിവ് നടത്തിയെന്ന് 2015 ലെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വിജിലന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ ദുരന്തമാണ് പാലാരിവട്ടം പാലത്തിനുണ്ടായത്. ആരൊക്കെ അഴിമതി കാണിച്ചിട്ടുണ്ടോ അവരാരും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പൊതുമരാമത്ത് പണിയുടെ ബില്‍ തയാറാക്കുമ്പോൾ കൈക്കൂലി, പണി പൂര്‍ത്തിയാകാതെ ബില്‍ പാസാക്കാന്‍ കൈക്കൂലി, എസ്റ്റിമേറ്റ്...
അലിഗഢ്:രണ്ടു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ അലിഗഢിൽ സംഘര്‍ഷാവസ്ഥ. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. കൂടാതെ സുരക്ഷ മുന്‍ നിര്‍ത്തി കൂടുതല്‍ സുരക്ഷ സേനയെ നിയോഗിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തീവ്ര വലതുസംഘടനകള്‍ നടത്താനുദ്ദേശിച്ച 'മഹാപഞ്ചായത്ത്' പോലീസ് തടഞ്ഞു.പെണ്‍കുട്ടി കൊല്ലപ്പെട്ട ടപ്പല്‍ പ്രദേശത്ത് നിന്ന് ഒരുവിഭാഗം പലായനം ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അതേസമയം, പ്രദേശത്തുനിന്ന് പലായനം ചെയ്യുന്നില്ലെന്നും ആക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് കുറച്ച്...
ലണ്ടൻ: പരിക്കേറ്റ ഓപ്പണർ ശിഖർ ധവാന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. കൈവിരലിനേറ്റ പരിക്കാണ് ഇടംകൈയൻ ഓപ്പണർക്ക് തിരിച്ചടിയായത്.പരിക്കേറ്റ ധവാനെ ഇന്ന് സ്കാനിംഗിന് വിധേയനാക്കിയിരുന്നു. ഇതിന്‍റെ പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് ധവാന് ലോകകപ്പ് തന്നെ നഷ്ടമാകുമെന്നുള്ള കാര്യം വ്യക്തമായത്. പരിശോധനയിൽ ധവാന്‍റെ കൈവിരലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് ശിഖര്‍ ധവാന്‍റെ ഇടതുകൈവിരലിന് പരിക്കേറ്റത്. പാറ്റ് കമ്മിൻസിന്‍റെ കുത്തിയുയര്‍ന്ന പന്താണ് പരിക്കേല്‍പ്പിച്ചത്. ഇതിന് പിന്നാലെ...
ന്യൂഡൽഹി:  ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസിനെ വലച്ച് പഞ്ചാബില്‍ രാഷ്ട്രീയപോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള ഭിന്നത രൂക്ഷമായതിനു പിന്നാലെ മന്ത്രി നവ്ജോത് സിങ് സിദ്ധു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു.ഇതോടെ, സിദ്ധു രാഹുലിനു രാജിക്കത്തു കൈമാറിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിച്ചെങ്കിലും പാര്‍ട്ടി ഇക്കാര്യം നിഷേധിച്ചു. ഒപ്പം കത്തു കൈമാറിയതുമായി ബന്ധപ്പെട്ട് സിദ്ധു പ്രതികരിക്കാത്തതും അഭ്യൂഹങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായി. പഞ്ചാബിലെ രാഷ്ട്രീയ സ്ഥിതിയെക്കുറിച്ചു വിശദീകരിച്ചതായാണ്...
ന്യൂഡെൽഹി :രാജ്യത്തെ വാഹന വിപണി വൻ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്നു. കഴിഞ്ഞ ഏഴു മാസമായി വാഹന വില്പന കുത്തനെ ഇടിയുന്ന കാഴ്ചയാണ് രാജ്യമെങ്ങും. ഈ ​മാ​സം ന​ട​ത്തി​യ ഏ​റ്റ​വും പു​തി​യ ക​ണ​ക്കെ​ടു​പ്പി​ൽ ഏ​ക​ദേ​ശം അ​ഞ്ചു ല​ക്ഷം യാ​ത്രാ​വാ​ഹ​ന​ങ്ങ​ളാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ഇതിന്റെ മൂല്യം ഏകദേശം 35,000 കോ​ടി രൂ​പ വ​രും. ഇ​രു​ച​ക്ര വാ​ഹ​ന വി​ഭാ​ഗ​ത്തി​ൽ 17,000 കോ​ടി രൂ​പ​യു​ടെ 30 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ കെ​ട്ടി​ക്കി​ട​പ്പു​ണ്ട്. ഇതിനെ തുടർന്ന് വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളെ​ല്ലാം ത​ങ്ങ​ളു​ടെ...
ടൊറന്റോ : ഫാന്‍ തി കിം ഫുക് എന്ന "നാപാം" പെണ്‍കുട്ടിയുടെ ചിത്രം മനസിനെ വേദനിപ്പിക്കാത്തവരാരുമുണ്ടാകില്ല. ദേഹമാസകലം പൊള്ളലേറ്റ് നഗ്നയായി ഓടുന്ന അവളുടെ ചിത്രം വിയറ്റ്‌നാം യുദ്ധത്തിലെ അമേരിക്കൻ ഭീകരത ലോകത്തിന് മുന്നിലെത്തിച്ചു. വിഖ്യാത ഫോട്ടോഗ്രാഫറായ നിക് ഉട്ടാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫുകളിലൊന്നായ പ്രസ്തുത ചിത്രം 1972 ജൂൺ എട്ടിന് ട്രാങ്ങ് ബാങ്ങിൽ വച്ച് അസോസിയേറ്റഡ് പ്രസിന് വേണ്ടി പകര്‍ത്തിയത്.വിയറ്റ്നാമീസ്-കനേഡിയൻ വനിതയാണ് ഫാൻ തി കിം ഫുക്....