Sun. Jul 6th, 2025
ബ്രസീലിയ:

 

സ്വന്തം നാട്ടില്‍ അരങ്ങേറാനിരിക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടത്തിനുള്ള ബ്രസീല്‍ ടീമില്‍ നിന്ന് സൂപ്പര്‍ താരം നെയ്മര്‍ പുറത്ത്. കണങ്കാലിനേറ്റ പരിക്കാണ് താരത്തെ ടീമില്‍ നിന്ന് പുറത്തേക്കുള്ള വഴിയിലെത്തിച്ചത്. താരം കളിക്കില്ലെന്ന വിവരം ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് പുറത്ത് വിട്ടത്.

ബ്രസീലിയന്‍ ആരാധകര്‍ക്ക് കടുത്ത നിരാശ സമ്മാനിക്കുന്ന വാര്‍ത്തയാണിത്. കഴിഞ്ഞ കുറച്ചു നാളുകളായി പരിക്കിന്റെ പിടിയിലുള്ള നെയ്മര്‍ ഇന്നലെ ഖത്തറിനെതിരെ നടന്ന സൗഹൃദ മത്സരത്തിനിറങ്ങിയിരുന്നു. ഈ മത്സരത്തിനിടെയാണ് താരത്തിന് കണങ്കാലിന് പരിക്കേറ്റത്. ഖത്തറിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ പരിക്കിനെത്തുടര്‍ന്ന് കളം വിട്ട നെയ്മറെ പിന്നീട് ക്രച്ചസിലായിരുന്നു സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ട് പോയത്.

Leave a Reply

Your email address will not be published. Required fields are marked *