25 C
Kochi
Tuesday, September 21, 2021

Daily Archives: 3rd June 2019

കൊൽക്കത്ത:  മതവിശ്വാസം വ്യക്തമാക്കാന്‍ ആഗ്രഹിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കായി, പശ്ചിമബംഗാളിലെ കോളേജുകള്‍, ഓണ്‍ലൈന്‍ പ്രവേശന ഫോറങ്ങളിൽ 'മനുഷ്യവംശം', 'അജ്ഞേയവാദം', 'മതനിരപേക്ഷം', 'മതവിശ്വാസിയല്ല' എന്നീ ഓപ്ഷനുകള്‍ ചേര്‍ത്തു. അന്‍പതോളം കോളേജുകളാണ് ബിരുദ കോഴ്‌സുകളില്‍ പ്രവേശനം നേടാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മതവിശ്വാസം സ്വകാര്യമാക്കിവെക്കാനുള്ള അവസരം നല്‍കുന്നത്.പ്രവേശന ഫോറങ്ങളില്‍ മതവിശ്വാസം വെളിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചോദ്യംചെയ്ത് ബിരുദപ്രവേശനമാഗ്രഹിക്കുന്ന ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയതാണ് വിപ്ലവകരമായ ഈ തീരുമാനമെടുക്കാന്‍ കോളേജുകളെ പ്രേരിപ്പിച്ചത്.കൊൽക്കത്തയിലെ നൂറ്റാണ്ടു പഴക്കമുള്ള ബെത്ഥുനെ കോളേജും, മറ്റൊരു പ്രമുഖ കോളേജായ...
ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിനു ശേഷം വിനയന്‍ സംവിധാനം ഏറ്റവും പുതിയ ചിത്രമാണ് 'ആകാശ ഗംഗ 2'. ഹൊറര്‍ ചിത്രം ആകാശ ഗംഗയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകന്‍ വിനയന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള...
എറണാകുളം:  നിപ വൈറസ് ബാധിച്ചുവെന്ന സംശയത്തില്‍ എറണാകുളത്ത് ചികിത്സയിലുള്ള യുവാവ് തൊടുപുഴയില്‍ നിന്നാണെത്തിയത്. തൊടുപുഴയില്‍ വച്ച് പനി പിടിപെട്ട യുവാവിന് തൃശ്ശൂരില്‍ വെച്ചാണ് പനി മൂര്‍ച്ഛിച്ചത്. ഇവിടെ നിന്നാണ് യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.തൊടുപുഴയിലെ കോളേജ് വിദ്യാര്‍ത്ഥിയായ യുവാവ് രണ്ടാഴ്ചത്തെ തൊഴില്‍ പരിശീലത്തിനായാണ് തൃശ്ശൂരില്‍ എത്തിയത്. എന്നാല്‍ ഇവിടെ എത്തുമ്പോൾത്തന്നെ യുവാവിന് പനിയുണ്ടായിരുന്നതായി തൃശ്ശൂര്‍ ഡി.എം.ഒ. കെ.ജെ. റീന പറഞ്ഞു. തുടര്‍ന്ന് പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് എറണാകുളത്തേയ്ക്ക്...
ആലപ്പുഴ:കാലവര്‍ഷം ആരംഭിക്കുന്നതിനു മുന്നേ തന്നെ ആലപ്പുഴയുടെ തീരങ്ങളില്‍ കടല്‍ ക്ഷോഭം ശക്തമായി. അമ്പലപ്പുഴയിൽ ആറാട്ട്പുഴയിലെയും, മീനുട്ടികടവിലെയും നിരവധി വീടുകളില്‍ വെള്ളം കയറി. അമ്പലപ്പുഴ മുതല്‍ ആലപ്പുഴ വരെയുള്ള തീരമേഖലയില്‍ കടല്‍ഭിത്തി സ്ഥാപിക്കാത്തതാണ് കടലാക്രമണം രൂക്ഷമാകാനുള്ള പ്രധാന കാരണമെന്ന് നാട്ടുകാര്‍ പരാതി പറഞ്ഞു.ആഞ്ഞടിക്കുന്ന തിരമാലകള്‍ അമ്പലപ്പുഴ മുതല്‍ ആലപ്പുഴവരെയുള്ള തീരങ്ങള്‍ കവര്‍ന്നെടുത്തിരിക്കുകയാണ്. മീനുട്ടി കടവില്‍ ഇന്നലെ വീടുകളോട് ചേര്‍ന്നുനില്‍ക്കുന്ന മണ്‍തിട്ടകളെ തിരമാലകളടിച്ചുവന്ന് തരിപ്പണമാക്കി.
വാഷിംഗ്‌ടൺ:  വിസ കിട്ടാന്‍ ഇനി മുതല്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കണമെന്ന് നിയമം കര്‍ശനമാക്കുന്നു. അമേരിക്കയിലാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. പുതുതായി യു.എസ് വിസക്ക് അപേക്ഷിക്കണമെങ്കില്‍ അഞ്ച് വര്‍ഷത്തെ സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങളും നല്‍കണം എന്നാണ് ചട്ടം.വിസ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി യു.എസ്. പുറത്തിറത്തിറക്കുന്ന നിയമങ്ങളിലൊന്നാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉപയോഗിച്ച ഇ-മെയില്‍ അഡ്രസുകളും ഫോണ്‍ നമ്പറുകളും ഇനി മുതല്‍ വിസ അപേക്ഷയോടൊപ്പം നല്‍കണം.
എറണാകുളം:  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് 'നിപ' രോഗബാധയാണെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരുകയാണ്. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസിലാണ് യോഗം നടക്കുന്നത്. ആരോഗ്യവകുപ്പ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ ഇന്ന് രാവിലെത്തന്നെ കൊച്ചിയില്‍ എത്തിച്ചേര്‍ന്നു.യോഗത്തിനു ശേഷം സെക്രട്ടറി ആശുപത്രിയിലെത്തി സജ്ജീകരണങ്ങള്‍ വിലയിരുത്തുന്നതാണ്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ആരോഗ്യമന്ത്രി കെ.കെ. ശൈലജ കൊച്ചിയിലേക്ക് പോകും. അവിടെ ആരോഗ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാകും...
നാഗോർ:  രണ്ടു കോടി യുവാക്കള്‍ക്ക്, പ്രധാനമന്ത്രി സൌജന്യമായി ലാപ്‌ടോപ് നല്‍കുന്നുവെന്ന് വ്യാജമായി പ്രചരിപ്പിച്ച് അതുവഴി 15 ലക്ഷം ആളുകളുടെ വ്യക്തിവിവരങ്ങള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. രാജസ്ഥാനിലെ നാഗോര്‍ ജില്ലയിലുള്ള ദേഗാന സ്വദേശിയായ രാകേഷ് ജാംഗിര്‍ എന്ന ഐ.ഐ.ടി. ബിരുദധാരിയെയാണ് ഡല്‍ഹി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി പൊലീസിന്റെ സൈബര്‍ സെല്‍ ആണ് ഐ.ഐ.ടി. കാണ്‍പൂര്‍ ബിരുദധാരിയായ യുവാവിനെ നാഗോറില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഐ.പി. അഡ്രസ് ഉപയോഗിച്ചാണ് ഇയാളെ...
ന്യൂഡൽഹി:ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ കരടുരേഖ മാത്രമാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. പദ്ധതി നടപ്പിലാക്കുന്നതിന് മുന്‍പ് പൊതുസമൂഹത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും ഈ വിഷയത്തിലുള്ള അഭിപ്രായം തേടുമെന്നും ഏകപക്ഷീയമായി ഒരു ഭാഷയും അടിച്ചേല്‍പ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.'പൊതുജനങ്ങളില്‍ നിന്ന് പ്രതികരണം തേടും. സംസ്ഥാന സര്‍ക്കാരിനോട് ചോദിക്കും. ഇതൊക്കെ കഴിഞ്ഞേ ഇത് നടപ്പിലാക്കൂ. എല്ലാ ഭാഷകളെയും ഇന്ത്യ ഗവണ്‍മെന്റ് ബഹുമാനിക്കുന്നുണ്ട്. ഏതെങ്കിലും ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കില്ല,' അദ്ദേഹം വ്യക്തമാക്കി. മുന്‍ ഐ.എസ്.ആര്‍...
സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് എന്‍.ജി.കെ. ചിത്രത്തിന്റെ സംവിധായകൻ സെല്‍വരാഘവന്‍ ആണ്. ചിത്രത്തില്‍ ഒരു രാഷ്ട്രീയക്കാരനായിട്ടാണ് സൂര്യ എത്തുന്നത്. സായി പല്ലവിയും, രാകുല്‍ പ്രീതുമാണ് ചിത്രത്തിലെ നായികമാര്‍. ചിത്രം മെയ് 31-ന് പ്രദര്‍ശനത്തിന് എത്തി. നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഐ.സി.സി. ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബംഗ്ലാദേശിന് അട്ടിമറി വിജയം. 21 റണ്‍സിനാണ് ബംഗ്ലാദേശിന്റെ വിജയം. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സില്‍ ദക്ഷിണാഫ്രിക്കയുടെ പ്രയാണം അവസാനിക്കുകയായിരുന്നു. ബംഗ്ലാദേശിനെ റെക്കാര്‍ഡ് സ്‌കോറിലെത്തിച്ചത്, 84പന്തില്‍ 75 റണ്‍സ് നേടിയ ഷാകിബ് അല്‍ഹസന്‍, 80 പന്തില്‍ 78 റണ്‍സ് നേടിയ മുഷ്ഫിഖുര്‍ റഹിം എന്നിവരുടെ പ്രകടനമാണ്. സൗമ്യ സര്‍ക്കാര്‍ 42 റണ്‍സും മഹ്മദുള്ള 46 റണ്‍സും നേടി.