25.9 C
Kochi
Wednesday, September 22, 2021

Daily Archives: 25th June 2019

തിരുവനന്തപുരം:  തിരുവനന്തപുരത്തുവെച്ചു നടക്കുന്ന ഇന്റർനാഷണൽ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക ശ്രദ്ധ നേടിയ ഡോക്യൂമെന്ററിയാണ് സ്റ്റിൽ ഐ റൈസ്. ഹൈദരാബാദിലെ ഷെയ്ഖ് വിവാഹത്തിന്റെ ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾ പുറത്തുകൊണ്ടുവരുന്ന ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തത് ധീഷ്മ പുഴക്കലാണ്. അധികമാരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ലാത്തൊരു വിഷയമാണ് ഹൈദരാബാദിലെ പാവപ്പെട്ട മുസ്‌ലിം കുടുംബംങ്ങളിൽ നടന്നു വരുന്ന ഷെയ്ഖ് വിവാഹങ്ങൾ. പത്തും പതിനൊന്നും വയസ്സുള്ള കുട്ടികളെ ഹൈദരാബാദിലെത്തുന്ന ഷെയ്‌ഖുകൾക്ക് വിവാഹം ചെയ്തു കൊടുക്കുന്നു. മുസ്‌ലിം ആചാര പ്രകാരമുള്ള വിവാഹത്തിനു ശേഷം...
പ്രിയപ്പെട്ട ശ്രീ. മോദി, ആറു കോടി ഗുജറാത്തികൾക്ക് ഒരു തുറന്ന കത്തെഴുതാൻ തീരുമാനമെടുത്തതിൽ എനിക്ക് സന്തോഷമുണ്ട്. അതെനിക്ക് താങ്കളുടെ മനസ്സിലേക്കുള്ള ഒരു വഴിയാവുമെന്നു മാത്രമല്ല, അതേ രീതിയിൽ താങ്കൾക്കും എഴുതാൻ എനിക്കുള്ള ഒരവസരം കൂടിയാവും.എന്റെ പ്രിയ സഹോദരാ, ജാകിയ നസീം എഹ്‌സാനും, ഗുജറാത്ത് സർക്കാരും എതിർകക്ഷികളായിട്ടുള്ള കേസിൽ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിയും, പാസ്സാക്കിയ ഉത്തരവും താങ്കൾ പൂർണ്ണമായും തെറ്റായി മനസ്സിലാക്കിയതായി തോന്നുന്നു.താങ്കളുടെ ഉപദേഷ്ടാക്കൾ താങ്കളെ ഒരിക്കൽക്കൂടെ തെറ്റായി നയിച്ചിരിക്കുന്നു....
കോട്ടയം : കേരള കോണ്‍ഗ്രസ് എമ്മിലെ ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ കൂടുതൽ രൂക്ഷമാകുന്നു. ജോസ് കെ. മാണി ചെയർമാൻ സ്ഥാനത്ത് തുടർന്നുകൊണ്ടുള്ള ഒരു അനുരഞ്ജനത്തിനും തയാറല്ലെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കി.ജോസ് കെ. മാണിയുമായി ചര്‍ച്ച നടത്തുന്നതിൽ പ്രസക്തിയില്ലെന്നും ജോസഫ് നിലപാടെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആണ് ജോസഫ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കോൺഗ്രസ്സ് മുൻകൈ എടുത്തു നടത്തിയ ഒത്തുതീർപ്പു ചർച്ചകൾ വഴിമുട്ടി.യു.ഡി.എഫ് ചർച്ചയ്ക്ക് വിളിച്ചാൽ സമവായത്തിന് ശ്രമിക്കുമെന്ന് ജോസ്...
ചന്ദ്രയാന്‍ ബഹിരാകാശത്തേക്ക് കുതിക്കുന്നതിനുപിന്നാലെ ചന്ദ്രനിലെത്താന്‍ കാത്തുനില്‍ക്കുന്നവരുടെ എണ്ണവും കൂടുന്നു. ചന്ദ്രനിലാദ്യമായി മനുഷ്യനെ എത്തിച്ച യു.എസ്. 45 വര്‍ഷത്തിനുശേഷം വീണ്ടും ചന്ദ്രനില്‍ ബഹിരാകാശസഞ്ചാരികളെ ഇറക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ദൗത്യത്തിന്റെ പേര് 'ആര്‍ടെമിസ്' എന്നായിരിക്കും. ഗ്രീക്ക് പുരാണങ്ങളില്‍ അപ്പോളോയുടെ സഹോദരിയാണ് ആര്‍ടെമിസ്. ഈ ദൗത്യത്തില്‍ ചന്ദ്രോപരിതലത്തില്‍ കാലുകുത്താന്‍ ഒരു സ്ത്രീയും ഉണ്ടാകുമെന്നതിനാലാണ് പേര് ഇങ്ങനെയാക്കിയത്.വരാനിരിക്കുന്ന ദൗത്യത്തില്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും പങ്കാളിയായിരിക്കും. ഗ്രീക്ക് ദേവനായ 'അപ്പോളോ'യുടെ പേരുള്ള ബഹിരാകാശവാഹനങ്ങളിലായിരുന്നു ഇത്രയുംനാള്‍ യു.എസ്. ചന്ദ്രനിലേക്ക്...
ആലപ്പുഴ:   സന്ന്യാസിക്കൊപ്പം പശുവുമായി മഥുരയിലേക്കു പോയ ക്ഷീരകര്‍ഷകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാണ്ഡവന്‍പാറ അര്‍ച്ചന ഭവനത്തില്‍ വിക്രമനാണ് മരണമടഞ്ഞത്. പെരിങ്ങാലയിലുള്ള ആശ്രമത്തിലെ ഒരു സ്വാമി ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള വൃന്ദാവന്‍ ആശ്രമത്തിലേക്കു വെച്ചൂര്‍ പശുവിനെ വാങ്ങാനാണ് വിക്രമനെയും കൂട്ടി കഴിഞ്ഞ 16 ന് പോയതെന്നു ബന്ധുക്കള്‍ പറഞ്ഞു.വിക്രമന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നു കാട്ടി മക്കളായ വിദ്യ, അരുണ്‍ എന്നിവര്‍ ഡിവൈ.എസ്.പിക്കു പരാതി നല്‍കി. പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി. മൃതദേഹം ഇന്ന്...
തുംകൂരു:  ടിക് ടോക്ക് ചെയ്യുന്നതിനിടെ ചാട്ടം പിഴച്ച് തലയടിച്ച് വീണ് പത്തൊമ്പതുകാരന്‍ മരിച്ചു. കര്‍ണ്ണാടക തുംകൂരുവിലാണ് സംഭവം ഉണ്ടായത്. ഡാന്‍സ് ട്രൂപ്പിലെ അംഗമായ കുമാര്‍ സുഹൃത്തുക്കളുടെ ആവശ്യപ്രകാരമാണ് ടിക് ടോക്കിലേയ്ക്ക് വീഡിയോ ചിത്രീകരിക്കാനൊരുങ്ങിയത്. ബാക്ക് ഫ്ളിപ്പ് അഭ്യാസം നടത്താനായിരുന്നു തീരുമാനം. മുന്‍പരിചയമില്ലാത്ത അഭ്യാസം യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ കുമാര്‍ ചെയ്യുകയായിരുന്നു. ഒടുവില്‍ വന്‍ ദുരന്തത്തിലാണ് കലാശിച്ചത്.ബാക്ക് ഫ്ളിപ്പ് ചെയ്യുന്നതിനിടെ കണക്കുകൂട്ടല്‍ പിഴച്ചു. പിന്നാക്കം തിരിയുന്നതിനിടെ തലയിടിച്ച് വീണ കുമാറിന്റെ...
അമരാവതി:  ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിച്ചുകൊണ്ട് സംസ്ഥാനമൊട്ടുക്കു ഗ്രാമ വളന്റിയര്‍മാരെ നിയമിക്കാനുള്ള വിജ്ഞാപനം ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. 50 വീടുകള്‍ക്ക് ഒരു വളന്റിയര്‍ എന്ന കണക്കിലായിരിക്കും നിയമനം. ഇവര്‍ക്ക് 5000 രൂപ പ്രതിമാസവേതനം നല്‍കും. പ്രായപരിധി 18 മുതല്‍ 35 വയസ്സുവരെ. നിയമനത്തിനുള്ള കുറഞ്ഞ വിദ്യാഭ്യാസയോഗ്യത പ്ലസ് ടു അഥവാ ഇന്റര്‍മീഡിയറ്റ് ആണ്. ഗോത്രപ്രദേശങ്ങളില്‍ പത്താംതരം മതി. കൂടുതല്‍ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.ഗ്രാമ വളന്റിയര്‍മാരുടെ ജോലി...
ന്യൂഡൽഹി:  രാജ്യസഭ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. ആറ് സീറ്റുകളിലേക്ക് ജൂലൈ 5, 6 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഒഡീഷയിലെ 3 ഉം ഗുജറാത്തിലെ രണ്ട് ഉം ബിഹാറിലെ ഒരു സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇന്ന് 11 മണിക്ക് ഗാന്ധി നഗറില്‍ നാമനിര്‍ദേശ പത്രിക നല്‍കും. ജുഗല്‍ജി ഠാക്കോറാണ് രണ്ടാമത്തെ സ്ഥാനാര്‍ത്ഥി.അമിത് ഷായും സ്മൃതി ഇറാനിയും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഗുജറാത്തില്‍ രണ്ട് ഒഴിവ് വന്നത്....
യു.എ.ഇ:  യു.എ.ഇയിലെ പ്രധാന റോഡില്‍ വേഗപരിധി കുറച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് ഞായറാഴ്ച രാത്രി പോലീസ് പുറത്തിറക്കി. ശൈഖ് മക്തൂം ബിന്‍ റഷിദ് റോഡിലാണ് പുതിയ വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. യബ്‌സ ബൈപ്പാസ് റൗണ്ട് എബൗട്ട് മുതല്‍ തൗബാന്‍ ഏരിയയുടെ അവസാനം വരെ 120 കിലോമീറ്ററായിരിക്കും ഇനി പരമാവധി വേഗത. നേരത്തെ ഇത് 140 കിലോമീറ്റര്‍ ആയിരുന്നു. പുതിയ വേഗപരിധി ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരും.
വാഷിങ്ടൺ:  യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയിലെത്തുന്നു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ എത്തുന്നത്. അദ്ദേഹം ഇന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ഉന്നതതല കൂടിക്കാഴ്ചയാണ് ഇത്. ഇന്ത്യ അമേരിക്ക നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചാകും ചര്‍ച്ച എന്നാണ് സൂചന. സാമ്പത്തിക മേഖലയിലെ ഇന്ത്യയിലെ വളര്‍ച്ചയും ചര്‍ച്ചയാകും.അമേരിക്കന്‍ ആഢംബര ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തുന്ന ഉയര്‍ന്ന...