Daily Archives: 1st June 2019
#ദിനസരികള് 775നമ്മുടെ നാട്ടിലെ ആരാധനാലയങ്ങളുടെ കണക്ക് എടുക്കുക. മതവിഭാഗം തിരിക്കുന്നത് വര്‍ഗ്ഗീയമാണെന്ന വ്യാഖ്യാനം വരുമെങ്കില്‍ അതുവേണ്ട എന്നും കരുതുക. എന്നാല്‍പ്പോലും ഓരോ സ്ഥലത്തും കഴിഞ്ഞ അഞ്ചോ പത്തോ കൊല്ലത്തിനുള്ളില്‍ എത്രയെത്ര ആരാധനാലയങ്ങളാണ് നിര്‍മ്മിച്ചെടുത്തിരിക്കുന്നത്?ഓരോ മതത്തിലേയും വ്യത്യസ്ത വിഭാഗങ്ങള്‍ ഒരേ ദൈവത്തിനെ ആരാധിക്കാന്‍ തന്നെ എത്രയോ ആലയങ്ങള്‍? തന്റേത് മറ്റവരുടേതിനെക്കാള്‍ കെങ്കേമമായിരിക്കണം എന്നാണ് ഓരോരുത്തരുടേയും വാശി. അതിന്റെ ഫലമായി ആരാധനാലയങ്ങള്‍ എന്ന പേരില്‍ പണിതുയര്‍ത്തിയിരിക്കുന്ന ആഡംബര സൌധങ്ങളെ...
തിരുവനന്തപുരം:
കെ.എസ്.ആർ.ടി.സി. കഴിഞ്ഞ മാസത്തിൽ ഉയർന്ന വരുമാനം നേടി. 200.91 കോടി രൂപയാണ് മെയ് മാസത്തിലെ വരുമാനം.ബസ്സിന്റെ റൂട്ടുകളിൽ നടത്തിയ ശാസ്ത്രീയ പുനഃക്രമീകരണം, പുതിയ ചെയിൻ സർവീസുകളുടെ ആരംഭം എന്നിവയാണ് വരുമാനം വർദ്ധിക്കാനുള്ള പ്രധാന കാരണം. വരുമാന വര്‍ദ്ധനവിനു സഹായിച്ച എല്ലാവരോടും നന്ദിയറിയിക്കുന്നതായി കെ.എസ്.ആർ.ടി.സി. ചെയര്മാന് എം.പി. ദിനേശ്, ഐ.പി.എസ്. പറഞ്ഞു.വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട് മൂന്നു മേഖലകള്‍ക്കും കളക്ഷന്‍ സംബന്ധിച്ച ലക്ഷ്യം നല്കി. അതു പരിശോധിക്കാനായി ഇൻസ്പെക്ടർമാരെ വിവിധ സ്ഥലങ്ങളില്‍...
ഫ്രണ്ട്സ് എന്ന മലയാളം സിനിമയിലെ പോണ്ടിച്ചേരി ലാസർ എളേപ്പനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ഈ സിനിമയുടെ തമിഴ് പതിപ്പിലെ ലാസർ എളേപ്പൻ എന്ന കഥാപാത്രമാണ് നേശാമണി. അവതരിപ്പിച്ചത് വടിവേലുവും. നേശാമണിക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് ഇപ്പോഴും സോഷ്യൽ മീഡിയ. മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങിന്റെ ഹാഷ് ടാഗ് പിന്തള്ളിക്കൊണ്ട് #Pray for Neshamani എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ മുന്നി ലെത്തി.ചുറ്റിക തലയിൽ വീണു കിളിപോയ നേശാമണിയുടെ ഫോട്ടോ അടക്കം...
ന്യൂഡല്‍ഹി:
ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത ശനിയാഴ്ച കേരളത്തിലെത്തും. റെയില്‍വേമന്ത്രി പീയൂഷ് ഗോയലും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും.ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനാണ് ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമുളള മോദിയുടെ ആദ്യ കേരള സന്ദര്‍ശനമാണിത്.
കൊച്ചി:നടന് കുഞ്ചാക്കോ ബോബനെതിരെ വധശ്രമം നടത്തിയ കേസിലെ പ്രതിക്ക് ഒരു വര്‍ഷം തടവ് വിധിച്ചു. മജിസ്ട്രേട്ട് കോടതിയാണ് തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാന്‍ലി ജോസഫിന് (75) ശിക്ഷ വിധിച്ചത്.2018 ഒക്ടോബര്‍ അഞ്ചിനാണ് സംഭവം നടന്നത്. ഷൂട്ടിങ്ങിനായി കണ്ണൂരിലേക്ക് പോകാന്‍, രാത്രി എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ നില്‍ക്കവെയാണ് സംഭവം. പ്രതി, കഠാരയുമായി താരത്തിനു നേരെ വന്ന് കൊല്ലുമെന്നു ഭീഷണി മുഴക്കുകയാണു ചെയ്തത്. കേസുമായി ബന്ധപ്പെട്ട് എട്ടു സാക്ഷികളെ...
ന്യൂഡൽഹി:കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ അദ്ധ്യക്ഷയായി സോണിയാഗാന്ധിയെ തിരഞ്ഞെടുത്തു. കോൺഗ്രസ് പാർട്ടിയിൽ വിശ്വാസമർപ്പിച്ചതിന് 12.-13 കോടി വോട്ടർമാർക്ക് സോണിയാഗാന്ധി നന്ദി പറഞ്ഞുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ട്വിറ്ററിൽ കുറിച്ചു.പാർലമെന്റിലെ സെന്റ്രൽ ഹാളിൽ ശനിയാഴ്ച നടന്ന എം.പിമാരുടെ ഒരു യോഗത്തിലാണ് സോണിയയെ നേതാവായി തിരഞ്ഞെടുത്തത്. യോഗത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലോക്സഭ എം.പിമാരും, രാജ്യസഭ എം.പിമാരും പങ്കെടുത്തു.ഉത്തർപ്രദേശിലെ റായ്ബരേലി മണ്ഡലത്തെയാണ് സോണിയ ഗാന്ധി പ്രതിനിധീകരിക്കുന്നത്.
കോഴിക്കോട്:
എല്‍.ജെ.ഡി-ജെ.ഡി.എസ് ലയനം അധികം വൈകാതെ ഉണ്ടാകുമെന്ന് ജെ.ഡി.എസ്. സംസ്ഥാന അദ്ധ്യക്ഷനും മന്ത്രിയുമായ കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ചില സാങ്കേതിക തടസ്സങ്ങള്‍ മാത്രമാണ് മുന്നിലുള്ളതെന്നും, ദേവഗൗഡയ്ക്കും എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.വീരേന്ദ്രകുമാറുമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ലയനം സംബന്ധിച്ച് ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്നും, ദേശീയതലത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ലയിക്കുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.എന്നാല്‍, ചില സാങ്കേതിക തടസ്സങ്ങളുണ്ടെന്നും, ലയനം തത്കാലമില്ലെന്നും ഉള്ള നിലപാടിലാണ് ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്.
തിരുവനന്തപുരം:വയനാട്ടിലെ കർഷകൻ വി. ദിനേഷ് കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി അയച്ച കത്തിനു മറുപടിയായി, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചു.ദിനേഷ് കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ തന്നെ തന്നെ സർക്കാരിനു റിപ്പോർട്ടു നൽകാൻ വയനാട് ജില്ല കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുപടിയിൽ പറയുന്നു. റിപ്പോർട്ടു കിട്ടിയശേഷം, സാമ്പത്തികസഹായം അടക്കമുള്ള നടപടികൾ കൈക്കൊള്ളുമെന്നും...
ന്യൂഡൽഹി:കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്നു രാവിലെ പത്തുമണിക്ക് പാർലമെന്റിൽ നടക്കും. യോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നില്ലെന്നാണ് വാർത്തകൾ. കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷപദത്തിൽ നിന്നും രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുന്നതിനിടെയാണ് യോഗം ചേരുന്നത്.രാഹുല്‍ ഗാന്ധി, തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും ലോക്സഭാകക്ഷി നേതൃത്വം ഏറ്റെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടാനിരിക്കെയാണ് യോഗത്തില്‍ രാഹുല്‍ പങ്കെടുത്തേക്കില്ലെന്ന് സൂചനകള്‍ പുറത്തുവരുന്നത്. അതേസമയം സോണിയ ഗാന്ധിയെ പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കും.ലോക്സഭാ കക്ഷി...
ലണ്ടൻ:എലിസബത്ത് രാജ്ഞിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൃത്യമായും സൂക്ഷ്മമായും കൈകാര്യം ചെയ്യുന്നതിനായി ആളുകളെ നിയമിക്കുന്നു. പോസ്റ്റ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ എന്നറിയപ്പെടുന്ന പോസ്റ്റിനു മാസം 2 ലക്ഷം രൂപയാണ് ശമ്പളം. www.theroyalhousehold.tal.net എന്ന വെബ് സൈറ്റിലൂടെയാണ് ജോലി വിവരം പൊതു ജനങ്ങളെ അറിയച്ചത്. 26 ലക്ഷം രൂപ വാർഷിക വരുമാനമുള്ള ജോലിക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നു. കൊട്ടാരത്തിൽ തന്നെയായിരിക്കും ഓഫീസ്. തിങ്കൾ മുതൽ വെള്ളി വരെയാണ് പ്രവർത്തി ദിനങ്ങൾ. ആഴ്ചയിൽ...