25 C
Kochi
Wednesday, September 22, 2021

Daily Archives: 26th June 2019

ചെന്നൈ:  പ്രമുഖ കർണ്ണാടക സംഗീതജ്ഞയും, പിന്നണിഗായികയുമായ സുധ രഘുനാഥന്റെ മകളുടെ വിവാഹത്തെച്ചൊല്ലി വിവാദം. ഗായികയുടെ മകൾ മാളവിക അമേരിക്കയിൽ ഡോക്ടരാണ്. മാളവിക തന്റെ വരനായി തിരഞ്ഞെടുത്തിരിക്കുന്നത് മൈക്കിൾ മർഫി എന്ന അമേരിക്കക്കാരനെയാണ്.ജൂലൈ 11 ന് ചെന്നൈയിൽ വെച്ചു നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവാഹത്തെച്ചൊല്ലി വളരെയധികം വിമർശനങ്ങളാണ് സുധ രഘുനാഥന്റെ കുടുംബം നേരിടുന്നത്. കൃസ്ത്യൻ മതവിശ്വാസിയായ വരനെക്കുറിച്ചും അയാളുടെ നിറത്തെക്കുറിച്ചും സാമൂഹികമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.സുധയും കുടുംബവും കൃസ്ത്യൻ മതത്തിലേക്കു മാറിയെന്ന തരത്തിലും ഊഹാപോഹങ്ങൾ...
അലിഗഢ്:  ഒരാൾ പക്കോട ഉണ്ടാക്കി വിൽക്കുകയും ഒരു ദിവസം കഴിയാനാവുമ്പോൾ അയാൾക്ക് 200 രൂപ ലഭിക്കുകയും ചെയ്താൽ അത് ഒരു ജോലിയായി കണക്കാക്കുമോ ഇല്ലയോ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു അഭിമുഖത്തിൽ ചോദിച്ചത്. ഉത്തർപ്രദേശിലെ അലിഗഢിലെ ഒരു കടയിൽ കച്ചോരി ഉണ്ടാക്കി വിറ്റിട്ട് നികുതിവകുപ്പിനെ ഞെട്ടിച്ചിരിക്കുകയാണ് കടയുടമ. 10- 12 കൊല്ലം പഴക്കമുള്ള കടയിൽ കച്ചോരി വിറ്റിട്ട് ഉടമയായ മുകേഷ് ഒരു വർഷം സമ്പാദിക്കുന്നത് 60 ലക്ഷം മുതൽ ഒരു...
മക്ക:  ഹജ്ജ് സീസണ്‍ തുടങ്ങാനിരിക്കെ, വെള്ളിയാഴ്ച മുതല്‍ മക്കയില്‍ പ്രവേശിക്കാന്‍, വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മക്ക ഗവര്‍ണറേറ്റ് അറിയിച്ചു. പ്രതി വര്‍ഷം ഹജ്ജ് സീസണിനോടനുബന്ധിച്ച്‌ വിലക്ക് ഏർപ്പെടുത്താറുണ്ട്. ജൂൺ 28 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഹജ്ജ് സീസണിനോടനുബന്ധിച്ച്‌ എല്ലാ വര്‍ഷവും അറബി മാസം ശവ്വാല്‍ 25 മുതല്‍ ദുല്‍ഹജ്ജ് 10 വരെയാണ് വിദേശികള്‍ക്ക് മക്കയില്‍ വിലക്കേര്‍പ്പെടുത്താറുള്ളത്.
ന്യൂഡൽഹി:   അരവിന്ദ് കുമാറിനെ ഇന്റലിജൻസ് ബ്യൂറോ മേധാവിയായി, മോദി സർക്കാർ ബുധനാഴ്ച നിയമിച്ചു. വിദേശ രഹസ്യാന്വേഷണ വിഭാഗമായ റിസർച്ച് ആന്റ് അനാലിസിസ് വിങ്ങിന്റെ (റോ) മേധാവിയായി സാമന്ത് ഗോയലിനേയും നിയമിച്ചു.പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ഫെബ്രുവരിയിൽ നടന്ന വ്യോമയുദ്ധത്തിന്റേയും, 2016 ൽ നടന്ന സർജ്ജിക്കൽ സ്ട്രൈക്കിന്റേയും തന്ത്രങ്ങൾ മെനഞ്ഞ ഓഫീസർമാരിൽ ഒരാളാണ്. പാക്കിസ്ഥാൻ വിദഗ്ദ്ധൻ എന്ന നിലയിലാണ് ഗോയൽ അറിയപ്പെടുന്നത്. 1990 കളിൽ ഭീകരവാദം നിലനിന്നിരുന്ന പഞ്ചാബിൽ സ്ഥിതിഗതികൾ ശാന്തമാക്കാൻ ഗോയൽ...
ബിജു മേനോന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ. ഒരു ഇടവേളയ്ക്കു ശേഷം സംവൃത സുനില്‍ അഭിനയത്തിലേക്കു തിരിച്ചു വരുന്ന ചിത്രമാണ് ഇത്. ചിത്രം സംവിധാനം ചെയ്യുന്നത് ജി. പ്രജിത്താണ് .
തൃശ്ശൂർ:   സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം റിപ്പോര്‍ട്ടു ചെയ്തു. തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളി - വാഴച്ചാല്‍ അടിച്ചിരിതൊട്ടി ആദിവാസി ഊരിലാണ് പതിനാലു വയസ്സുള്ള പെൺകുട്ടിയും പതിനാറു വയസ്സുള്ള ആൺകുട്ടിയും തമ്മിലുള്ള വിവാഹം നടന്നത്. ആദിവാസി ഊരിലെ ആചാരപ്രകാരമായിരുന്നു വിവാഹം.ചാലക്കുടി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെൺകുട്ടി. സ്കൂൾ തുറന്ന ശേഷം, പെണ്‍കുട്ടി ക്ലാസില്‍ വരാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ വിവാഹകാര്യം അറിയുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയുടെ അമ്മ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്...
കുവൈറ്റ്:  കുവൈറ്റിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ 43 ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. . പ്രവാസികളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ദ്ധനയും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണത്തില്‍ 59 ശതമാനം വര്‍ദ്ധനയും രേഖപ്പെടുത്തിയതായി അല്‍ ഖബാസ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.1999 മുതല്‍ നിലവിലുള്ള കാലം വരെ സ്വദേശി ജീവനക്കാരുടെ എണ്ണം 81000 ആയി വര്‍ദ്ധിച്ചു. പ്രതിവര്‍ഷം 4091 എണ്ണമാണ് വര്‍ദ്ധിക്കുന്നത്.പ്രവാസി ജീവനക്കാരുടെ എണ്ണം 18000 ആയും ഗള്‍ഫ്...
(വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ അധ്യാപകനായ ടി. ജേക്കബ് ജോൺ ദി ഹിന്ദു ദിനപത്രത്തിന് വേണ്ടി എഴുതിയ ലേഖനത്തിന്റെ പരിഭാഷ)2012, 2013, 2014 വർഷങ്ങളിൽ ബീഹാറിലെ മുസാഫിർപൂരിൽ സഹപ്രവർത്തകരോടൊപ്പം നിഗൂഢമായ ഈ രോഗത്തിന്റെ കാരണങ്ങൾ അന്വേഷിച്ചുകൊണ്ട് പോയിരുന്നു. അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം എന്നായിരുന്നു. എന്നാൽ ഇത് എൻസഫലൈറ്റിസ് അല്ല, എൻസെഫലോപതിയാണെന്ന് ഞങ്ങൾ കണ്ടെത്തി. രണ്ടും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്. എൻസഫലൈറ്റിസ് എന്നത് വൈറൽ ഇൻഫെക്ഷനാണ്. എന്നാൽ എൻസെഫലോപതി...
ഇടുക്കി:   മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യു വധക്കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. മുഴുവന്‍ പ്രതികളേയും ഇതുവരെ പിടികൂടാനായിട്ടില്ല. ഒരു വര്‍ഷമായിട്ടും മുഴുവന്‍ പ്രതികളേയും പിടികൂടാനായില്ലെന്നും മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്ത് ശിക്ഷിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്നും പിതാവ് മനോഹരന്‍ പറഞ്ഞു.അഭിമന്യുവിനെക്കുറിച്ചുള്ള നാന്‍ പെറ്റ മകന്‍ എന്ന സിനിമയെ കുറിച്ച് മന്ത്രി എം.എം. മണി ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിനു താഴെ അന്വേഷണത്തിലെ അതൃപ്തി അറിയിച്ച് അഭിമന്യുവിന്റെ...
യു.എ.ഇ:  യു.എ.ഇയില്‍ സെല്‍ഫി എടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി അധികൃതര്‍. യു.എ.ഇയില്‍ ഇനി അനുമതിയില്ലാതെ സെല്‍ഫിയെടുത്താല്‍ തടവും 500,000 ദിര്‍ഹം വരെ പിഴയും ലഭിക്കാം. സെല്‍ഫിയെടുക്കുമ്പോള്‍ അതില്‍ അപരിചിതരും പെടാം. പിന്നീട് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുമ്പോൾ അത് സ്വകാര്യതയുടെ ലംഘനമായി കണക്കാക്കാവുന്നതാണ്. മറ്റൊരാളുടെ സ്വകാര്യത ലംഘിക്കുന്നത് യു.എ.ഇയിലെ നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നതിനാലാണ് സെല്‍ഫിക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയത്.വിവാഹച്ചടങ്ങുകളിലും മറ്റു സ്വകാര്യ പരിപാടികള്‍ക്കിടയിലും വെച്ച് ചിത്രങ്ങള്‍ പകര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ...