25.9 C
Kochi
Tuesday, September 21, 2021

Daily Archives: 24th June 2019

കോഴിക്കോട് : മുപ്പത് വർഷം മുമ്പുള്ള കസ്റ്റഡി മരണ കേസിൽ ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട സഞ്ജീവ് ഭട്ടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലീഗ് ജൂൺ 28ന് വൈകീട്ട് 3 മണിക്ക് കോഴിക്കോട് അംബ്രല്ല മാർച്ച് സംഘടിപ്പിക്കും. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട് മാർച്ചിൽ പങ്കെടുക്കും.യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് വാർത്താസമ്മേളനത്തിലാണ് അംബ്രല്ല മാർച്ച് പ്രഖ്യാപിച്ചത്.ചെയ്യാത്ത കുറ്റത്തിനാണു തന്റെ ഭർത്താവ് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടതെന്ന്...
തിരുവനന്തപുരം :ഒല്ലൂർ എം.എൽ.എ കെ.രാജനെ ചീഫ് വിപ്പാക്കാൻ തിങ്കളാഴ്ച ചേർന്ന സി.പി.ഐ എക്സിക്യൂട്ടീവിന്റെ തീരുമാനം. കാബിനറ്റ് റാങ്കോടെ പദവി ഏറ്റെടുക്കാനാണ് സി.പി.ഐ തീരുമാനിച്ചിരിക്കുന്നത്.സി.പി.എം ഇ.പി.ജയരാജനെ വീണ്ടും മന്ത്രിയാക്കിയപ്പോൾ സി.പി.ഐ ചോദിച്ചു വാങ്ങിയതാണ് കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് സ്ഥാനം. എന്നാൽ, പ്രളയക്കെടുതിക്കിടെ ചീഫ് വിപ് സ്ഥാനം ദുർച്ചെലവ് ആയേക്കുമെന്ന അഭിപ്രായം ഉയർന്നതിനാൽ തീരുമാനം നീട്ടുകയായിരുന്നു. പ്രതിവർഷം ഏഴരക്കോടി രൂപയുടെ അധിക ബാധ്യതയാണ് ഈ ഒരു പദവിക്ക് സംസ്ഥാന ഖജനാവിന് ഉണ്ടാകുന്നത്.സർക്കാർ...
മുംബൈ:  ബീഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയിൽ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് ഇന്നില്ല. ബിനോയിയുടെ ജാമ്യം സംബന്ധിച്ച ഉത്തരവ് ഈ മാസം 27-ന് പ്രസ്താവിക്കുമെന്ന് മുംബൈ സെഷന്‍സ് കോടതി അറിയിച്ചു. ജഡ്ജി അവധിയായതിനാലാണ് ഉത്തരവ് പറയുന്നത് മാറ്റിയത്.വിവാഹ വാഗ്ദാനം നല്‍കി ബിനോയ് എട്ടു വര്‍ഷമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ബീഹാര്‍ സ്വദേശിനിയും ബാര്‍ ഡാന്‍സറുമായിരുന്ന യുവതി മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇവരുടെ...
സൗദി:  സമ്പന്നരായ വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനായി സൗദി പ്രത്യേക ദീര്‍ഘകാല താമസപദ്ധതി ആരംഭിച്ചു. എട്ടുലക്ഷം റിയാല്‍ ഫീസില്‍ സ്ഥിരതാമസാനുമതിയും ഒരുലക്ഷം റിയാലിന് പുതുക്കാവുന്ന ഒരുവര്‍ഷം കാലാവധിയുള്ള താമസാനുമതിയുമാണ് പുതിയ പദ്ധതിയിലുള്ളത്. കഴിഞ്ഞമാസം മന്ത്രിസഭ അംഗീകരിച്ച പദ്ധതി ഞായറാഴ്ചയാണ് ഔദ്യോഗിക ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭ്യമായത്. സ്വതന്ത്രമായ സഞ്ചാരം, വസ്തുവകകള്‍ സ്വന്തമാക്കാനുള്ള അനുവാദം, രാജ്യത്ത് ബിസിനസ് ചെയ്യാനുള്ള അവകാശം എന്നിവ പുതിയ താമസാനുമതി വിദേശികള്‍ക്ക് ഉറപ്പുനല്‍കുന്നു.നിലവില്‍ സ്പോണ്‍സര്‍ ഇല്ലാതെ ഒരാള്‍ക്കും രാജ്യത്ത് കഴിയാനാകില്ല....
ജെറ്റ് എയര്‍വേയ്‌സാണ് ഇന്ത്യയിലെ പാപ്പരത്ത നടപടിക്ക് വിധേയമാകുന്ന ആദ്യ ആഭ്യന്തര എയര്‍ലൈന്‍ കമ്പനി. എയര്‍വേയ്സിനെതിരെയുളള പാപ്പരത്ത നിയമ നടപടികള്‍ ആരംഭിച്ചു. ജൂണ്‍ 20 ന് ജെറ്റിന്റെ 26 വായ്പദാതാക്കള്‍ സമര്‍പ്പിച്ച ഇന്‍സോള്‍വന്‍സി ഹര്‍ജിയെ തുടര്‍ന്ന് നാഷണല്‍ കമ്പനി ട്രൈബ്യൂണലിന്റെ മുംബൈ ബെഞ്ചിന്റേതാണ് നടപടി. ജെറ്റ് എയര്‍വേയ്സിനെ ഏറ്റെടുക്കാന്‍ പല വിമാന കമ്പനികളും മുന്നോട്ടുവന്നെങ്കിലും അതിന്റെ നടപടികള്‍ പൂര്‍ണമായില്ല.പാപ്പരാത്ത നിയമപ്രകാരമുളള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 180 ദിവസത്തെ സമയപരിധി അനുവദിച്ചിട്ടുണ്ടെങ്കിലും കേസുമായി...
തൃശ്ശൂർ:  സ്വര്‍ണ്ണ വില വീണ്ടും വർദ്ധിച്ചു. പവന് 200 രൂപയാണ് ഇന്ന് വർദ്ധിച്ചത്. 25,400 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വർദ്ധിച്ച് 3,175 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുകയും അന്ന് തന്നെ പവന് 240 രൂപ ഇടിയുകയും ചെയ്തിരുന്നു. മൂന്നാം തിയതിയാണ് പവന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്, 24080 രൂപ. 17 ദിവസം കൊണ്ട് 1360 രൂപ...
കാസര്‍കോട്:  പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെ മർദ്ദിച്ചു. കര്‍ണ്ണാടക പുത്തൂര്‍ സ്വദേശികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ മര്‍ദ്ദിച്ച് പശുക്കളെയും പിക്കപ്പ് വാനും അക്രമികള്‍ കൊണ്ടുപോയി. ‌വാഹനത്തിലുണ്ടായിരുന്ന പണവും മോഷ്ടിച്ചു.തിങ്കളാഴ്ച രാവിലെ 6.30 നാണ് സംഭവം നടന്നത്. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന എന്മകജെ മഞ്ചനടുക്കത്താണ് സംഭവം നടന്നത്.ആക്രമിക്കപ്പെട്ട ഡ്രൈവറേയും സഹായിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിക്കപ്പ് വാൻ ഡ്രൈവർ ഹംസ, സഹായി അൽത്താഫ് എന്നിവരെയാണ് ചെങ്കള സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.ബദിയടുക്ക പോലീസിൽ പരാതി...
ലണ്ടൻ: പാക്കിസ്ഥാനോടും തോറ്റതോടെ ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ കിരീട സ്വപ്‌നങ്ങള്‍ അവസാനിച്ചു. ദക്ഷിണാഫ്രിക്കയെ 49 റൺസിനാണ് പാക്കിസ്ഥാൻ പരാജയപ്പെടുത്തിയത്. 309 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 259 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ.ബൗളർമാരുടെ ഉജ്ജ്വല പ്രകടനമാണ് പാക്കിസ്ഥാന് അവിസ്മരണീയ ജയം സമ്മാനിച്ചത്. 63 റൺസെടുത്ത ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. അഞ്ചാം തോൽവിയോടെ ദക്ഷിണാഫ്രിക്ക ലോകകപ്പിനു പുറത്തായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത...
തൃശൂർ:   തൃശൂർ കേരളവർമ്മ കോളേജിൽ വീണ്ടും ബോർഡ് വിവാദം. ശബരിമലയിൽ സ്ത്രീ പ്രവേശനം അനിവാര്യമാണെന്ന് വ്യക്തമാക്കിക്കൊണ്ട് എസ്.എഫ്.ഐ. പുതിയ ബോർഡ് സ്ഥാപിച്ചു. അതാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.പിറവി അതൊരു യാഥാർത്ഥ്യമാണ് പെണ്ണുടൽ മാത്രം കഴിയുന്നത് അയ്യനും അച്ഛനും ഞാനും പിറന്നുവീണത് ഒരേ വഴിയിലൂടെ. അവിടെ ആർത്തവം അശുദ്ധി ആവുമോ. എന്നീ വാചകങ്ങൾ ഉൾപ്പെടുത്തിയാണ് കോളേജ് അങ്കണത്തിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. കപട വിശ്വാസങ്ങൾ ഉന്മൂലനം ചെയ്യേണ്ട സമയമായെന്നു എസ്.എഫ്.ഐ. വ്യക്തമാക്കുന്നു.ബോർഡിലെ വാക്കുകൾക്കപ്പുറം,...
തലശ്ശേരി:  വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സി.ഒ..ടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ കൂടി കീഴടങ്ങി. കേസില്‍ പ്രതികളായ ജിതേഷ്, വിപിന്‍ എന്നിവരാണ് കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഒമ്പതായി.കേസില്‍ കഴിഞ്ഞ ദിവസം സി.പി.എം. തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലെ മുന്‍ സെക്രട്ടറിയും എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ മുന്‍ ഡ്രൈവറുമായ എന്‍.കെ. രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള കൊട്ടിയൂര്‍ സന്തോഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാജേഷിനെ അറസ്റ്റ്...