25 C
Kochi
Friday, July 30, 2021

Daily Archives: 12th June 2019

ലക്നൌ:  ഉത്തർപ്രദേശ് മുഖ്യമന്ത്രിയ്ക്കെതിരെ അപകീർത്തികരമായ അഭിപ്രായങ്ങൾ സാമൂഹിക മാധ്യമം വഴി പങ്കുവെച്ചെന്നാരോപിച്ച് ഉത്തർപ്രദേശ് പോലീസ് അറസ്റ്റു ചെയ്ത മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയ ബുധനാഴ്ച ജയിൽ മോചിതനായി. കനോജിയയെ ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച ഉത്തരവു പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കനോജിയ അറസ്റ്റിലാവുന്നത്.
സൌദി:  ആഗോള തലത്തില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സൗദി ഇ ടൂറിസ്റ്റ് വിസ ഏര്‍പ്പെടുത്തുന്നു. 40 ദിവസം നീളുന്ന ജിദ്ദ സീസണ്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 3 മിനുട്ടിനകം വിസ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 40 ദിവസം നീളുന്ന ജിദ്ദ ഫെസ്റ്റിവലിലെ ഏതെങ്കിലും ഒരു പരിപാടിയുടെ ടിക്കറ്റ് എടുത്തിരിക്കണം എന്നതാണ് ഇ ടൂറിസ്റ്റ് വിസയ്ക്കുള്ള ഏക നിബന്ധന.പുതിയ നീക്കം സൗദിയുടെ വിനോദസഞ്ചാരത്തിനും ജിദ്ദ സീസണ്‍ ഫെസ്റ്റിവലിനും നേട്ടമാകുമെന്ന് ജിദ്ദ...
ലണ്ടൻ:  ബാങ്ക് തട്ടിപ്പുകേസിലെ പ്രതിയായ ഇന്ത്യൻ വജ്രവ്യാപാരി നീരവ് മോദിയ്ക്ക് നാലാം തവണയും ജാമ്യം നിഷേധിക്കപ്പെട്ടു. ലണ്ടനിലെ റോയൽ കോർട്ട് ഓഫ് ജസ്റ്റിസ് ആണ് നീരവ് മോദിയ്ക്ക് ബുധനാഴ്ച ജാമ്യം നിഷേധിച്ചത്.പഞ്ചാബ് നാഷനിൽ ബാങ്കിൽ നിന്നും കോടികളുടെ തട്ടിപ്പു നടത്തി രാജ്യ വിട്ട മോദി മാർച്ച് 19 നാണ് അറസ്റ്റിലാവുന്നത്. അതിനുശേഷം സൌത്ത് വെസ്റ്റ് ലണ്ടനിലെ വാൻ‌ഡ്‌സ്‌വർത്ത് ജയിലിൽ കഴിയുകയായിരുന്നു.
ആഗ്ര: ഉ​ത്ത​ർ​പ്ര​ദേ​ശ് ബാ​ർ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ കോ​ട​തി പ​രി​സ​ര​ത്ത് വെ​ടി​യേ​റ്റു മ​രി​ച്ചു. ബാ​ർ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ ധ​ർ​വേ​ഷ് യാ​ദ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് ധ​ർ​വേ​ഷ് യാ​ദ​വ് ബാ​ർ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.സ​ഹ​പ്ര​വ​ർ​ത്ത​ക​നും ദീർഘ കാല സുഹൃത്തുമായ അ​ഭി​ഭാ​ഷ​ക​ൻ മ​നീ​ഷ് ശ​ർ​മ​യാ​ണ് വെ​ടി​വ​ച്ച​ത്. ഇ​യാ​ൾ സ്വ​യം വെ​ടി​യു​തി​ർ​ത്ത് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ധ​ർ​വേ​ഷ് യാ​ദ​വി​നെ​യും മ​നീ​ഷ് ശ​ർ​മ​യെ​യും ആ​ഗ്ര​യി​ലെ പു​ഷ്പാ​ഞ്ജ​ലി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ ധ​ർ​വേ​ഷ് യാ​ദ​വി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​നീ​ഷ്...
ന്യൂഡൽഹി:  മെയ് 26 ന് എവറസ്റ്റ് കൊടുമുടി കീഴടക്കി എന്ന് അവകാശപ്പെട്ട പർവ്വതാരോഹകരായ മൂന്ന് ഇന്ത്യക്കാരെക്കുറിച്ചുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അവർക്കെതിരായി ഒരു അന്വേഷണം നടത്താൻ നേപ്പാൾ സർക്കാർ തീരുമാനിച്ചു.സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിയ ഹരിയാനക്കാരായ വികാസ് റാണ, ശോഭ ബൻ‌വാല, അങ്കുശ് കസാന, എന്നിവരോട്, അവർ കൊടുമുടിയുടെ മുകളിൽ എത്തിയതിന്റെ സാക്ഷ്യപത്രങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.കൊടുമുടിയുടെ 1300 മീറ്റർ താഴെയുള്ള ക്യാമ്പ് - 3 പോലും അവർ കടന്നുപോയിട്ടില്ല എന്ന് കാഠ്‌മണ്ഡുവിലെ ഒരു...
ന്യൂഡൽഹി:  പാലസ്തീനിലെ മനുഷ്യാവകാശസംഘടനയായ ശഹീദിന്, ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക- സാമൂഹിക കൌൺസിലിൽ നിരീക്ഷകർ എന്ന പദവി നിരസിക്കാനായി, ഇന്ത്യ ഇസ്രായേലിന് അനുകൂലമായി ആദ്യമായി വോട്ടു ചെയ്തു.ഐക്യരാഷ്ട്ര സഭയിൽ ജൂൺ 6 നാണു വോട്ടെടുപ്പ് നടന്നത്. യു.എസ്, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ജപ്പാൻ, യു.കെ., സൌത്ത് കൊറിയ, കാനഡ എന്നീ രാജ്യങ്ങൾ ഇസ്രായേലിന് അനുകൂലമായി വോട്ടു ചെയ്തു. ചൈന, റഷ്യ, സൌദി അറേബ്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ പാലസ്തീൻ സംഘടനയ്ക്കും വോട്ടു ചെയ്തു.24...
തിരുവനന്തപുരം:  ഐ.എസ്. ഭീകരര്‍ കേരളത്തില്‍ വന്‍ സ്ഫോടനങ്ങള്‍ക്ക് തയ്യാറെടുത്ത് ഐ.ഇ.ഡി. ബോംബുകളുടെ പരീക്ഷണം നടത്തിയതായി സൂചന. ഇത്തരത്തില്‍ ഐ.ഇ.ഡി. സ്‌ഫോടന ദൃശ്യങ്ങള്‍ സൂക്ഷ്മ വിശകലനം ചെയ്തതിന്റെ വിവരങ്ങള്‍ എന്‍.ഐ.എയ്ക്ക് ലഭിച്ചു.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നാദാപുരം കല്ലാച്ചിയില്‍ അതിനൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് ഐ.ഇ.ഡി. സ്‌ഫോടനത്തിന്റെ പരീക്ഷണ വിന്യാസം നടത്തിയതായ വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ഇതിനൊപ്പം സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങളെ ബോംബായി ഉപയോഗിക്കുന്ന വെഹിക്കിള്‍ ബോണ്‍ ഐ.ഇ.ഡി. അഥവാ വി.ബി....
#ദിനസരികള്‍ 786പി. ഭാസ്കരനുണ്ണിയുടെ പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം വായിക്കാനായി കൈയ്യിലെടുക്കുമ്പോഴൊക്കെ ആ പുസ്തകത്തെക്കുറിച്ചോര്‍ത്ത് എനിക്ക് അത്ഭുതം തോന്നാറുണ്ട്. ഒരു ഭൂപ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിലെ വിസ്മയിപ്പിക്കുന്ന ചേരിതിരിവുകള്‍ ഇത്ര വിശദമായ രീതിയില്‍ അടയാളപ്പെടുത്തിയ മറ്റൊരു പുസ്തകം മലയാളത്തില്‍ നിലവിലില്ല എന്നതുതന്നെയാണ് ഈ അത്ഭുതത്തിന്റെ പ്രധാന കാരണം. ഏതു നിലയില്‍ നിന്നുമാണ് ഇന്നു കാണുന്ന തരത്തിലുള്ള സാമൂഹികതയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് തിരിച്ചറിയാനുള്ള ഏറ്റവും നല്ല വഴി ഈ പുസ്തകം പല തവണ വായിക്കുക...