30 C
Kochi
Sunday, October 24, 2021

Daily Archives: 18th June 2019

ഇരവിപുരം :സംസ്ഥാനത്തു പെട്രോൾ ഒഴിച്ച് സ്ത്രീകളെ അപായപ്പെടുത്തുന്നത് തുടർക്കഥയാകുന്നു. കൊല്ലം ഇരവിപുരത്ത് വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ യുവാവിന്റെ ശ്രമം. യുവതിയുടെ വീടിന്റെ ഓടിളക്കി പെട്രോൾ ദേഹത്തേയ്ക്ക് ഒഴിക്കുകയായിരുന്നു.പെട്രോൾ ദേഹത്ത് വീണതോടെ യുവതി ഓടി രക്ഷപ്പെട്ടതിനാൽ അത്യാഹിതം ഒഴിവായി. സംഭവസമയത്ത് യുവതിയുടെ സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അയൽവീട്ടുകാർ ഓടിയെത്തി ഷിനുവിനെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. പിന്നീട് കോടതിയിൽ ഹാജരാക്കിയ ഷിനുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.മാവേലിക്കരയിൽ പൊലീസ്...
കണ്ണൂർ : കോടികള്‍ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഓഡിറ്റോറിയത്തിന്റെ പ്രവര്‍ത്തനാനുമതി നഗരസഭ വൈകിപ്പിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു. കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയിലാണ് ആത്മഹത്യ ചെയ്തത്.സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദൻറെ ഭാര്യ പി കെ ശ്യാമള നഗരസഭാ അധ്യക്ഷയായിട്ടുള്ള കണ്ണൂരിലെ ആന്തൂർ നഗരസഭക്കെതിരായാണ് ആരോപണം ഉയർന്നിട്ടുള്ളത്. 16 കോടിയോളം മുടക്കി നിര്‍മിച്ച ഓഡിറ്റോറിയത്തിന് നിര്‍മാണം പൂര്‍ത്തിയാക്കി കെട്ടിട നമ്പറിന് അപേക്ഷ നല്‍കിയപ്പോള്‍ നഗരസഭ നിരന്തരം...
മുംബൈ:  പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്സി രാജ്യംവിട്ടത് ചികിത്സയുടെ ഭാഗമായാണെന്നാണ് സത്യവാങ്മൂലം. നിയമനടപടിയില്‍നിന്ന് രക്ഷപ്പെടുന്നതിനല്ല വിദേശത്തേയ്ക്ക് കടന്നതെന്നും ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകന്‍ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചോക്‌സി വ്യക്തമാക്കി.വിദേശത്ത് വൈദ്യപരിശോധന നടത്തുന്നതിനും ചികിത്സയ്ക്കും വേണ്ടിയാണ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിദേശത്തേയ്ക്കു പോയത്. സംശയകരമായ സാഹചര്യത്തിലല്ല രാജ്യംവിട്ടത്. ആരോഗ്യ കാരണങ്ങള്‍ മൂലം ഇന്ത്യയിലേയ്ക്ക് മടങ്ങിവരാന്‍ സാധിക്കാത്ത സാഹചര്യമാണെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.തന്നെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്...
കൽപ്പറ്റ: ഫോണിലൂടെ വിനായകൻ സ്ത്രീവിരുദ്ധമായി സംസാരിച്ചു എന്ന പരാതിയിന്മേൽ വിനായകനെതിരെ നടക്കുന്ന കേസു നടപടകളിൽ പ്രതികരിക്കുന്നില്ലായെന്ന് പരാതിക്കാരിയും ദളിത് ആക്ടിവിസ്റ്റുമായ യുവതി വ്യക്തമാക്കി. പോലീസ് നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതിനാൽ ഇപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കണ്ട എന്നാണ് തനിക്ക് ലഭിച്ച നിർദേശമെന്നു അവർ വോക്ക് മലയാളത്തോട് പറഞ്ഞു. കേസ് വിവരങ്ങൾക്ക് കല്പറ്റ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാൽ മതിയെന്നും അവർ നിർദ്ദേശിച്ചു.ഫേസ്ബുക്കിൽ വിനായകനെതിരെ ആരോപണം ആരോപണം ഉന്നയിച്ചപ്പോൾ നിരവധിപേരാണ് യുവതിയെ അപമാനിക്കുന്ന തരത്തിൽ അശ്ളീല...
ബംഗളൂരു: ബംഗളൂരുവില്‍ നിര്‍മ്മാണത്തിലിരുന്ന ജലസംഭരണി തകര്‍ന്ന് മൂന്നു തൊഴിലാളികള്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ആറു പേരുടെ നില ഗുരുതരമാണ്. 110 എം.എല്‍.ഡി. ജലസംഭരണിയാണ് തകര്‍ന്നു വീണത്.നോര്‍ത്ത് ബെംഗളൂരുവിലെ അമൃതഹള്ളിയില്‍ ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം നടന്നത്. 40 അടി ഉയരമുള്ള ജലസംഭരണിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവേയാണ് അപകടമുണ്ടായത്. ബംഗളൂരു വാട്ടര്‍ സപ്ലൈയുടെ ഭാഗമായാണ് ജലസംഭരണി നിര്‍മിച്ചിരുന്നത്.
ബി.എസ്.എന്‍.എല്‍. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി അഭിനന്ദന്‍-151 എന്ന പ്ലാന്‍ പുറത്തിറക്കി. 151 രൂപയുടെ പ്ലാന്‍ ആണ് ഇത്. ഡല്‍ഹി, മുംബൈ അടക്കം ബി.എസ്.എന്‍.എല്ലിന്റെ എല്ലാ സര്‍ക്കിളിലുമുളള ഉപയോക്താക്കള്‍ക്കും ഈ പ്ലാന്‍ ലഭ്യമാകും.അണ്‍ലിമിറ്റഡ് കോളുകള്‍, ദിനവും 1 ജിബി ഡാറ്റ, 100 എസ്.എം.എസ് എന്നിവയാണ് പ്ലാനില്‍ കിട്ടുക.180 ദിവസമാണ് ബി.എസ്.എന്‍.എല്‍. 151 രൂപ പ്ലാനിന്റെ കാലാവധി. എന്നാല്‍, ഡാറ്റയില്‍ ലഭിക്കുന്ന കോളിങ് സൗകര്യവും സൗജന്യ ഡാറ്റയും എസ്.എം.എസും 24...
കോട്ടയം: ദളിത് ആക്ടിവിസ്റ്റിനെ തെറിവിളിച്ച കേസില്‍ നിലപാട് വെളിപ്പെടുത്തി വിനായകന്‍. കേസുമായി മുന്നോട്ടു പോകുകയാണെങ്കില്‍ അതിനെ നിയമപരമായി തന്നെ നേരിടുമെന്ന് വിനായകന്‍ വോക്ക് മലയാളത്തിനോട് പ്രതികരിച്ചു. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'എന്താണ് ഇവര്‍ പറയുന്നത്, പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നോ? 'പിടിച്ചോട്ടെ,' ജയിലില്‍ കിടക്കണോ? 'എനിക്കെന്താ,' എന്നിങ്ങനെ സ്വതസിദ്ധമായ ശൈലിയിലാണ് വിനായകന്‍ കേസിനെക്കുറിച്ചു പറഞ്ഞത്. അപമര്യാദയായി ഒരാള്‍ തന്നോട് സംസാരിച്ചപ്പോള്‍ മറുപടി പറയുക മാത്രമാണ് ചെയ്തതെന്നും വിനായകന്‍...
സൗദി:  ഇന്ത്യയുടെ പുതിയ തീരുമാനം കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഏറെ ഗുണകരമാകുന്നു. സൗദി സ്വദേശികള്‍ക്കാണ് ഇന്ത്യയിലേക്ക് ഇ-വിസകള്‍ അനുവദിച്ചത്. കര്‍ശനമായ നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയിലേക്കുള്ള സൗദി സ്വദേശികളുടെ ഒഴുക്ക് കുത്തനെ കുറഞ്ഞിരുന്നു. പുതിയ വിസയില്‍ ടൂറിസം, ബിസിനസ്, മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് അനായാസം ഇന്ത്യയിലെത്താം. ടൂറിസം മേഖലക്കിത് നേട്ടമാകും.വിദേശ കാര്യ മന്ത്രാലയത്തിന്റെ സൈറ്റില്‍ tthps://indianvisaonline.gov.in/evisa/tvoa.html പ്രവേശിക്കുക. പാസ്പോര്‍ട്ടടക്കമുള്ള രേഖകള്‍ നല്‍കണം. വിസ ചാര്‍ജ് അടക്കുക. ഇതോടെ വിസയായി. ഇത് എമിഗ്രേഷനില്‍ സമര്‍പ്പിക്കുന്നതോടെ...
പാലക്കാട്:  പി.കെ. ശശിക്കെതിരെ ലൈംഗിക ആരോപണത്തിനു പരാതി നല്‍കിയ ഡി.വൈ.എഫ്‌.ഐ. വനിതാ നേതാവിന്റെ രാജി തല്‍ക്കാലം സ്വീകരിക്കേണ്ടെന്ന നിലപാടില്‍ ജില്ലാ നേതൃത്വം. യുവതി നല്‍കിയ കത്തിലെ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്തതിനു ശേഷം മതി തുടര്‍ നടപടി എന്നാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.പി.കെ. ശശിക്കെതിരെ പരാതി നല്‍കിയതിനു പിന്തുണച്ച ജില്ലാ സെക്രട്ടറിയേറ്റംഗത്തെ തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ചതാണ് ജില്ലാ കമ്മറ്റിയംഗമായ വനിതാ നേതാവ് നേതൃസ്ഥാനം ഒഴിയുന്നതായി അറിയിച്ച്‌ കത്ത് നല്‍കിയത്. നിലവിലെ രീതികളുമായി...
കോഴിക്കോട്:  കോഴിക്കോട് ജില്ലയിലെ റേഷന്‍ വ്യാപാരികള്‍ കടകള്‍ അടച്ചിട്ട് സമരം തുടങ്ങി. ഉത്പന്നങ്ങള്‍ തൂക്കി നല്‍കാന്‍ ആവശ്യപ്പെട്ട റേഷന്‍ വ്യാപാരികളെ സിവില്‍സപ്ലൈസ് ഗോഡൗണിലെ തൊഴിലാളികള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. ജില്ലയിലെ റേഷന്‍ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കില്ല.കൊയിലാണ്ടി കരിവണ്ണൂര്‍ സിവില്‍സപ്ലൈസ് ഗോഡൗണിലെ തൊഴിലാളികള്‍ റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളെ ആക്രമിച്ചുവെന്നാണ് പരാതി. റേഷന്‍ കടയില്‍ ഇറക്കുന്ന അരി അടക്കമുള്ളവ തൂക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങളിലേക്ക് വഴിവച്ചതെന്ന് നേതാക്കള്‍ പറയുന്നു. ആക്രമണത്തില്‍...