നയന്‍താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൊലെയുതിര്‍ കാലം’. ചക്രി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭൂമിക ചൗള, പ്രതാപ് പോത്തന് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം നിര്‍വഹിക്കുന്നത്. വാഷു ബാഗ്നാനിയും യുവാന്‍ ശങ്കര്‍ രാജയുടെ വൈ.എസ്.ആര് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഹിന്ദിയിലും ഇറങ്ങുന്നുണ്ട്. ഹിന്ദിയില്‍ തമന്നയും, പ്രഭുദേവയുമാണ് പ്രധാന താരങ്ങള്‍. ചിത്രത്തിന് ഹിന്ദിയില്‍ ഖാമോഷി എന്നാണ് പേരിട്ടിരിക്കുന്നത്.
2016 ൽ പുറത്തിറങ്ങിയ ഹഷ് എന്ന ചിത്രത്തിന്റെ റീമേക്കാണിത്.