25.9 C
Kochi
Tuesday, September 21, 2021

Daily Archives: 19th June 2019

വിശാഖപട്ടണം: ആന്ധ്രയിലെ സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തിനുള്ള അരി വിതരണത്തിൽ വൻ തിരിമറി. വിജിലൻസും, സിവിൽ സപ്ലൈസും കൂടി നടത്തിയ സംയുക്ത റെയ്ഡിലാണ് ഇസ്കോൺ (ഇന്റർ നാഷനൽ സൊസൈറ്റി ഫോർ കൃഷ്ണാ കോൺഷ്യസ്നെസ്സ്) എന്ന സന്നദ്ധ സംഘടനയുടെ ഗോഡൗണിൽ നിന്നും കണക്കിൽ പെടാത്ത 19.8 ടൺ അരി പിടിച്ചെടുത്തത്. ഏകദേശം ആറു ലക്ഷത്തോളം രൂപ ഇതിനു വിലമതിക്കും.ഇസ്കോൺ ഗോഡൗണിൽ നിന്നും സിവിൽ സപ്ലൈസ് ചാക്കിലുള്ള അരി വേറെ ചാക്കുകളിലേക്കു മാറ്റി നിറച്ച്...
മാവേലിക്കര:വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരനെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയും പൊലീസ് ഉദ്യോഗസ്ഥനുമായ അജാസ് മരിച്ചു. സൗമ്യയെ തീകൊളുത്തി കൊല്ലുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ഇതേ തുടര്‍ന്നുണ്ടായ അണുബാധയും ന്യൂമോണിയയും കാരണമാണ് മരിച്ചത്. വയറിനേറ്റ ഗുരുതരമായ പൊള്ളലില്‍ നിന്നുണ്ടായ അണുബാധ അജാസിന്‍റെ വൃക്കകളെ ബാധിച്ചിരുന്നു. ഇതോടെ ഇയാളെ ഡയാലിസിസിന് വിധേയനാക്കി. ഡയാലിസിസ് തുടരുന്നതിനിടെ ന്യൂമോണിയയും ബാധിച്ചു.ബുധനാഴ്ച രാവിലെ അജാസിനെ പരിശോധിച്ച ഡോക്ടർമാർ ശരീരം...
കോഴിക്കോട് : നാളെ മുതൽ നാല് ദിവസം കോഴിക്കോട് ലളിതകലാ അക്കാദമി ഹാൾ ഹൃദ്യമായൊരു പ്രദർശനത്തിന് സഖ്യം വഹിക്കുകയാണ്. കണ്ണൻ എന്ന് വീട്ടുകാർ വിളിക്കുന്ന ബിമലിന്റെ പേപ്പർ കൊളാഷുകളുടെ പ്രദർശനം അവിടെ അരങ്ങേറുകയാണ്. ഇതിൽ എന്താണിത്ര പ്രത്യേകത എന്നല്ലേ?പ്രത്യേകതയുള്ള കുട്ടിയായാണ് ബിമലിന്റെ ജനനം. ഡൗൺസ് സിൻഡ്രോം എന്ന ക്രോമസോം പ്രത്യേകതയാണവന്റെത്. ശാരീരികമായ ചില പരിമിതികളോടൊപ്പം ബൗദ്ധികമായ വളർച്ചാ വ്യതിയാനങ്ങളുമുള്ള കുട്ടികളായതു കൊണ്ടു തന്നെ മത്സരാധിഷ്ഠിതമായ പൊതു സമൂഹത്തിൽ സാധാരണ ഗതിയിൽ പിന്തള്ളപ്പെട്ടു...
കണ്ണൂർ:ബിനോയ് കോടിയേരിക്കെതിരെ ബീഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക ചൂഷണ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി മുംബൈ പോലീസ് കണ്ണൂരിലെത്തി. അന്ധേരിയില്‍ നിന്നുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് കണ്ണൂരിലെത്തിയിരിക്കുന്നത്. ഇവര്‍ കണ്ണൂര്‍ പോലീസ് എസ്.പിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാരോപിച്ചാണ് ഡാൻസ് ബാറിൽ ജോലി ചെയ്തിരുന്ന യുവതി ബിനോയിയ്ക്കെതിരെ കേസ് കൊടുത്തത്. ബിനോയിയുമായുള്ള ബന്ധത്തിൽ ഒരു കുട്ടിയും ഉണ്ടെന്ന് പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു.
മുംബൈ:  മാതംഗ് എന്ന പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന എട്ടുവയസ്സുകാരനെ നഗ്നനാക്കി ഉച്ചയ്ക്ക് വെയിലത്തു ചുട്ടുപൊള്ളുന്ന ഇഷ്ടികയ്ക്കു മുകളിൽ ഇരുത്തി. മഹാരാഷ്ട്രയിലെ വാർധയിലാണ് സംഭവം നടന്നത്. ആ കുട്ടി, വാർധയിലെ ഒരു ക്ഷേത്രത്തിൽ പ്രവേശിച്ചെന്നാരോപിച്ച് അമോൽ ധോറെ എന്നയാളാണ് ഈ ക്രൂരകൃത്യം ചെയ്തത്. കുട്ടി ക്ഷേത്രത്തിൽ നിന്നും നാണയങ്ങൾ മോഷ്ടിച്ചുവെന്ന് ധോറെ സംശയിച്ചിരുന്നു.വാർധ ജില്ലയിലെ അർവി പോലീസ് സ്റ്റേഷനിൽ ധോറെയ്ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കൃത്യം നടന്നതിനു ശേഷം രക്ഷപ്പെടാൻ...
കൊച്ചി : സുപ്രീം കോടതിയിലെ കേസിനെ കുറിച്ചോ സി.ആര്‍.ഇസഡ് നിയമലംഘനത്തെ കുറിച്ചുള്ള ആക്ഷേപങ്ങളോ യഥാസമയം ബില്‍ഡര്‍ അറിയിച്ചിരുന്നില്ലെന്നും, തീരമേഖല പരിപാലന നിയമപ്രകാരമുള്ള മാപ്പിംഗ് പിഴവുകൾക്ക് തങ്ങൾ ബലിയാടാവുകയായിരുന്നുവെന്നും സുപ്രീം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട ഫ്ലാറ്റുകളിൽ ഒന്നായ കൊച്ചി മരടിലെ ആല്‍ഫാ സെറീന്‍ ഫ്ലാറ്റ് ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആൽഫ സെറീൻ അപ്പാർട്ട്മെന്റ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് റഷീദ് ഉസ്മാൻ, സെക്രട്ടറി സെൻ ഈപ്പൻ, വക്താവ് സുരാജ് കൃഷ്ണ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഫ്ലാറ്റ് ഉടമകളുടെ...
അമല പോൾ നായികയായെത്തുന്ന ആടൈ എന്ന ചിത്രത്തിന്റെ ടീസർ ഇറങ്ങി. രത്നകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോൾ അവതരിപ്പിക്കുന്നത്.
മെൽബൺ:ദയാവധം നടപ്പിലാക്കുന്ന നിയമം, ഓസ്ട്രേലിയയിലെ വിക്ടോറിയ എന്ന സംസ്ഥാനത്ത് നിലവിൽ വന്നു. മരണം ഉറപ്പായ രോഗികള്‍ക്ക് അവരുടെ ഇഷ്ടപ്രകാരം മരണം നടപ്പാക്കുന്ന നിയമമാണ് ഇത്. 2017 ൽ വിക്ടോറിയ ഇതുസംബന്ധിച്ച നിയമം ആദ്യമായി കൊണ്ടുവരുന്നത്. പക്ഷേ, ഈ നിയമം നടപ്പിലാക്കുന്നത് ഇപ്പോഴാണ്. വര്‍ഷംതോറും 150 പേരെങ്കിലും ദയാവധം ആവശ്യപ്പെടുമെന്നാണ് അധികൃതര്‍ കരുതുന്നത്.മാരകമായ അസുഖമുള്ളതും ആറുമാസത്തിനുള്ളില്‍ മരണം സംഭവിക്കുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതുമായ രോഗികള്‍ക്ക് ദയാവധം ആവശ്യപ്പെടാൻ കഴിയും. ഗുരുതരമായ...
തൃശൂർ:  കാർട്ടൂൺ പുരസ്കാരത്തിൽ സർക്കാർ നിർദ്ദേശം തള്ളിയ ലളിതകലാ അക്കാദമി ഭാരവാഹികളെ മന്ത്രി എ.കെ. ബാലൻ തിരുവനന്തപുരത്തേക്ക് അടിയന്തരമായി വിളിപ്പിച്ചു. ചെയർമാൻ നേമം പുഷ്പരാജനും, സെക്രട്ടറി പൊന്ന്യം ചന്ദ്രനും ഇന്ന് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ക്രൈസ്തവ സഭയെ അവഹേളിച്ച കാർട്ടൂണിന് സർക്കാറിന് കീഴിലുള്ള സ്ഥാപനം അവാർഡ് നൽകി എന്നാണ് വിവാദം. അവാർഡ് നൽകിയ തീരുമാനം പുനഃപരിശോധിക്കാൻ മന്ത്രി എ.കെ. ബാലൻ നിർദ്ദേശം നൽകിയെങ്കിലും. അക്കാദമിയുടെ നിർവാഹക സമിതിയും, ജനറൽ കൗൺസിലും,...
അഞ്ചൽ:  വീട്ടമ്മയെ അഞ്ചൽ എസ്.എഫ്.ഐ. നേതാവും അഞ്ചൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ ബിനുദയൻ മർദ്ദിച്ചതായി പരാതി. അഞ്ചൽ പനയഞ്ചേരി കൃഷ്ണാലയത്തിൽ രജനി വിക്രമനാണു മർദ്ദനം ഏറ്റത്. ചൊവ്വാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം. എസ്.എഫ്.ഐ. നേതാവും അഞ്ചൽ സർവീസ് ബോർഡ് അംഗവുമായ ബിനു ദയന്റെ വീട്ടിലെ പട്ടി, രജനിയുടെ മകളെ കടിയ്ക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിനാണ് വീട്ടമ്മയ്ക്ക് മർദ്ദനം ഏറ്റത്.വീട്ടമ്മയെ മർദ്ദിച്ച് അവശയാക്കിയ ബിനുദയനെ നാട്ടുകാർ...