30 C
Kochi
Sunday, October 24, 2021

Daily Archives: 13th June 2019

ഫ്രെഞ്ച് പ്രതിരോധതാരമായ ഫെര്‍ലാന്‍ഡ് മെന്‍ഡിയെ ടീമിലെത്തിച്ച് റയല്‍ മാഡ്രിഡ്. 48 മില്ല്യണ്‍ യൂറോ മുടക്കി ഫ്രെഞ്ച് ക്ലബ്ബായ ഒളിമ്പിക് ലിയോണില്‍ നിന്നാണ് മെന്‍ഡിയെ റയല്‍ സ്വന്തമാക്കിയത്. 6 വര്‍ഷ കരാറാണ് മെന്‍ഡിയുമായി റയല്‍ ഒപ്പുവെച്ചിരിക്കുന്നത്. കരാര്‍ പ്രകാരം 2025 ജൂണ്‍ വരെ താരം ലോസ് ബ്ലാങ്കോസിനൊപ്പം തുടരും.2004 മുതല്‍ 2012 വരെ പി.എസ്.ജിയുടെ യൂത്ത് ടീമില്‍ കളിച്ചിട്ടുള്ള മെന്‍ഡി 2013 ല്‍ ലെ ഹാവ് റെ ബി ടീമില്‍...
ആനന്ദം എന്ന സിനിമയിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായി മാറിയ താരമാണ് റോഷന്‍ മാത്യു. വിനായകന്റെ തൊട്ടപ്പന്‍ എന്ന ചിത്രത്തിലും നടന്‍ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഇപ്പോഴിതാ തൊട്ടപ്പനു പിന്നാലെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് റോഷന്‍.സംവിധായിക ഗീതു മോഹന്‍ദാസായിരുന്നു ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ബോളിവുഡിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ അനുരാഗ് കശ്യപിന്റെ ചിത്രത്തില്‍ അഭിനയിക്കാനുളള അവസരമാണ് റോഷന്‍ മാത്യൂവിന് ലഭിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇന്ന് മുംബൈയില്‍ ആരംഭിക്കും.
തിരുവനന്തപുരം:  എഴുത്തുകാരനും കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു. പുലര്‍ച്ചെ ആറരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ നടക്കും. മാളൂട്ടി, വസുധ, അങ്കിള്‍ ബണ്‍ അടക്കം നിരവധി സിനിമകള്‍ക്ക് ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ശ്രാദ്ധം എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 2017 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.പത്രപ്രവര്‍ത്തകനായിരുന്ന പഴവിള രമേശന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍...
മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയുടെ മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് വിഭാഗം മേധാവിയായി തൃശൂര്‍ സ്വദേശിയായ സന്തോഷ് അയ്യര്‍ നിയമിതനായി. നിലവിലെ മേധാവിയായിരുന്ന മൈക്കിള്‍ ജോപ്, മെഴ്‌സിഡീസ് ബെന്‍സ് മലേഷ്യയുടെ ചുമതലയിലേക്കു മാറിയതോടെയാണു നിയമനം.വില്പനാനന്തര സേവനം മെച്ചപ്പെടുത്തി മെഴ്‌സിഡീസിനെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ വിജയിച്ചയാളാണു സന്തോഷെന്നു മെഴ്‌സിഡീസ് എം.ഡിയും സി.ഇ.ഒയുമായ മാര്‍ട്ടിന്‍ ഷ്വെങ്ക് പറഞ്ഞു. മേധാവിയായി, സന്തോഷ് ജൂലൈ ഒന്നിനു ദൗത്യമേറ്റെടുക്കും. 2009 മുതല്‍ മേഴ്‌സിഡീസിന്റെ ഭാഗമായ ഉപഭോക്തൃ സേവനം, കമ്പനികാര്യം,...
വെനസ്വേല:  വെനസ്വേലയില്‍ വീണ്ടും പുതിയ നോട്ടുകള്‍ അച്ചടിക്കാൻ തീരുമാനമെടുത്തു. ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് പുതിയ നോട്ടുകള്‍ ഇറക്കാന്‍ തയ്യാറാവുന്നത്. വിലക്കയറ്റം ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കില്‍ എത്തി നില്ക്കുന്നതിനാല്‍ പണത്തിന്റെ ലഭ്യത ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നതെന്ന് വെനസ്വേലന്‍ സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു. പണമിടപാടുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും വാണിജ്യ ഇടപാടുകള്‍ സുഗമമാക്കുവാനും വേണ്ടി 10,000, 20,000, 50,000 നോട്ടുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.കളളക്കടത്ത് തടയുകയെന്ന ഉദ്ദേശത്തോടെ...
ദുബായ്:  ഹജ്ജ് യാത്രികര്‍ക്കായുള്ള ബോധവത്കരണ പദ്ധതിക്ക്, ദുബായ് ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചു. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയില്‍ ഹജ്ജ് യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ചായിരിക്കും വിശദീകരിക്കുക. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, വകുപ്പ് ഡയറക്ടര്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്‌സിങ് ജീവനക്കാര്‍ എന്നിവരെയെല്ലാം പങ്കാളികളാക്കിക്കൊണ്ടാണ് പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. പകര്‍ച്ചവ്യാധികളും അണുബാധകളും തടയുന്നതിനുള്ള വാക്‌സിനെക്കുറിച്ചും ഗുരുതരമായ അസുഖങ്ങളുള്ളവര്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ചും ബോധവത്കരണ ക്ലാസുകള്‍ വിശദീകരിച്ചു.ഹജ്ജ് യാത്രികര്‍ക്ക് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ...
കൊല്ലം:  വയനാട്ടില്‍ യാത്രാതടസ്സമുണ്ടാക്കാന്‍ അല്ലാതെ മറ്റൊന്നും ചെയ്യാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കഴിയില്ലെന്നും അടുത്ത തിരഞ്ഞെടുപ്പിലും മോദി തന്നെയാകും ഇന്ത്യ ഭരിക്കുക എന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്‍. അതേ സമയം പിണറായി വിജയനെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ കുറ്റപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. “തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിയ്ക്ക് മാത്രമല്ല. മുന്നണിയുടെ കൂട്ടുത്തരവാദിത്തമാണ്. ആരുടെയെങ്കിലും ഒരാളുടെ തലയില്‍ കെട്ടിവെക്കുന്നത് മാന്യതയും മര്യാദയുമല്ല,” വെള്ളാപ്പള്ളി ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.ശബരിമല...
ആറ്റിങ്ങൽ:ആറ്റിങ്ങല്‍ മേഖലയില്‍, വിദ്യാര്‍ത്ഥിനിയെ സ്വകാര്യബസ് ജീവനക്കാര്‍ വഴിയിലിറക്കി വിട്ടതായി പരാതി. വെഞ്ഞാറമൂട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ എം.എസ്.അഭിരാമിയെയാണ് വഴിയിലിറക്കിവിട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. കായികതാരമായ അഭിരാമി സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിലെ ഹോസ്റ്റലില്‍ താമസിച്ചാണ് പഠനവും കായികപരിശീലനവും നടത്തുന്നത്.സ്‌കൂള്‍ ഉച്ചയ്ക്ക് വിട്ടതിനെത്തുടര്‍ന്ന് ഒരുമണിക്ക് വെഞ്ഞാറമൂട്ടില്‍നിന്ന് ആറ്റിങ്ങലിലേക്കു വരാനായി അശ്വനി എന്ന സ്വകാര്യബസ്സിലാണ് അഭിരാമി കയറിയത്. കണ്‍സഷന്‍ നിരക്കായ മൂന്നുരൂപയാണ് അഭിരാമി...
മുംബൈ:  ബീഹാറില്‍ കടബാധ്യത മൂലം പ്രതിസന്ധിയിലായ രണ്ടായിരത്തി ഒരുനൂറ് കര്‍ഷകരുടെ കടബാധ്യത തീര്‍ത്ത് അമിതാഭ് ബച്ചന്‍ വാക്കു പാലിച്ചു. തന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ബച്ചന്‍ ഇക്കാര്യം അറിയിച്ചത്. കടബാധ്യത തീര്‍ക്കാനുള്ള വന്‍ തുക താന്‍ ശ്വേതയെയും അഭിഷേകിനെയും ഏല്‍പ്പിച്ചെന്നും അവരത് നേരിട്ട് കര്‍ഷകരെ ഏല്‍പ്പിച്ചെന്നും ബച്ചന്‍ തന്റെ ബ്ലോഗിലൂടെ പറഞ്ഞു. ഇതിലൂടെ കര്‍ഷകര്‍ക്ക് നല്‍കിയ വാക്ക് താന്‍ പാലിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.ഇതാദ്യമായല്ല, ബച്ചന്‍ കര്‍ഷകര്‍ക്ക് സഹായങ്ങളുമായി രംഗത്തെത്തുന്നത്. മുമ്പ് ഉത്തര്‍പ്രദേശിലും...
തിരുവനന്തപുരം:  ശബരിമലയും, പത്മനാഭ സ്വാമി ക്ഷേത്രവും, ഗുരുവായൂരും, കൊച്ചിയിലെ യഹൂദ കേന്ദ്രങ്ങളുമടക്കം കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാന ആരാധനാകേന്ദ്രങ്ങളെല്ലാം ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണ ഭീഷണിയില്‍. ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ ഇന്ത്യന്‍ ബന്ധം അന്വേഷിക്കുന്നതിനിടെയാണ് തമിഴ്‌നാട്ടിലും കേരളത്തിലും ആക്രമണം നടത്തുന്നതിനു പദ്ധതിയിട്ട ഐ.എസിന്റെ കോയമ്പത്തൂര്‍ ഘടകത്തെ കുറിച്ച് എന്‍.ഐ.എയ്ക്ക് വിവരം ലഭിച്ചത്. കോയമ്പത്തൂരിലെ ആറംഗ ഇസ്ലാമിക് സ്റ്റേറ്റ് ഘടകമാണ് ആസൂത്രണങ്ങള്‍ക്ക് പിന്നില്‍.തമിഴ്‌നാട്ടിലെയും, കൊച്ചിയിലെയും എന്‍.ഐ.എ. സംഘങ്ങള്‍ സംയുക്തമായാണ് കോയമ്പത്തൂരിലെ അന്‍പുനഗര്‍, പോത്തന്നൂര്‍. കുനിയമ്പത്തൂര്‍,...