25.9 C
Kochi
Tuesday, September 21, 2021

Daily Archives: 27th June 2019

ന്യൂഡൽഹി:  ജി.എസ്.ടി. നല്‍കുന്ന ബിസിനസുകള്‍ക്ക് ഇനി മുതല്‍ 'റിസ്‌ക് സ്‌കോര്‍' കൂടി നല്കാന്‍ കേന്ദ്ര റവന്യൂ വകുപ്പ് പദ്ധതിയിടുന്നു. ഈ സ്‌കോറിന്റെ അടിസ്ഥാനത്തിലായിരിക്കും ഒരു ബിസിനസ് എത്രമാത്രം കര്‍ശനമായ ഓഡിറ്റിംഗ് നേരിടണമെന്ന് അധികൃതര്‍ തീരുമാനിക്കുക.എപ്പോഴെങ്കിലും നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിലോ വിശ്വാസ്യതയില്ലാത്ത അക്കൗണ്ടന്റുകളെ നിയമിച്ചാലോ നിങ്ങള്‍ക്ക് മോശം സ്‌കോര്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെ ജി.എസ്.ടി. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അതും സ്‌കോറിനെ ബാധിക്കും.ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഓഡിറ്റ്...
തിരുവനന്തപുരം:  മണി ചെയിന്‍ തട്ടിപ്പ് തടയാന്‍ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികള്‍ തട്ടിപ്പിന് ഇരയാകുന്നത് തടയാന്‍ വിദ്യാഭ്യാസ വകുപ്പും പൊലീസും ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോദ്യോത്തരവേളയില്‍ മോന്‍സ് ജോസഫിന്റെ അടിയന്തിര ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അന്വേഷണം ഊര്‍ജ്ജിതമായി മുന്നോട്ടുകൊണ്ടു പോകുമെന്നും നിയമനിര്‍മ്മാണം നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
എറണാകുളം:  തവണ മുടങ്ങിയതിന്റെ പേരില്‍ സ്വകാര്യ ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണ് മരിച്ചെന്ന് കുടുംബത്തിന്റെ ആരോപണം. കൊച്ചി ഏലൂരിലാണ് ബാങ്കിന്റെ ജീവനക്കാര്‍ എത്തിയതോടെ പരിസ്ഥിതി പ്രവര്‍ത്തകനായ വടശ്ശേരി ജോസി കുഴഞ്ഞു വീണു മരിച്ചത്.മകന്റെ പേരില്‍ വാങ്ങിയ സ്‌കൂട്ടറിന്റെ തിരിച്ചടവാണ് രണ്ടു തവണ മുടങ്ങിയത്. മകന്‍ തന്നെയായിരുന്നു ഇതിന്റെ സി.സി അടച്ചു കൊണ്ടിരുന്നത്. രണ്ടുമാസത്തെ അടവ് മുടങ്ങിയതോടെയാണ് ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇന്നു...
സാള്‍ട്ട് ആന്‍ഡ് പെപ്പറിന് രണ്ടാംഭാഗമൊരുങ്ങുന്നു. 'ബ്ലാക്ക് കോഫി' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ബാബുരാജ് എന്നതാണ് പ്രത്യേകത. ലാല്‍, ശ്വേതാ മേനോന്‍, ബാബുരാജ്, മൈഥിലി എന്നിവരെക്കൂടാതെ ഒവിയ, ലെന, രചന നാരായണന്‍കുട്ടി എന്നിവരും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.ചിത്രത്തിന്റെ തിരക്കഥയും ബാബുരാജിന്റേതാണ്. സാള്‍ട്ട് ആന്‍ഡ് പെപ്പറില്‍ 'കുക്ക് ബാബു' എന്ന കഥാപാത്രം അവതരിപ്പിച്ച് ബാബുരാജ് ശ്രദ്ധേയനായിരുന്നു. 'ബ്ലാക്ക് കോഫി'യില്‍ അതേ കഥാപാത്രമായി ബാബുരാജ് അഭിനയിക്കുന്നുമുണ്ട്.ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നതാണ് 'ബ്ലാക്ക്...
തിരുവനന്തപുരം:  അട്ടക്കുളങ്ങര ജയിലില്‍ തടവുകാരികള്‍ ജയില്‍ ചാടിയ സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ തടവുകാര്‍ ജയില്‍ ചാടുന്നത് ആദ്യ സംഭവമാണ്. തടവുകാര്‍ക്ക് ജയിലില്‍ അമിത സ്വാതന്ത്ര്യം നല്‍കിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.'ജയില്‍ ചാടിയ തടവുകാരികള്‍ക്കായുള്ള പരിശോധന ശക്തമാക്കിയിരിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് തുടരന്വേഷണം നടത്തും. ജയില്‍ ചാടുന്നതിന് ആരെങ്കിലും സഹായിച്ചോ എന്നതും അന്വേഷിക്കും,'...
എറണാകുളം:  കേരളത്തിലും മുലപ്പാല്‍ ബാങ്ക് ആരംഭിക്കുന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലും, തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലുമാണ് സംസ്ഥാനത്തെ ആദ്യത്തെ മുലപ്പാല്‍ ബാങ്കുകള്‍ ആരംഭിക്കുന്നത്. റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന മുലപ്പാല്‍ ബാങ്ക് ഓഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റോട്ടറി ഡിസ്ട്രിക്ട് 3201 നിയുക്ത ഗവര്‍ണര്‍ ആര്‍. മാധവ് ചന്ദ്രന്‍ പറഞ്ഞു. അമ്മമാരുടെ മുലപ്പാല്‍ ശേഖരിച്ച്, മുലപ്പാല്‍ ആവശ്യമുള്ള ശിശുക്കള്‍ക്കു ലഭ്യമാക്കുന്നതാണു 'നെക്റ്റര്‍ ഓഫ് ലൈഫ്' എന്നു പേരിട്ട പദ്ധതി. എറണാകുളം ജനറല്‍...
ഗുവാഹത്തി:  അസമില്‍ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ പതിനാലുകാരി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ദരാങ് ജില്ലയിലെ രൗമരി ഗ്രാമത്തിലെ നൂര്‍ നഹാര്‍ ബീഗം ആണ് ആത്മഹത്യ ചെയ്തത്. സര്‍ക്കാര്‍ പുറത്തു വിട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ പുതിയ പട്ടികയിലും പെണ്‍കുട്ടിയുടെ പേരുണ്ടായിരുന്നില്ല. തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടേയും വിദ്യാര്‍ത്ഥി സംഘടനകളുടേയും ആരോപണം.കഴിഞ്ഞ വര്‍ഷം അസം സര്‍ക്കാര്‍ പുറത്തു വിട്ട കരട് പട്ടികയില്‍ നൂര്‍ നഹാമിന്റെ പേരില്ലായിരുന്നു. പിന്നീടു...
മാഞ്ചസ്റ്റർ:  ലോകകപ്പില്‍ അജയ്യരായി മുന്നേറുന്ന ഇന്ത്യയ്ക്ക് ഐ.സി.സി. റാങ്കിംഗില്‍ മുന്നേറ്റം. ലോകകപ്പ് തുടങ്ങുമ്പോൾ ഒന്നാം റാങ്കിലായിരുന്ന ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ പുതിയ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യയുടെ മികച്ച പ്രകടനത്തിനൊപ്പം, ആതിഥേയരായ ഇംഗ്ലണ്ടിന്റെ മോശം പ്രകടനവും പുതിയ റാങ്കിംഗില്‍ പ്രതിഫലിച്ചു.നിലവില്‍ 123 റേറ്റിങ് പോയിന്റുകളാണ് ഒന്നാം റാങ്കിലുള്ള ഇന്ത്യയ്ക്കുള്ളത്. രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന് 122 റേറ്റിങ് പോയിന്റുണ്ട്. ശ്രീലങ്കയ്‌ക്കെതിരെയും, ഓസ്‌ട്രേലിയക്കെതിരെയും തോല്‍വിയേറ്റു വാങ്ങിയതാണ് ഇംഗ്ലണ്ടിന് റാങ്കിംഗില്‍ ശരിക്കും തിരിച്ചടിയായത്. 116...
ഫരീദാബാദ്:  ഹരിയാനയിലെ കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരി അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. ഡല്‍ഹിയ്ക്ക് സമീപം ഇന്നു രാവിലെയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. ഫരീദാബാദ് സെക്ടര്‍ 9 ലെ ജിമ്മില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ കാറിലെത്തിയ നാല്‍വര്‍സംഘം ചൗധരിക്കു നേരെ നിറയൊഴിക്കുകയായിരുന്നു.പത്തു വെടിയുണ്ടകളാണ് ശരീരത്തില്‍ തറച്ചു കയറിയത്. കുഴഞ്ഞുവീണ ചൗധരിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവത്തില്‍ അക്രമികളെ എത്രയും വേഗം പിടികൂടണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി...
മേട്ടുപ്പാളയം:  ദളിത് യുവതിയെ വിവാഹം ചെയ്തതിന് ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ മേട്ടുപാളയത്താണ് സംഭവം നടന്നത്. ദുരഭിമാനക്കൊലപാതകം ആണെന്നാണ് നിഗമനം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. തൊഴിലാളി മേട്ടുപ്പാളയം വള്ളിപ്പാളയം റോഡില്‍ കെ.കനകരാജിനെ (22) ആണ് മൂത്ത സഹോദരന്‍ കെ.വിനോദ് കുമാര്‍ (24) വെട്ടിക്കൊന്നത്. വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് കൊല നടന്നത്.ദളിത് വിഭാഗത്തില്‍പെട്ട ദര്‍ശന പ്രിയ എന്ന 18കാരിയും കനകരാജും...