വായന സമയം: < 1 minute
പത്തനംതിട്ട:

തിരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടര്‍മാരെ ചാക്കിട്ട് പിടിക്കാനാണ് ആര്‍.എസ്.എസ്. ഇത്തരം നടപടി സ്വീകരിക്കുന്നതെന്ന് നവോത്ഥാന കേരളം കൂട്ടായ്മ ആരോപണം ഉന്നയിച്ചു. മേടമാസവിഷു പൂജകള്‍ക്കായി ശബരിമല നടതുറക്കും. ആ സമയത്ത് സ്ത്രീകളെ മല കയറ്റാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നാണ് നവോത്ഥാന കേരളം കൂട്ടായ്മ ഗുരുതര ആരോപണം ഉയര്‍ത്തുന്നത്. തിരഞ്ഞെടുപ്പില്‍ വൈകാരികമായി വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനാണ് നവോത്ഥാന കേരളം കൂട്ടായ്മ തിരഞ്ഞെടുപ്പുവരെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഇടപെടലുകളില്‍നിന്നും വിട്ടുനില്‍ക്കുന്നത്.

തങ്ങളുടെ നിലപാട് മനസ്സിലാക്കി, കേരളത്തില്‍നിന്നോ പുറത്തുനിന്നോ യുവതികളെ എത്തിച്ച് സംഘര്‍ഷം ഉണ്ടാക്കാന്‍ കഴിയുമോയെന്നാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും, ഈ നീക്കത്തെ ഗൗരവതരമായി കാണണമെന്നും നവോത്ഥാന കേരളം കൂട്ടായ്മ വ്യക്തമാക്കി.

Leave a Reply

avatar
  Subscribe  
Notify of