Sat. Apr 20th, 2024
കോഴിക്കോട്:

വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുന്ന രാഹുല്‍ ഗാന്ധിക്ക് അപരന്‍. രാഹുല്‍ ഗാന്ധി കെ.ഇ എന്ന പേരിലാണ് കോട്ടയം എരുമേലി സ്വദേശിയായ അപരന്‍റെ രംഗപ്രവേശനം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ് ഇയാളെന്നാണ് സൂചന. പേരിലുള്ള ഇനിഷ്യല്‍ നീക്കി രാഹുല്‍ ഗാന്ധി എന്ന പേരില്‍ത്തന്നെ മത്സരിക്കാനായിരുന്നു യുവാവിന്റെ നീക്കം. ഒരു ദേശീയ പാര്‍ട്ടിയുടെ പിന്തുണ നേടാനും ശ്രമം നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി വ്യാഴാഴ്ചയാണ് എന്നിരിക്കേ അപരനായി മത്സരത്തിനിറങ്ങുന്ന രാഹുല്‍ ഗാന്ധി ഇതുവരേയും പത്രിക സമര്‍പ്പിച്ചിട്ടില്ല. ബുധനാഴ്ച വൈകിട്ട് കോഴിക്കോട്ടെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രിയങ്കാ ഗാന്ധിക്കൊപ്പം വ്യാഴാഴ്ച വയനാട്ടിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *