Thu. Apr 25th, 2024
കൊ​ല്ലം:

യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി കൊ​ല്ലം- എ​റ​ണാ​കു​ളം മെ​മു അ​ൺ​റി​സ​ർ​വ്ഡ് എ​ക്​​സ്​​പ്ര​സാ​യി 30 മു​ത​ൽ ദി​വ​സ​വും സ​ർ​വി​സ് ന​ട​ത്തും. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ കൗ​ണ്ട​റി​ൽ​നി​ന്ന് ടി​ക്ക​റ്റെ​ടു​ത്ത് യാ​ത്ര ചെ​യ്യാം. കൊ​ല്ല​ത്തു​നി​ന്ന് കോ​ട്ട​യം വ​ഴി​യാ​ണ് സ​ർ​വി​സ്. പാ​സ​ഞ്ച​റി​നു സ്​റ്റോ​പ്പു​ണ്ടാ​യി​രു​ന്ന പെ​രി​നാ​ട്, ശാ​സ്​​താം​കോ​ട്ട, ക​രു​നാ​ഗ​പ്പ​ള്ളി, ഓ​ച്ചി​റ, മാ​വേ​ലി​ക്ക​ര, ചെ​റി​യ​നാ​ട്, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, ച​ങ്ങ​നാ​ശ്ശേ​രി, ചി​ങ്ങ​വ​നം, കോ​ട്ട​യം, ഏ​റ്റു​മാ​നൂ​ർ, കു​റു​പ്പും​ത​റ, വൈ​ക്കം റോ​ഡ്, പി​റ​വം റോ​ഡ്, മു​ള​ന്തു​രു​ത്തി, തൃ​പ്പൂ​ണി​ത്തു​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ർ​ത്തും.

ജി​ല്ല​യി​ൽ മ​ൺ​റോ​തു​രു​ത്തി​ൽ സ്​റ്റോപ്പി​ല്ലാ​ത്ത​താ​ണ് ന്യൂ​ന​ത. 30ന് ​വൈ​കീ​ട്ട്​ 6.15ന് ​എ​റ​ണാ​കു​ള​ത്തു​നി​ന്ന് പു​റ​പ്പെ​ടു​ന്ന മെ​മു 7.45 ന് ​കോ​ട്ട​യ​ത്തെ​ത്തും. രാ​ത്രി 11.15ന് ​കൊ​ല്ല​ത്തെ​ത്തും. രാ​വി​ലെ നാ​ലി​നാ​ണ് കൊ​ല്ലം സ്​​റ്റേ​ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന​ത്. 6.15ന് ​കോ​ട്ട​യ​ത്തും 8.25ന് ​എ​റ​ണാ​കു​ള​ത്തു​മെ​ത്തും.

അ​ൺ​റി​സ​ർ​വ്ഡ് ട്രെ​യി​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ ദീ​ർ​ഘ​നാ​ളാ​യ ആ​വ​ശ്യ​മാ​യി​രു​ന്നു. മെ​മു എ​ക്​​സ്​​പ്ര​സാ​യി സ​ർ​വി​സ് ന​ട​ത്തു​മ്പോ​ൾ നി​ര​ക്കും എ​ക്​​സ്​​പ്ര​സ് ട്രെ​യി​നിന്റെത്​ ഈ​ടാ​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.