Tue. Apr 23rd, 2024
പ​ത്ത​നം​തി​ട്ട:

ശ​ബ​രി​ഗി​രി, ക​ക്കാ​ട് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളു​ടെ സം​ഭ​ര​ണി​ക​ൾ ഇ​നി കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ൽ. അ​ണ​ക്കെ​ട്ടും സ​മീ​പ സ്ഥ​ല​ങ്ങ​ളോ​ടും ചേ​ർ​ന്ന് കാ​മ​റ സ്ഥാ​പി​ക്കു​ന്ന ജോ​ലി ആ​രം​ഭി​ച്ചു. മൂ​ഴി​യാ​ർ, ക​ക്കി-ആ​ന​ത്തോ​ട്, പ​മ്പ അ​ണ​ക്കെ​ട്ടു​ക​ളി​ലാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ​ക​മ്പ​നി​യാ​യ ആ​ർ ടെ​ക് സി​സ്​​റ്റ​മാ​ണ് ക​രാ​ർ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ര​ണ്ടാ​ഴ്ച​കൊ​ണ്ട് പ​ണി പൂ​ർ​ത്തി​യാ​ക്കും. സം​സ്ഥാ​ന​ത്തെ 16 അ​ണ​ക്കെ​ട്ടി​ലാ​ണ് കാ​മ​റ സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​ന​കം 12 അ​ണ​ക്കെ​ട്ടി​ൽ ഘ​ടി​പ്പി​ച്ചു.

2018ലെ ​പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് ഉ​ണ്ടാ​യ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് യ​ഥാ​സ​മ​യം നി​രീ​ക്ഷി​ക്കാ​നും സെ​ൻ​ട്ര​ൽ വാ​ട്ട​ർ ക​മീ​ഷൻ്റെ നി​ർ​ദേ​ശാ​നു​സ​ര​ണം സു​ര​ക്ഷ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​മാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.

അ​ണ​ക്കെ​ട്ടു​ക​ളി​ൽ ജ​ല​നി​ര​പ്പ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത​ട​ക്കം ഇ​നി കാ​മ​റ സ​ഹാ​യ​ത്തോ​ടെ​യാ​കും. കെഎ​സ്​ഇ​ബി​യു​ടെ കോട്ടയം പ​ള്ളം ഓ​ഫി​സി​ൽ​നി​ന്നാ​കും സം​സ്ഥാ​ന​ത്തെ എ​ല്ലാ അ​ണ​ക്കെ​ട്ടും നി​രീ​ക്ഷി​ക്കു​ക. ഇ​വി​ടെ സ്ഥാ​പി​ക്കു​ന്ന വി​ഡി​യോ വാ​ളി​ൽ ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ തെ​ളി​യും. ആ​റു​പേ​ർ അ​ട​ങ്ങു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​ത്യേ​ക​സം​ഘം 24 മ​ണി​ക്കൂ​റും പ​ള്ള​ത്തെ ഓ​ഫി​സി​ൽ ഉ​ണ്ടാ​കും.