Fri. Mar 29th, 2024
വ​ള്ളു​വ​മ്പ്രം:

വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക​മു​റി​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന വെ​ള്ളൂ​രി​ലെ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ജി​ദ്ദ​യി​ലെ മ​ല​യാ​ളി വ​നി​ത കൂ​ട്ടാ​യ്മ​യാ​യ അ​ഭ​യം ചാ​രി​റ്റി വീ​ട് നി​ർ​മി​ച്ച് ന​ൽ​കി. സ്വ​ന്ത​മാ​യു​ണ്ടാ​യി​രു​ന്ന അ​ഞ്ച് സെൻറ്​ ഭൂ​മി​യി​ൽ വീ​ട് വെ​ക്കു​ന്ന​തി​നാ​യി നി​ർ​മി​ച്ച ത​റ വ​ർ​ഷ​ങ്ങ​ളാ​യി കാ​ടു​മൂ​ടി കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഗൃ​ഹ​നാ​ഥ​ൻ രോ​ഗ​ബാ​ധി​ത​നാ​യ​തോ​ടെ നി​ത്യ​ച്ചെ​ല​വി​ന് ത​ന്നെ കു​ടും​ബം ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്നു.

അ​ത്താ​ണി​ക്ക​ൽ കാ​രു​ണ്യ​കേ​ന്ദ്രം പ്ര​വ​ർ​ത്ത​ക​രാ​ണ് ഈ ​കു​ടും​ബ​ത്തിൻറെ ദ​യ​നീ​യ സ്ഥി​തി അ​ഭ​യം പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​കൊ​ണ്ടു​വ​രു​ന്ന​തും വീ​ടു​പ​ണി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​തും. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഇ​വ​രു​ടെ ചി​കി​ത്സ, ഭ​ക്ഷ​ണം, വാ​ട​ക എ​ന്നി​വ​യും അ​ഭ​യം പ്ര​വ​ർ​ത്ത​ക​ർ കാ​രു​ണ്യ​കേ​ന്ദ്രം മു​ഖേ​ന കു​ടും​ബ​ത്തി​ന് കൈ​മാ​റി വ​രു​ക​യാ​യി​രു​ന്നു.ആ​റ​ര​ല​ക്ഷം രൂ​പ ചെ​ല​വി​ൽ പ​ണി പൂ​ർ​ത്തി​യാ​യ വീ​ടി​െൻറ താ​ക്കോ​ൽ​ദാ​നം കാ​രു​ണ്യ​കേ​ന്ദ്രം ചെ​യ​ർ​മാ​ൻ ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ നി​ർ​വ​ഹി​ച്ചു.

മൊ​യ്തീ​ൻ കു​ട്ടി ഹാ​ജി അ​ലി അ​ശ്റ​ഫ്, ശ​ഫീ​ഖ് അ​ഹ​മ്മ​ദ്, മു​ജീ​ബ് വേ​ങ്ങ​ര, അ​ഭ​യം ചാ​രി​റ്റി പ്ര​തി​നി​ധി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഗൃ​ഹാ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ന് അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും സാ​ക്ഷി​ക​ളാ​യി. അ​ഭ​യം ചാ​രി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ദ്യ വീ​ട് വെ​ള്ളൂ​ർ പ്ര​ദേ​ശ​ത്ത് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് കൈ​മാ​റി​യ​ത്.