Thu. Mar 28th, 2024

കായംകുളം:

ചികിത്സയ്ക്കു കോടികളുടെ ചെലവ് വേണ്ടിവരുന്ന എസ്എംഎ (സ്പൈനൽ മസ്കുലർ അട്രോഫി) ജനിതകരോഗം ബാധിച്ചിട്ടും തളരാതെ പഠിച്ച ഗൗതമിക്ക് (15) എസ്‌എസ്‌എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. ചലനശേഷിയില്ലാത്ത ശരീരവുമായാണ് ഇതുവരെ ഗൗതമി പഠിച്ചത്.

പത്തിയൂർ തൂണേത്ത് സ്കൂൾ അധ്യാപകനായ മുതുകുളം വടക്ക് ചാങ്ങയിൽ വടക്കതിൽ കൃഷ്ണകുമാറിന്റെയും ശ്രീകലയുടെയും മകളായ ഗൗതമിയുടെ വിജയത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം നാട്ടുകാരും മുതുകുളം സമാജം ഹൈസ്കൂളിലെ അധ്യാപകരും ആഹ്ലാദത്തിലാണ്.

ഒന്നാംക്ലാസ് മുതൽ അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിച്ചാണ് പഠിച്ചത്.പഠിച്ച സ്കൂളിൽത്തന്നെ പ്ലസ് വൺ പ്രവേശനം നേടണമെന്നും തുടർന്ന് അക്കൗണ്ടിങ് മേഖലയിൽ ജോലി നേടണമെന്നുമാണു ഗൗതമിയുടെ ആഗ്രഹം. സ്ക്രൈബിനെപോലും ഉപയോഗിക്കാതെയാണ് ഗൗതമി പരീക്ഷ പൂർത്തിയാക്കിയത്.

By Rathi N