Sat. Apr 27th, 2024
മൂ​ന്നാ​ർ:

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്​ ആ​വി​യ​ന്ത്രം സ്ഥാ​പി​ച്ച്​ ലോ ​കാ​ർ​ഡ്​​ ഫാ​ക്​​ട​റി. തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഫാ​ക്​​ട​റി​യു​ടെ ക​വാ​ട​ത്തി​ൽ കോ​വി സ്​​റ്റീം എ​ന്ന യ​ന്ത്ര​മാ​ണ് സ്ഥാ​പി​ച്ച​ത്. മാ​സ്​​കും
സാ​നിറ്റയ്സ​റും​കൊ​ണ്ട് കൊ​റോ​ണ​യെ ചെ​റു​ക്കു​ന്ന പ​തി​വി​ൽ​നി​ന്ന് വ്യ​ത്യ​സ്​​ത​മാ​യി ആ​വി​കൊ​ണ്ട്​ കൂ​ടി​യു​ള്ള പ്ര​തി​രോ​ധ​മാ​ണ്​ ല​ക്ഷ്യം. ദേ​വി​കു​ള​ത്തി​ന​ടു​ത്തു​ള്ള ഹാ​രി​സ​ൺ മ​ല​യാ​ളം പ്ലാന്റേഷൻ്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​ക്​​ട​റി​യാ​ണി​ത്.

1879ൽ ​ബ്രി​ട്ടീ​ഷു​കാ​ർ ആ​രം​ഭി​ച്ച ഫാ​ക്​​ട​റി​യു​ടെ ഇ​പ്പോ​ഴ​ത്തെ മാ​നേ​ജ​ർ ജി ​പ്ര​ഭാ​ക​റിൻ്റെ ആ​ശ​യ​മാ​ണ് കോ​വി സ്​​റ്റീം. തൊ​ഴി​ലാ​ളി​ക​ൾ ഫാ​ക്​​ട​റി​യി​ലേ​ക്ക്​ ക​യ​റു​മ്പോ​ഴും ഇ​റ​ങ്ങു​മ്പോ​ഴും ആ​വി കൊ​ള്ള​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മാ​ണ്.

വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​തി​ൽ വെ​ള്ളം തി​ള​പ്പി​ക്കു​ന്ന​ത്. ആ​ശ​യം പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ​ത് ക​മ്പ​നി​യു​ടെ​ത​ന്നെ സാ​ങ്കേ​തി​ക വി​ഭാ​ഗ​മാ​ണ്. ഒ​രു​യ​ന്ത്ര​ത്തിൻ്റെ നി​ർ​മാ​ണ​ത്തി​ന് 30,000 രൂ​പ​യാ​ണ് ചെ​ല​വ്. ഇ​രു​നൂ​റി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ളാ​ണ്​ ഇ​വി​ടെ ജോ​ലി​ചെ​യ്യു​ന്ന​ത്.

By Divya