Fri. Apr 26th, 2024

വൈപ്പിൻ:

കൊവിഡ് പശ്ചാത്തലത്തിൽ സന്ദർശകരൊഴിഞ്ഞ ചെറായി ബീച്ച് മൂകതയിൽ. മഴക്കാലത്തു പോലും തിരക്കൊഴിയാത്ത ബീച്ച് പരിസരം സന്ദർശകർക്കു വിലക്കുള്ളതിനാൽ ഇപ്പോൾ പകൽ പോലും വിജനമാണ്. കടകളും റിസോർട്ടുകളും ഹോംസ്റ്റേകളുമെല്ലാം അടഞ്ഞുകിടക്കുകയാണ്.

ഓൺലൈനായി ഭക്ഷണം എത്തിക്കുന്ന ഒരു റസ്റ്റോറന്റ് മാത്രമാണ് ഇവിടെ ഇപ്പോൾ പ്രവർത്തിക്കുന്നത്. കൊവിഡിന്റെ ആദ്യതരംഗത്തിനുശേഷം തുറന്നതോടെ ജനം കൂട്ടത്തോടെ ബീച്ചിൽ എത്തിയിരുന്നു. ഇതോടെ കടകമ്പോളങ്ങളും മറ്റും സജീവമായെങ്കിലും രണ്ടാംതരംഗത്തിന്റെ വരവോടെ ഏപ്രിൽ 25 മുതൽ ബീച്ച് വീണ്ടും അടഞ്ഞ അവസ്ഥയിലായി.

അതേസമയം കൊവിഡ് കാലം കഴിഞ്ഞു സന്ദർശകരെത്തുമ്പോൾ ബീച്ചിൽ മണൽപ്പരപ്പ് ബാക്കിയുണ്ടാവില്ലെന്നും പരിസരവാസികൾ ചൂണ്ടിക്കാട്ടുന്നു. 500 മീറ്ററോളം നീളം വരുന്ന നടപ്പാതയോടു ചേർന്നുളള തീരം കടൽക്ഷോഭത്തിൽ പൂർണമായും അപ്രത്യക്ഷമായിരിക്കുകയാണ്. കരിങ്കല്ലുകളാണ് ഇപ്പോൾ ഇവിടെ ഉയർന്നുനിൽക്കുന്നത്.

തിരമാലകൾ ഇപ്പോൾ നടപ്പാത. വരെ എത്തുന്നുണ്ട്. ഇതു തുടർന്നാൽ പാതയ്ക്കു കേടുപാടുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

By Rathi N