Fri. Apr 19th, 2024

ചെ​ന്ത്രാ​പ്പി​ന്നി (തൃശൂർ):

മ​ഹി​ള കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വി​ന്റെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റും ചെ​ന്ത്രാ​പ്പി​ന്നി ഈ​സ്​​റ്റ്​ വൈ​ലോ​പ്പി​ള്ളി സ​ത്യ​ന്റെ ഭാ​ര്യ​യു​മാ​യ ബി​ഷ​യു​ടെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 10.45ഓ​ടെ​യാ​ണ് സം​ഭ​വം. സ്കൂ​ട്ട​റി​ലെ​ത്തി​യ ര​ണ്ടു​പേ​ർ ഗേ​റ്റ് ത​ക​ർ​ത്ത്​ അ​ക​ത്തു ക​ട​ന്ന് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ക​യും മു​ൻ​വ​ശ​ത്തെ ജ​ന​ൽ​ചി​ല്ലു​ക​ൾ എ​റി​ഞ്ഞു​ട​ക്കു​ക​യു​മാ​യി​രു​ന്നു.

മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ട്ട​ർ മ​റി​ച്ചി​ടു​ക​യും ചെ​ടി​ച്ച​ട്ടി​ക​ളും ക​സേ​ര​ക​ളും എ​റി​ഞ്ഞു​ട​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഡിവൈഎ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ടു​പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ഇ​വ​ർ ത​നി​ക്കു നേ​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നും ബി​ഷ സ​ത്യ​ൻ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ ക​യ്പ​മം​ഗ​ലം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മ​ഹി​ള കോ​ൺ​ഗ്ര​സ്​ നേ​താ​വ് ബി​ഷ സ​ത്യ​ന്റെ വീ​ട്​ ആ​ക്ര​മി​ക്കു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത​തി​നെ​തി​രെ കോ​ൺ​ഗ്ര​സ്​ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. യൂ​ത്ത് കോ​ൺ​ഗ്ര​സ്​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശോ​ഭ സു​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ സ​ജ​യ് വ​യ​ന​പ്പി​ള്ളി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഉ​മ​റു​ൽ ഫാ​റൂ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ്​ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ടിഎ സ​ഹീ​ർ, ടിഎ മു​ഹ​മ്മ​ദ് സ​ഗീ​ർ, എകെ ജ​മാ​ൽ, അ​ദ്വൈ​ത് കൃ​ഷ്ണ, ഫൈ​സ​ൽ ചെ​ന്ത്രാ​പ്പി​ന്നി, കെകെ അ​ൻ​വ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

By Rathi N