24 C
Kochi
Monday, September 27, 2021
Home 2021 June

Monthly Archives: June 2021

തൃശൂർ:കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് അടിയറവയ്‌ക്കുന്ന കേന്ദ്ര സർക്കാരിന്റെ മൂന്ന് കർഷക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംയുക്ത ട്രേഡ് യൂണിയൻ സമിതി നേതൃത്വത്തിൽ തൊഴിലാളികൾ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ ഐക്യദാർഢ്യ പ്രക്ഷോഭം സംഘടിപ്പിച്ചു. ജില്ലയിൽ 13 മണ്ഡലം കേന്ദ്രങ്ങളിലും ജില്ലാ കേന്ദ്രമായ എജീസ് ഓഫീസിനു മുന്നിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. നൂറുകണക്കിന്‌ തൊഴിലാളികൾ പങ്കാളികളായി.ഏജീസ് ഓഫീസിനു മുന്നിലെ ധർണ സിഐടിയു സംസ്ഥാന...
മൂവാറ്റുപുഴ: വീട്ടൂര്‍ വനത്തില്‍ മാലിന്യം തള്ളിയ ആളെ നാട്ടുകാര്‍ കണ്ടെത്തി മാലിന്യം തിരികെ എടുപ്പിച്ചു. പഞ്ചായത്തധികൃതര്‍ ഇയാളില്‍ നിന്ന് 5000 രൂപ പിഴയീടാക്കുകയും ചെയ്തു. ഇന്നലെയാണ് സംഭവം.കഴിഞ്ഞ ദിവസം വൈകീട്ട് കുറെയധികം മാലിന്യം വീട്ടൂര്‍ വനമേഖലയില്‍ കൊണ്ടുവന്നു തള്ളിയത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഇവ പരിശോധിച്ചതോടെയാണ് ആളെ കണ്ടെത്തിയത്. തള്ളിയ മാലിന്യ കവറില്‍നിന്നു ലഭിച്ച സ്വകാര്യ ആശുപത്രിയിലെ ബില്ലിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയില്‍ നിന്ന് ലഭിച്ച ഫോണ്‍...
ഒറ്റപ്പാലം:കൃഷി വകുപ്പില്‍ നിന്നെന്ന വ്യാജേന വീടുകളിലെത്തി പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. തെങ്ങ് പരിപാലനത്തിനെന്ന പേരില്‍ രണ്ട് സ്ത്രീകള്‍ കണ്ണിയംപുറത്തെ റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥയില്‍ നിന്ന് 3000 രൂപ തട്ടിയെടുത്ത സാഹചര്യത്തിലാണ് കൃഷി ഓഫിസറുടെ ജാഗ്രത നിര്‍ദ്ദേശം.കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ഫാം യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇവര്‍ റിട്ട. ഉദ്യോഗസ്ഥയെ സമീപിച്ചത്. വളപ്രയോഗം ഉള്‍പ്പടെയുള്ള തെങ്ങ് പരിപാലനവും തേങ്ങയിടലും...
പൊൻകുന്നം:‘‘മറ്റുള്ളവർക്ക്‌ അന്നം വിളമ്പുന്നവരാണ്‌ ഞങ്ങൾ, പക്ഷേ ഇങ്ങനെ ഇനി എത്രനാൾ മുന്നോട്ട് പോകാൻ കഴിയും’’ ചിറക്കടവിൽ വീടിനോട് ചേർന്ന് മീനൂസ് ഹോട്ടൽ നടത്തുന്ന ഇല്ലത്തുപറപ്പള്ളിൽ ഇ എസ് സുനീഷിന്റെ വാക്കുകളിൽ നിഴലിക്കുന്നത്‌ നാളെ എന്തെന്നുള്ള ചിന്ത. പെട്രോൾ വിലവർധന ഹോട്ടൽ മേഖലയെയും ഉലയ്‌ക്കുന്നു. നിത്യച്ചെലവിനായി ചെറിയനിലയിൽ ഹോട്ടൽ നടത്തുന്നവരെ ഇന്ധനവില വർധന സാരമായി ബാധിച്ചിരിക്കുകയാണ്.പന്ത്രണ്ട് വർഷമായി കട നടത്തുന്ന സുനീഷ്‌ ഇതുവരെ നേരിട്ടിട്ടില്ലാത്ത വെല്ലുവിളിയാണ് ഇപ്പോൾ ഉണ്ടാകുന്നതെന്ന്‌ പറയുന്നു....
പത്തനംതിട്ട:ജില്ലയിലെ അർഹതപ്പെട്ട എല്ലാവർക്കും പട്ടയം നൽകുമെന്ന് റവന്യു- ഭവന നിർമാണ മന്ത്രി കെ രാജൻ പറഞ്ഞു. കലക്ടർ ഡോ നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ റവന്യു ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അർഹതപ്പെട്ടവർക്ക് ഒരു കാരണവശാലും പട്ടയം ലഭിക്കാതെ പോകരുത്.മുൻപിൽ വന്നുനിൽക്കുന്ന ഓരോരുത്തരും സ്വന്തമാണെന്ന തോന്നൽ ഉണ്ടാകുകയാണെങ്കിൽ പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാകും. 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ' എന്നതാണു സർക്കാർ നയം....
കൊല്ലം:കൊല്ലം തുറമുഖ വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾ മന്ത്രി അഹമ്മദ് ദേവർകോവിൽ നേരിട്ടെത്തി വിലയിരുത്തി. ചരക്കുനീക്കം കൂടുതൽ സുഗമമാക്കുന്ന തരത്തിൽ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. നിലവിലുള്ള സൗകര്യം നിലനിർത്തി കൂടുതൽ വികസനം സാധ്യമാക്കും.വകുപ്പുതല ഉദ്യോഗസ്ഥർ, കശുവണ്ടി, ലോജിസ്റ്റിക്‌സ്, കാർഗോ ഓണേഴ്‌സ്, ഷിപ്പിങ് ഏജന്റ്‌സ്എന്നിവരുമായി മന്ത്രി ചർച്ച നടത്തി. നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടും മന്ത്രി സന്ദർശിച്ചു. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിലുള്ള സാധ്യതകൾ പരിശോധിച്ചു.പള്ളിത്തോട്ടത്ത് സിമന്റ്...
കോവളം:കോവിഡ് പ്രതിസന്ധിയിലൂടെ മാന്ദ്യം അനുഭവിക്കുന്ന പരമ്പരാഗത കലാമേഖലയ്ക്കും വിപണിക്കും പുത്തൻ ഉണർവ് നൽകാൻ ഉതകുന്നതാണ് വെള്ളാർ കേരള ആർട്‌സ്‌ ആൻഡ് ക്രാഫ്റ്റ്സ്‌ വില്ലേജിൻ്റെ ‘ഗിഫ്റ്റ് എ ട്രെഡിഷൻ' പദ്ധതിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിന്റെ ഗിഫ്റ്റ് എ ട്രെഡിഷൻ പദ്ധതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണത്തിന്‌ കേരളത്തിന്റെ തനതായ കരകൗശല കൈത്തറി ഉൽപന്നങ്ങൾ വാങ്ങി പ്രിയപ്പെട്ടവർക്ക് സമ്മാനിക്കുന്നതിലൂടെ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനാകും.‘ഗിഫ്റ്റ് എ...
വടകര:എടിഎം വഴി പണം തട്ടിയ സംഭവത്തിൽ ഒരു പ്രതിയെ കൂടി വടകര പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതി ഉത്തർ പ്രദേശ് മീററ്റ് ജില്ലയിലെ ഡൽഹി റോഡിലെ റിഹാൻ ഖാനെ(31)യാണ് പ്രത്യേക അന്വേഷക സംഘം അറസ്റ്റ് ചെയ്തത്. മാധവ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നും അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് വടകരയിൽ എത്തിച്ചു.എടിഎം വഴി പണം തട്ടിയ കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസിലെ ഒന്നാം...
വയനാട്:മുട്ടിൽ മരം മുറി കേസിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മുട്ടിലിൽ നിന്ന് മുറിച്ച മരം കടത്തി വിട്ട ചെക്ക് പോസ്റ്റ് ജീവനക്കാർക്കാണ് സസ്പെൻഷൻ നൽകിയത്. വയനാട് ലക്കിടി ചെക്പോസ്റ്റിലെ 2 ജീവനക്കാർ‍ക്കെതിരെയാണ് നടപടി. ശ്രീജിത്ത് ഇ പി, വി എസ് വിനേഷ് എന്നിവരെയാണ് ഉത്തരമേഖലാ സിസിഎഫ് സസ്പെൻഡ് ചെയതത്. റോജി അഗസ്റ്റിൻ എറണാകുളത്തേക്ക് ഈട്ടിത്തടി കടത്തിക്കൊണ്ട് പോയ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരാണ് ശ്രീജിത്തും വിനേഷും.കേസിൽ റോജി...
വിളപ്പിൽ:വെള്ളനാട് ഗവ എൽപിഎസിൽ സമ്പൂർണ ഓൺലൈൻ പ്രഖ്യാപനവും ഡിജിറ്റൽ പഠനോപകരങ്ങളുടെ വിതരണവും ജി സ്റ്റീഫൻ എംഎൽഎ നിര്‍വഹിച്ചു. 712 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലാതിരുന്ന 33 കുട്ടികൾക്കാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ ഉപകരണങ്ങളും ഒരു വർഷത്തെ ഡാറ്റയും സൗജന്യമായി നൽകിയത്.പിടിഎ പ്രസിഡന്റ് വി എൻ അനീഷ്‌ അധ്യക്ഷനായി. വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാജലക്ഷ്മി, വൈസ് പ്രസിഡന്റ്‌ വെള്ളനാട് ശ്രീകണ്ഠൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ്...