31 C
Kochi
Friday, September 24, 2021
Home 2021 June

Monthly Archives: June 2021

കണ്ണൂര്‍:കണ്ണൂർ മയ്യിലിൽ വിദ്യാർത്ഥികളെ ലൈംഗികമായി അതിക്രമിച്ച സിപിഎം പ്രാദേശിക നേതാവിനെതിരെ പോക്സോ കേസ്. കുറ്റ്യാട്ടൂർ സിപിഎം ബ്രാ‌ഞ്ച് സെക്രട്ടറി പ്രശാന്തനെതിരെയാണ് കേസെടുത്തത്. പൊലീസ് കേസെടത്തതിന് പിന്നാലെ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം അറിയിച്ചു.രണ്ടര മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ആളില്ലാത്ത സമയത്താണ് പ്രശാന്തൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വിളിച്ചുവരുത്തിയത്. വിദ്യാര്‍ത്ഥിയോട് ലൈംഗീക ചുവയോടെ സംസാരിക്കാൻ തുടങ്ങിയതോടെ, കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയോടി.അച്ഛനോടും അമ്മയോടും കാര്യം...
ന്യൂദല്‍ഹി:കൊവിഡ് 19 വാക്സിനുകളുടെ ഇരട്ട വിലനിര്‍ണ്ണയ നയത്തില്‍ കേന്ദ്രത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി. സംസ്ഥാനങ്ങളെ അവഗണിക്കാനാവില്ലെന്നും രാജ്യത്തുടനീളം ഒരേ വിലയ്ക്ക് വാക്‌സിന്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു.‘ഒരു സുപ്രധാന പ്രശ്‌നമുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 1 പറയുന്നത് ഇന്ത്യ, അതായത് ഭാരതം, യൂണിയന്‍ ഓഫ് സ്റ്റേറ്റ്‌സ് എന്നാണ്. ഭരണഘടന അത് പറയുമ്പോള്‍ നാം ഫെഡറല്‍ നിയമം പാലിക്കണം. അപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വാക്‌സിനുകള്‍ വാങ്ങി വിതരണം ചെയ്യണം.” ജസ്റ്റിസ് ഡിവൈ...
ന്യൂഡൽഹി:ഇന്ത്യയില്‍ കണ്ടെത്തിയ രണ്ട് കൊവിഡ് വകഭേദത്തിന് പേരുനല്‍കി ലോകാരോഗ്യ സംഘടന. ഗ്രീക്ക് ആല്‍ഫബെറ്റുകള്‍ ഉപയോഗിച്ച് കപ്പ, ഡെല്‍റ്റ എന്നാണ് ഈ വകഭേദങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. ബി 1.617.1 വകഭേദത്തെ കപ്പ എന്നും ബി 1.617.2 വകഭേദത്തിന് ഡെല്‍റ്റ എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്.2020ഒക്ടോബറിലാണ് ഈ രണ്ട് വകഭേദവും ഇന്ത്യയില്‍ കണ്ടെത്തിയത്. ബി ഡോട്ട് ഒന്ന് ഡോട്ട് അറുനൂറ്റി പതിനേഴ് വൈറസ് വകഭേദത്തെ റിപ്പോര്‍ട്ടുകളിലെവിടെയും ഇന്ത്യന്‍ വകഭേദമെന്ന് സൂചിപ്പിച്ചിട്ടില്ലെന്ന് ലോകാരോഗ്യ...
തിരുവനന്തപുരം:കടലാക്രമണത്തിൽ തകർന്ന തെക്കേ കൊല്ലംകോട് പരുത്തിയൂർ പ്രദേശങ്ങൾ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സന്ദർശിച്ചു. സ്ഥലത്ത് എത്തിയ പ്രതിപക്ഷ നേതാവ് തീരദേശ വാസികളുടെ പ്രയാസങ്ങൾ നേരിട്ട് മനസിലാക്കി. കുളത്തൂർ ഗ്രാമപഞ്ചായത്ത് തങ്ങളുടെ അവസ്ഥ സർക്കാരിനെ ബോധിപ്പിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് തീര വാസികൾ ആരോപിച്ചു.വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നൽകി. മത്സ്യ ബന്ധനത്തിന് പോകാൻ കഴിയാത്തതിനാൽ തീരദേശത്തുള്ളവർ പട്ടിണിയിലാണ്. തമിഴ്നാട് ഭാഗത്ത് പുലിമുട്ട് സ്ഥാപിച്ചതോടെയാണ് കേരള അതിർത്തിയിൽ...
തിരുവനന്തപുരം:കൊവിഡ് കാല വെല്ലുവിളികൾ മറികടന്ന് കേരളത്തിൽ ഇന്നു പുതിയ സ്കൂൾ വർഷം. 3 ലക്ഷത്തിലേറെ കുട്ടികളാണ് ഒന്നാം ക്ലാസിലെത്തുന്നത്. രാവിലെ 8.30നു തിരുവനന്തപുരം കോട്ടൺഹിൽ ഗവ എൽപി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി വിശിവൻകുട്ടി അധ്യക്ഷത വഹിക്കും.ഉദ്ഘാടനസമ്മേളനം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി തത്സമയം സംപ്രേഷണം ചെയ്യും. 9.30 മുതൽ പ്രചോദനാത്മക പരിപാടികൾ. ആശംസകളുമായി മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ താരങ്ങൾ9.30 മുതൽ...