Sat. Apr 20th, 2024
കൊല്ലം:

കൊല്ലം തുറമുഖ വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾ മന്ത്രി അഹമ്മദ് ദേവർകോവിൽ നേരിട്ടെത്തി വിലയിരുത്തി. ചരക്കുനീക്കം കൂടുതൽ സുഗമമാക്കുന്ന തരത്തിൽ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. നിലവിലുള്ള സൗകര്യം നിലനിർത്തി കൂടുതൽ വികസനം സാധ്യമാക്കും.

വകുപ്പുതല ഉദ്യോഗസ്ഥർ, കശുവണ്ടി, ലോജിസ്റ്റിക്‌സ്, കാർഗോ ഓണേഴ്‌സ്, ഷിപ്പിങ് ഏജന്റ്‌സ്എന്നിവരുമായി മന്ത്രി ചർച്ച നടത്തി. നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടും മന്ത്രി സന്ദർശിച്ചു. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിലുള്ള സാധ്യതകൾ പരിശോധിച്ചു.

പള്ളിത്തോട്ടത്ത് സിമന്റ് ടെർമിനൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും ആശയവിനിമയം നടത്തി. എംഎൽഎമാരായ എം മുകേഷ്, ഡോ സുജിത് വിജയൻപിള്ള, കലക്ടർ ബി അബ്ദുൽനാസർ, എഡിഎം സാജിതാബീഗം, കേരള മാരിടൈം ബോർഡ് ചെയർമാൻ വി ജെ മാത്യൂ, സിഇഒ ടി പി സലിം, പോർട്ട്- ഹാർബർ എൻജിനിയറിങ് വകുപ്പ് ഉദ്യോഗസ്ഥർ, കേരള സ്വതന്ത്രമത്സ്യത്തൊഴിലാളി യൂണിയൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

By Divya