24 C
Kochi
Tuesday, December 7, 2021

Daily Archives: 8th June 2021

k sudhakaran
തിരുവനന്തപുരം:കെപിസിസി അധ്യക്ഷനായി കെ സുധാകരന്റെ പേര് ഉടൻ പ്രഖ്യാപിച്ചേക്കും. ഇതിനുള്ള നടപടിക്രമങ്ങൾ ഹൈക്കമാന്റ് പൂർത്തിയാക്കി. ഗ്രൂപ്പുകളിൽ നിന്ന് കടുന്ന എതിർപ്പുകളുണ്ടായിട്ടും അതൊന്നും കണ്ടില്ലെന്ന് നടിച്ചാണ് കെ സുധാകരനെ പ്രഖ്യാപിക്കാനുള്ള നീക്കം. വലിയ ലക്ഷ്യങ്ങളും പ്രതീക്ഷകളുമാണ് സുധാകരന്റെ സ്ഥാനലബ്ധിയിലൂടെ കോൺഗ്രസ് ദേശീയ നേതൃത്വത്തിനുള്ളത്.സംസ്ഥാന കോൺഗ്രസിനെ എക്കാലവും നിയന്ത്രിച്ചുവന്ന ഗ്രൂപ്പുകളെ നിയന്ത്രിക്കുകയാണ് ഇതിൽ ആദ്യത്തേത്. സാധാരണക്കാരായ പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകി അവരെ പ്രാദേശിക ഘടകങ്ങളിൽ സജീവമാക്കാൻ സുധാകരന് കഴിയുമെന്നാണ് ഹൈക്കമാന്റിന്റെ...
ന്യൂദല്‍ഹി:വിജയം പോലെ തോല്‍വിയും പാഠമാക്കണമെന്നു പ്രവര്‍ത്തകരോടു പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി നേതാക്കളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.‘കഴിഞ്ഞതു തോല്‍വിയോ വിജയമോ ആകട്ടെ, അതില്‍ നിന്നും ഒരു പാഠം ഉള്‍ക്കൊള്ളുകയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയും ചെയ്യുക,’ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരോടു മോദി പറഞ്ഞു.അവസാനം കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി നേരിട്ടിരുന്നു....
തിരുവനന്തപുരം:ബിജെപിയെ പിടിച്ചുലയ്ക്കുന്ന കൊടകര കുഴൽപണക്കേസ് ഒരാഴ്ചയ്ക്കുള്ളിൽ ഏറ്റെടുക്കാൻ  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തീരുമാനം. ന്യൂഡൽഹിയിൽ നിന്ന് അനുമതി ലഭിച്ചുവെന്നാണ് സൂചന.പ്രാഥമിക അന്വേഷണത്തോടൊപ്പം തുടരന്വേഷണവും നടത്താൻ ഡപ്യൂട്ടി ഡയറക്ടർ റാങ്കിലുള്ള ഐആർഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള കൊച്ചിയിലെ സംഘത്തെ ഇഡി ചുമതലപ്പെടുത്തി. കേസ് നടന്നത് കോഴിക്കോട് ഇഡി ഓഫിസിന്റെ പരിധിയിലാണെങ്കിലും അന്വേഷണത്തിന്റെ ചുമതല കൊച്ചിയിലെ ജോയിന്റ് ഡയറക്ടറുടെ മേൽനോട്ടത്തിലാണ്.ഹൈക്കോടതി ചോദിച്ച റിപ്പോർട്ട്  നൽകിയ ശേഷം കേസ് അന്വേഷണത്തിലേക്ക് കടക്കും. കള്ളപ്പണം...
ന്യൂഡൽഹി:കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ. കേന്ദ്രം മുന്നോട്ടുവച്ച പുതിയ മാർ‌​ഗനിർ‌ദ്ദേശങ്ങൾ‌ പാലിക്കുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ട്വിറ്റർ അറിയിച്ചു. ഇന്ത്യയോട് പ്രതിജ്ഞാബദ്ധമാണെന്ന് ട്വിറ്റർ വ്യക്തമാക്കി. മാനദണ്ഡങ്ങൾ പാലിക്കാമെന്ന് ഉറപ്പ് നൽകുകയും, നടപടികളുടെ പുരോഗതി കേന്ദ്ര സർക്കാരിനെ അറിയിക്കുകയും ചെയ്തു. ഇന്ത്യൻ സർക്കാരുമായുള്ള ക്രിയാത്മക ചർച്ചകൾ തുടരുമെന്നും ട്വിറ്റർ വക്താവ് അറിയിച്ചു.ഐടി ദേദഗതി നിയമം നടപ്പിലാക്കാതിരുന്ന ട്വിറ്ററിനെതിരെ കേന്ദ്രം നടപടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായി ട്വിറ്ററിന് നോട്ടിസ് അയച്ചിരുന്നു. ഐടി ദേദഗതി...
കാസർകോട്:തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രനെതിരെ ബദിയടുക്ക പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. നാമനിർദേശ പത്രിക പിൻവലിക്കാൻ ബിജെപി നേതാക്കൾ കൈക്കൂലി നൽകിയെന്ന്, ബിഎസ്പി സ്ഥാനാർഥിയായി പത്രിക നൽകിയിരുന്ന കെസുന്ദര വെളിപ്പെടുത്തിയിരുന്നു.തുടർന്ന് മഞ്ചേശ്വരത്ത് മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി വിവി രമേശൻ കാസർകോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഇന്നലെ നൽകിയ പരാതിയിലാണ് കേസെടുക്കാൻ കോടതി നിർദേശിച്ചത്. ബിജെപിയുടെ കൂടുതൽ പ്രാദേശിക നേതാക്കളെ...
തിരുവനന്തപുരം:സംസ്ഥാനത്തു ലോക്ഡൗൺ ഈ മാസം 16 വരെ നീട്ടി. നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരും. വെള്ളിയാഴ്ച (11 ന്) കൂടുതൽ കടകൾ തുറക്കാൻ അനുമതി. ശനിയും ഞായറും (12,13) കർശന നിയന്ത്രണങ്ങ‍ളോടെ സമ്പൂർണ ലോക്‌ഡൗൺ ആയിരിക്കും.സർക്കാർ, അർ‍ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർ‍പറേഷനുകൾ, കമ്മിഷനുകൾ തുടങ്ങിയവ 17 മുതൽ 50% ജീവനക്കാരുമായി പ്രവർത്തനം പുനരാരംഭിക്കും. വ്യാഴാഴ്ച പ്രവർത്തനം പുനരാരംഭിക്കാനായിരുന്നു മുൻ തീരുമാനം. എല്ലാ പരീക്ഷകളും 16 നു ശേഷമേ...