25 C
Kochi
Wednesday, December 1, 2021

Daily Archives: 26th May 2021

കൊച്ചി:ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദാഭായ് പട്ടേലിന്‍റെ ജനദ്രോഹ നടപടികൾക്കെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഭീമഹർജി നൽകാൻ ദ്വീപ് നിവാസികളുടെ തീരുമാനം. ഇതിന്‍റെ ഭാഗമായുള്ള ഒപ്പുശേഖരണം ദ്വീപിൽ ആരംഭിച്ചതായി റിപ്പോർട്ട്.എൻഎസ് യു ഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ വലിയ കാമ്പയിനാണ് ദ്വീപിൽ നടക്കുന്നത്. അഡ്മിനിസ്ട്രേറ്റർക്കെതിരെ എൻഎസ് യു ഐ രാഷ്ട്രപതിക്ക് കൂട്ട ഇമെയിൽ അയക്കുകയും ചെയ്തു. ഇവരെ കൂടാതെ, ലക്ഷദ്വീപ് സ്റ്റുഡൻസ് അസോസിയേഷൻ അടക്കമുള്ള വിദ്യാർത്ഥി സംഘടനകളും പ്രതിഷേധ...
ഒഡീഷ:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് 'യാസ്' കരയിലേക്ക്. പ്രവചിച്ചിരുന്നതിലും നേരത്തെ ഒഡീഷയിലെ ദംറ തുറമുഖത്തിന് സമീപമായാണ് കരപ്രവേശനം. നിലവിൽ ഒഡീഷ തീരത്ത് നിന്ന് 40 കിലോമീറ്റർ മാത്രം അകലെയാണ് യാസ്.ഉച്ചയ്ക്ക് മുമ്പായി കരതൊടുമെന്നാണ് കണക്കുകൂട്ടൽ. ചുഴലിയുടെ വരവറിയിച്ചു ഒഡീഷ, പശ്ചിമ ബംഗാള്‍ അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടങ്ങി. ഒഡീഷയില്‍ മാത്രം രണ്ടര ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.പതിവില്‍ നിന്ന് വ്യത്യസ്തമായി വേനല്‍ ചൂടില്‍...
ന്യൂഡൽഹി:പുതിയ ഐടി നിയമ ഭേഭഗതി അനുസരിക്കാൻ നൽകിയ സമയപരിധി ഇന്നലെ രത്രി അവസാനിച്ചിരുന്നു. എന്നാൽ ഭേഭഗതിയിലെ നിർദേശങ്ങൾ അംഗീകരിക്കാൻ ഫേസ്ബുക്ക് ഒഴികെയുള്ള സാമൂഹ്യമാധ്യമങ്ങൾ തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ തുടർനടപടികൾ എന്താകും എന്നത് ഇനി കേന്ദ്രസർക്കാരാണ് വ്യക്തമാക്കേണ്ടത്.നിലവിൽ സാമൂഹ്യമാധ്യമങ്ങളുടെ പ്രവർത്തനത്തെ തസപ്പെടുത്ത നടപടികളിലേയ്ക്ക് പെട്ടെന്ന് സർക്കാർ കടക്കില്ല എന്നാണ് വിവരം. 2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍...
Kallarkutti dam to be opened soon; Alert on Periyar and Muthirappuzhayar banks
 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 കല്ലാർകുട്ടി ഡാമിന്റെ രണ്ടു ഷട്ടറുകൾ ഉടൻ തുറക്കും; മുതിരാപ്പുഴയാർ, പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം2 കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ബിജെപി നേതാവിനെതിരെ കേസ്3 തൃശൂരിൽ കോവിഡ്​ കണക്കിലില്ലാതെ 700 അനാഥ മരണങ്ങൾ4 മൃതദേഹത്തിൽനിന്ന്​ കാണാതായ സ്വർണം മെഡിക്കൽ കോളജ്​ ലോക്കറിൽ5 കിറ്റ് വിതരണത്തിലെ ക്രമക്കേട്; റേഷന്‍കട സസ്‌പെൻഡ്​​ ചെയ്തു6 കോവിഡുമായി ബന്ധപ്പെട്ട വാർത്തകൾആലപ്പുഴ    പുതിയ കേസുകൾ-...
തിരുവനന്തപുരം:ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് ക്ഷാമം സംസ്ഥാനത്ത് തുടരുന്നു. വൃക്കരോഗമുള്ള ബ്ലാക്ക് ഫംഗസ് രോഗികൾക്ക് നൽകുന്ന ലൈപോസോമൽ ആംഫോടെറിസിൻ മരുന്നിനാണ് ക്ഷാമം നേരിടുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ  മരുന്ന് എത്തിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. 20 രോഗികളാണ് ഇവിടെ ചികിൽസയിലുള്ളത്. ക്ഷാമം നേരിടുന്ന മരുന്നിന് പകരം ആംഫോടെറിസിൻ മരുന്ന് ഡോസ് കുറച്ചു നൽകിയാണ് നിലവിൽ ചികിൽസ.
തിരുവനന്തപുരം:രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഈ മാസം 28 ന് ഗവർണർ നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകലാണ് പ്രധാന അജണ്ട. ലോക്ഡൗൺ സാഹചര്യവും കൊവിഡ് വ്യാപനവും  മന്ത്രിസഭായോഗം ചർച്ച ചെയ്യും.വാക്സീൻ വിതരണം കാര്യക്ഷമമാക്കാനുളള നടപടികളും മന്ത്രിസഭായോഗത്തിൽ ചർച്ചയ്ക്ക് വരും. ലോക്ഡൗൺ മുപ്പതിന് ശേഷം നീട്ടണോ വേണ്ടയോ എന്നത്  സംബന്ധിച്ച ആലോചനകളിലേക്ക് സർക്കാർ കടക്കുകയാണ്.വൈകീട്ട് ചേരുന്ന...
ന്യൂഡൽഹി:കൊവിഡ് വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കിയേക്കും. വെള്ളിയാഴ്‌ച നടക്കുന്ന ജിഎസ്‌ടി കൗൺസിൽ യോഗമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. കൊവിഡ് വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കാനുള്ള നിർദേശത്തെ പിന്തുണയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.നിലവിൽ അഞ്ച് ശതമാനം നികുതിയാണ് കൊവിഡ് വാക്‌സിന് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് പൂർണമായി ഒഴിവാക്കണമെന്ന് വിവിധ സംസ്‌ഥാന സർക്കാരുകൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.ഇതിന് തുടർച്ചയായാണ് കേന്ദ്രസർക്കാർ പ്രസ്തുത നിർദേശത്തെ അംഗീകരിക്കാൻ തീരുമാനിച്ചത്. നികുതി നിരക്ക് പൂർണ്ണമായി ഉപേക്ഷിക്കുക അല്ലെങ്കിൽ 0.1...
ദുബൈ:കൊവിഡ് പ്രതിസന്ധി കാരണം ശമ്പളമില്ലാത്ത അവധിയില്‍ പോയ ജീവനക്കാരെ ജൂണ്‍ മുതല്‍ തിരിച്ചുവിളിച്ച് വിമാനക്കമ്പനിയായ ഫ്ലൈ ദുബൈ. ചൊവ്വാഴ്‍ച അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിലെ അഭിമുഖത്തില്‍ സംസാരിക്കവെ ഫ്ലൈ ദുബൈ സിഇഔ ഗൈത് അല്‍ ഗൈതാണ് ഇക്കാര്യം അറിയിച്ചത്.കൊവിഡ് മഹാമാരി കാരണം ജീവനക്കാരെ ഒഴിവാക്കുകയെന്നതായിരുന്നു കമ്പനിക്ക് കൈക്കൊള്ളേണ്ടിവന്ന ഏറ്റവും കഠിനമായ തീരുമാനമെന്ന് സിഇഒ പറഞ്ഞു. ഒന്നുകില്‍ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കുക എല്ലെങ്കില്‍ ജോലി രാജവെയ്‍ക്കുക എന്ന രണ്ട് വഴികളാണ് മഹാമാരിയുടെ...
ന്യൂഡൽഹി:രാജ്യത്ത് ഉപയോഗാനുമതി തേടി ആദ്യം അപേക്ഷ നൽകിയ ഫൈസറിനെ അവഗണിച്ചതു ഇന്ത്യയ്ക്ക് വിനയാകുന്നു. രാജ്യം കടുത്ത വാക്സീൻ ക്ഷാമം നേരിടവെ, ഫൈസറും മൊഡേണയും ഉൾപ്പെടെയുള്ള വിദേശ വാക്സീനുകൾ ലഭ്യമാക്കാൻ കൊണ്ടുപിടിച്ച ശ്രമത്തിലാണു കേന്ദ്രം. കുത്തിവയ്പു തുടങ്ങും മുൻപ് വാക്സീൻ ലഭ്യത ഉറപ്പുവരുത്താനുള്ള ഇന്ത്യൻ ശ്രമം പാളിയതിന്റെ സൂചന കൂടിയായി ഇതു വ്യാഖ്യാനിക്കപ്പെടുന്നു.വാക്സീൻ ലഭ്യമാക്കാൻ മറ്റ് രാജ്യങ്ങൾ വളരെ നേരത്തെ നടപടികൾ നീക്കിയിട്ടും ഇന്ത്യ ഇക്കാര്യത്തിൽ ശ്രദ്ധിച്ചിരുന്നില്ലെന്നു സുപ്രീം കോടതി...
തിരുവനന്തപുരം:ശുപാര്‍ശ, ചുരുക്കപ്പട്ടിക എന്നിവ വേ​ഗത്തിലാക്കാന്‍ ആരോ​ഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി പിഎസ്‍സി. പിഎസ്‍സി ഓഫീസ് പ്രവര്‍ത്തനം മുടങ്ങിയതിനാല്‍ നിയമനം വൈകുന്നത് ശ്രദ്ധയിൽ പെടുത്തിയിരുന്നു.അണ്ടര്‍ സെക്രട്ടറി മുതലുള്ള എല്ലാ ഉദ്യോ​ഗസ്ഥരോടും ഓഫീസില്‍ എത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഴുവന്‍ നോണ്‍ ​ഗസറ്റഡ് ജീവനക്കാരും അടിയന്തരിമായി നാളെമുതല്‍ ജോലിയില്‍ പ്രവേശിക്കണം.