Tue. Apr 23rd, 2024

നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ല. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർ​ഗ നിർദേശങ്ങൾക്കനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. ഇന്നാണ് വാട്ട്സ് ആപ്പ്, ഫോസ്ബുക്ക്, ട്വിറ്റർ എന്നീ സമൂ​ഹമാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നടപ്പിലാക്കാനുള്ള അവസാന ദിവസം. ഇന്ന് നിലപാട് മാറ്റിയില്ലെങ്കിൽ ഇന്ത്യയിൽ ഈ പ്ലാറ്റ്ഫോമുകൾ ഉപയോ​ഗിക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്.

2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. ഈ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്.

മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം:

1. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഒരു പരാതി പരിഹാര സംവിധാനം സ്ഥാപിക്കേണ്ടതുണ്ട്, കൂടാതെ ഒരു പരാതി ഉദ്യോഗസ്ഥന്റെ പേര് നൽകണം, അവർ 24 മണിക്കൂറിനുള്ളിൽ ഒരു പരാതി രജിസ്റ്റർ ചെയ്യുകയും 15 ദിവസത്തിനുള്ളിൽ അത് പരിഹരിക്കുകയും വേണം.

2. ഉപയോക്താക്കളുടെ അന്തസ്സിനെതിരെ, പ്രത്യേകിച്ച് സ്ത്രീകളുടെ പരാതികൾ ഉണ്ടെങ്കിൽ, പരാതി നൽകിയതിന് ശേഷം 24 മണിക്കൂറിനുള്ളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അത്തരം കാര്യങ്ങൾ നീക്കംചെയ്യേണ്ടിവരും.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം മാർഗ്ഗനിർദ്ദേശങ്ങൾ

  1.  കോടതിയോ സർക്കാരോ ആവശ്യപ്പെട്ടാൽ, ട്വീറ്റിന്റെ / സന്ദേശത്തിന്റെ ഉത്ഭവം വെളിപ്പെടുത്താൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ആവശ്യമാണ്.
  2. ഉപയോക്താക്കളുടെ സ്വമേധയാ പരിശോധിക്കുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒരു വ്യവസ്ഥ ഉണ്ടായിരിക്കണം.

OTT പ്ലാറ്റ്ഫോം മാർഗ്ഗനിർദ്ദേശങ്ങൾ

  1. OTT, ഡിജിറ്റൽ വാർത്താ മാധ്യമങ്ങൾ എവിടെ, എങ്ങനെ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ട്
  2. ഡിജിറ്റൽ, ഒടിടി പ്ലാറ്റ്ഫോമുകൾക്കുള്ള പരാതി പരിഹാര സംവിധാനം
  3. റിട്ടയേർഡ് എസ്‌സി അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സ്വയം നിയന്ത്രണ ബോഡി

ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ കൂ മാത്രമാണ് കേന്ദ്രസർക്കാരിന്റെ പുതിയ സമൂഹമാധ്യമ മാർ​ഗനിർദേശങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.

https://youtu.be/Q40-hMcvnSw