33 C
Kochi
Wednesday, December 1, 2021

Daily Archives: 24th May 2021

A shop without cashier and cashbox for needy
 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 ആവശ്യമുള്ള സാധനങ്ങൾ എടുക്കാം; പണപ്പെട്ടിയും കാഷ്യറുമില്ലാതെ പലചരക്കുകട‌‌2 ഇന്നും നാളെയും കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; വേനൽമഴ 128% അധികം3 കോവിഡ് ബാധിച്ച് മരിച്ച സ്ത്രീകളുടെ സ്വര്‍ണം കവര്‍ന്നു; കേസെടുത്ത് പൊലീസ്4 ഓട്ടിസം ബാധിച്ച കുട്ടിക്ക് മർദ്ദനമേറ്റ സംഭവം; കുട്ടിയുടെ ഉത്തരവാദിത്വം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തു5 കൊടകര കുഴൽപ്പണക്കേസ്: പണം കൈപ്പറ്റേണ്ടിയിരുന്ന ആളെ ചോദ്യം ചെയ്യുമെന്ന് സൂചന6 കോവിഡുമായി ബന്ധപ്പെട്ട വാർത്തകൾആലപ്പുഴപുതിയ കേസുകൾ-...
തിരുവനന്തപുരം:നിയമസഭ സ്പീക്കർ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മത്സരിക്കും. കുണ്ടറയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗം പി സി വിഷ്ണുനാഥാണ് പ്രതിപക്ഷ സ്ഥാനാർത്ഥി.ചൊ​വ്വാ​ഴ്​​ചയാണ് സ്​​പീ​ക്ക​റു​ടെ തെിരഞ്ഞെടുപ്പ് ന​ട​ക്കുക. സിപിഎം അം​ഗം എം ബി രാ​ജേ​ഷാണ് ഭരണകക്ഷിയുടെ സ്പീക്കർ സ്ഥാനാർത്ഥി. സ്പീക്കർ തിരഞ്ഞെടുപ്പിൽ ഇന്ന് ഉച്ചക്ക് 12 മണിവരെ നാമനിർദേശപത്രിക സമർപ്പിക്കാം.പിസി വിഷ്ണുനാഥ് കുണ്ടറയിൽ നിന്ന് മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെയും എം ബി രാജേഷ് തൃത്താലയിൽ നിന്ന് വിടി ബൽറാമിനെയും...
കൊച്ചി:സംസ്ഥാനത്തെ കൊവിഡ് വാക്‌സീന്‍ വിതരണത്തിലെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഒറ്റപ്പലാം സ്വദേശി പ്രഭാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജി  തീര്‍പ്പാക്കും വരെ പൊതുവിപണിയിലെ വാക്‌സീന്‍ വില്‍പന നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍  ആവശ്യപ്പെടുന്നുണ്ട്.വാക്‌സീന്‍ വിതരണത്തിലെ മെല്ലെപ്പോക്കില്‍ കേന്ദ്ര സര്‍ക്കാറിനോടുള്ള അതൃപ്തി ഹൈക്കോടതി അറിയിച്ചിരുന്നു. ഇങ്ങനെ പോയാല്‍ രണ്ട് വര്‍ഷം വേണ്ടിവരും വാക്സീന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ എന്നായിരുന്നു കോടതി വിമര്‍ശനം.ഈ സാഹചര്യത്തില്‍...
ന്യൂഡൽഹി:ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് ഇന്ന് യാസ് ചുഴലിക്കാറ്റായി മാറും. അതിശക്തമായ ചുഴലിക്കാറ്റായി മാറുന്നതോടെ വടക്കുപടിഞ്ഞാറ് ദിശയിലാകും സഞ്ചരിക്കുക. ബുധനാഴ്ച വൈകിട്ടോടെ പശ്ചിമ ബംഗാളിനും ഒഡിഷയിലെ വടക്കൻ തീരത്തിനുമിടയിലെ കരയിലേക്ക് യാസ് പ്രവേശിക്കും.ഒഡിഷയിലും പശ്ചിമ ബംഗാളിലുമായിരിക്കും ചുഴലിക്കാറ്റിന്റെ ആഘാതം കൂടുതലായുണ്ടാകുക എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ആന്റമാൻ നിക്കോബാർ ദ്വീപുകളിലും വ്യാപകമായ മഴയുണ്ടാകും. യാസിന്റെ പ്രത്യാഘാതങ്ങളെ നേരിടാൻ ആദ്യ ഘട്ട ഒരുക്കങ്ങൾ ഇതിനോടകം പൂർത്തിയായി...
ദുബൈ:ബഹ്റൈനിലേക്കുള്ള പ്രവേശനം ഇന്നലെ മുതൽ റസിഡന്‍സ് വിസകാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയതോടെ ഇന്ത്യയില്‍ കുടുങ്ങിയ യുഎഇ, സൗദി വിസക്കാരുടെ യാത്ര കൂടുതല്‍ പ്രതിസന്ധിയിലായി. അതേസമയം സൗദിയിലേക്കുള്ള പ്രവേശനത്തിന് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇപ്പോള്‍ ബഹ്റൈനില്‍ ക്വാറന്റീനിലുള്ള നൂറുകണക്കിന് മലയാളികളും ആശങ്കയിലാണ്.ഇന്ത്യയിൽ കുടുങ്ങിയ സൗദി, യുഎഇ വീസക്കാർക്ക് ബഹ്റൈനിലെത്തിയ ശേഷം റോഡ് മാർഗം അതിർത്തി കടക്കാനുള്ള വഴിയാണ് പുതിയ നടപടിയോടെ അടഞ്ഞത്. നിലവില്‍ ബഹ്റൈനിലുള്ളവര്‍ക്ക് റോഡ് മാര്‍ഗം സഞ്ചരിക്കാന്‍ സൗദി അറേബ്യ...
ന്യൂഡൽഹി:ആധുനിക ചികിത്സാ രീതിയെയും  ഡോക്ടര്‍മാരെയും അപമാനിച്ച് യോഗ ഗുരു ബാബരാംദേവ് നടത്തിയ പ്രസ്താവന അദ്ദേഹം പിന്‍വലിച്ചു. ഐഎംഎയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ അദ്ദേഹത്തോട് പ്രസ്താവന പിന്‍വലിക്കാന്‍ കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം പ്രസ്താവന പിന്‍വലിച്ചതായി ട്വീറ്റ് ചെയ്തത്. ഡോ ഹര്‍ഷ് വര്‍ധന്റെ കത്ത് ലഭിച്ചു.ഞാന്‍ എന്റെ പ്രസ്താവന പിന്‍വലിക്കുന്നു. പ്രത്യേക സന്ദര്‍ഭത്തിലുണ്ടായ പ്രസ്താവനയെ തുടര്‍ന്നുണ്ടായ എല്ലാ വിവാദങ്ങളും അവസാനിക്കുമെന്ന് കരുതുന്നു-ബാബാ രാംദേവ് ട്വീറ്റ് ചെയ്തു.എന്നാല്‍ തൊട്ടുപിന്നാലെ...
തിരുവനന്തപുരം:ചരിത്രമെഴുതിയ തിളക്കമാർന്ന തുടർവിജയത്തിന്റെ നായകൻ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76–ാം പിറന്നാൾ. പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് ആഹ്ലാദങ്ങളുടെയും അഭിനന്ദനങ്ങളുടെയും നടുത്തളത്തിലാകും അദ്ദേഹം.പിണറായി വിജയൻ ആദ്യമായി മുഖ്യമന്ത്രിയായത് 2016 മേയ് 25നാണ്. അതിന്റെ തലേന്ന് പത്രസമ്മേളനത്തിലാണ് തന്റെ യഥാർഥ ജനനത്തീയതി ഒരു സസ്പെൻസ് പോലെ അദ്ദേഹം പുറത്തുപറഞ്ഞത്. ഔദ്യോഗിക രേഖകളിൽ മാർച്ച് 21 ആണ് ജന്മദിനം.
തിരുവനന്തപുരം:താൻ കെപിസിസി അധ്യക്ഷനാവുമെന്ന വാർത്ത തെറ്റെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. താൻ ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടത് എഐസിസി ആണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റ വിഡി സതീശന് എല്ലാവിധ പിന്തുണയുമുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. എല്ലാവരുടെയും സഹകരണത്തോടെ യുഡിഎഫ് മുന്നോട്ട് പോകുമെന്നും പരാജയത്തിന്റെ കാര്യങ്ങൾ പരിശോധിച്ച്, തിരുത്തി മുന്നോട്ട് പോകണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.അതേസമയം, എംഎൽഎ സ്ഥാനത്ത്...
ന്യൂഡൽഹി:കാര്‍ഷിക നിയമത്തിനെതിരെ മേയ് 26 ന് കര്‍ഷകര്‍ പ്രഖ്യാപിച്ച കരിദിനത്തിന് പിന്തുണയുമായി പ്രതിപക്ഷ കക്ഷികള്‍. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളുമടക്കം 12 പ്രതിപക്ഷ പാര്‍ട്ടികളാണ് കരിദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക നിയമത്തിനെതിരെ ആറ് മാസമായി സമരത്തിലാണ് കര്‍ഷകര്‍. 40 ഓളം കാര്‍ഷിക യൂണിയനുകളുടെ നേതൃത്വത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് സമരരംഗത്തുള്ളത്.പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി പ്രസ്താവനയിറക്കിയാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പിന്തുണ അറിയിച്ച് പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.പശ്ചിമ ബംഗാള്‍...
കൊച്ചി:മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധയേറ്റ് എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി  ചികിത്സയിലുണ്ടായിരുന്ന നാല് പേർ മരിച്ചു. ഇവരിൽ രണ്ട് പേർ എറണാകുളം ജില്ലയിൽ നിന്നുള്ളവരാണ്. 50 വയസ്സുള്ള ആലുവ സ്വദേശിയും 77 വയസ്സുള്ള എച്ച്എംടി കോളനി സ്വദേശിയുമാണ് മരിച്ചത്.മരിച്ച മറ്റു  രണ്ടുപേർ പത്തനംതിട്ട സ്വദേശികളാണ്. ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ സ്വീകരിച്ചവരാണ്. ഇവരിൽ ഒരാൾ കൊച്ചിയിലും മറ്റൊരാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു....