Thu. Apr 25th, 2024
കൊച്ചി:

പ്രതിപക്ഷ നേതൃസ്ഥാനം പുഷ്​പകിരീടമല്ലെന്ന ഉറച്ച ​ബോധ്യമുണ്ടെന്ന്​ കോൺഗ്രസ്​ നേതാവ്​​ വി ഡി സതീശൻ. യു ഡിഎഫിനെ അധികാരത്തിലേക്ക്​ തിരികെ കൊണ്ടു വരും. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിൽ ഹൈക്കമാൻഡി​നോട്​​ നന്ദിയുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു.

പ്രവർത്തനത്തിൽ കാലാനുസൃതമായ മാറ്റം കൊണ്ടുവരും. വെല്ലുവിളികൾ ഏറ്റെടുക്കുന്നു. തലമുറമാറ്റം എല്ലാ മേഖലയിലും വേണം. പ്രവർത്തനങ്ങൾക്ക്​ എല്ലാവരുടേയും പിന്തുണ അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ്​ പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ച രമേശ്​ ചെന്നിത്തല ഉൾപ്പടെയുള്ളവരുടെ പ്രവർത്തനം മോശമായിരുന്നില്ല. കോൺ​ഗ്രസിന്​ അടിത്തറയുണ്ടാക്കുന്നതിൽ കെ കരുണാകരൻ എ കെ ആന്‍റണി, ഉമ്മൻചാണ്ടി, രമേശ്​ ചെന്നിത്തല എന്നിവർക്ക്​ വലിയ പങ്കുണ്ടെന്നും സതീശൻ പറഞ്ഞു.

സർക്കാറിനെ അന്തമായി എതിർക്കുകയെന്നതല്ല പ്രതിപക്ഷത്തിന്‍റെ ധർമ്മം. എന്നാൽ സർക്കാറിന്​ പിഴവുകളുണ്ടാവുമ്പോൾ അത്​ ചൂണ്ടിക്കാട്ടും. മഹാമാരികാലത്ത്​ സർക്കാറി​നൊപ്പം നിന്ന്​ പ്രതിപക്ഷം പ്രവർത്തിക്കണമെന്നാണ്​ ജനം ആഗ്രഹിക്കുന്നത്​.

ജനാധിപത്യത്തിൽ ഏകാധിപത്യത്തിലേക്ക്​ പോകാനുള്ള ചില ഏണികളുണ്ട്​. അത്​ ഇല്ലാതാക്കുകയാണ്​ പ്രതിപക്ഷത്തിന്‍റെ ധർമമെന്നും സതീശൻ വാർത്താസമ്മേളനത്തിൽ

By Divya