Fri. Apr 26th, 2024
ദോ​ഹ:

ലോ​ക​ത്തി​ലെ സെ​ൻ​ട്ര​ൽ ബാ​ങ്കു​ക​ളെ​ല്ലാം ച​രി​ത്ര​ത്തി​ലെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യാ​ണ് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് ഗ​വ​ർ​ണ​ർ ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ൻ സ​ഈ​ദ് ആ​ൽ​ഥാ​നി. കൊവിഡ് പ്ര​തി​സ​ന്ധി അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​താ​ണ് സെ​ൻ​ട്ര​ൽ ബാ​ങ്കു​ക​ൾ നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി. ല​ണ്ട​നി​ലെ കി​ങ്സ്​ ബി​സി​ന​സ്​ സ്​​കൂ​ളി​ൽ ഖ​ത്ത​ർ സെൻറ​ർ ഫോ​ർ ഗ്ലോ​ബ​ൽ ബാ​ങ്കി​ങ് ആ​ൻ​ഡ് ഫി​നാ​ൻ​സ്​ വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യെ മാ​ത്ര​മ​ല്ല ബാ​ങ്കു​ക​ൾ​ക്ക് അ​ഭി​മു​ഖീ​ക​രി​ക്കാ​നു​ള്ള​ത്. പു​തി​യ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യും സാ​മൂ​ഹി​ക പ്ര​ത്യാ​ശ​ക​ൾ മാ​റി​മ​റി​ഞ്ഞ​തും ബാ​ങ്കു​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യാ​ണെ​ന്നും സെ​ൻ​ട്ര​ൽ ബാ​ങ്ക് ഗ​വ​ർ​ണ​ർ ശൈ​ഖ് അ​ബ്​​ദു​ല്ല ആ​ൽ​ഥാ​നി വ്യ​ക്ത​മാ​ക്കി.

കൊവിഡ് മ​ഹാ​മാ​രി ഒ​രു​വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ ആ​ഗോ​ള സാ​മ്പ​ത്തി​ക​രം​ഗം വീ​ണ്ടും ഇ​ടി​യു​ക​യാ​ണ്. ഈ ​വ​ർ​ഷം തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ആ​ശാ​വ​ഹ​മാ​യി​രു​ന്നു. എ​ന്നാ​ൽ വീ​ണ്ടും ത​ക​ർ​ച്ച​യി​ലേ​ക്കാ​ണ് പോ​ക്കെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

അ​ന്താ​രാ​ഷ്​​ട്ര നാ​ണ​യ​നി​ധി (ഇ​ൻ​റ​ർ​നാ​ഷ​ന​ൽ മോ​ണി​റ്റ​റി ഫ​ണ്ട്​ ഐഎംഎഫ്) റി​പ്പോ​ർ​ട്ട് പ്ര​കാ​രം ന​ട​പ്പു​വ​ർ​ഷം ആ​റു ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് സാ​മ്പ​ത്തി​ക​രം​ഗ​ത്ത് ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

By Divya