Thu. Mar 28th, 2024
ചെന്നൈ:

ആഗോള ടെന്‍ഡര്‍ വഴി സംസ്ഥാനത്തേക്ക് വാക്‌സിന്‍ വാങ്ങാനുള്ള തീരുമാനത്തിന് പിന്നാലെ ചൈനയെ ടെന്‍ഡര്‍ നടപടികളില്‍ നിന്ന് വിലക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്.

ദ ന്യൂസ് മിനിറ്റാണ് തമിഴ്‌നാട്ടിലെ ആരോഗ്യവകുപ്പിലെ ഉദ്യാഗസ്ഥനെ ഉദ്ദരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകാരോഗ്യ സംഘടന അംഗീകരിച്ച, ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ലൈസന്‍സുള്ളിടത്തോളം കാലം എല്ലാ വാക്‌സിനും ഞങ്ങള്‍ അനുവദിക്കുകയാണ്, ആറ് വാക്സിനുകള്‍ ലോകാരോഗ്യ സംഘടനയും ഇതില്‍ മൂന്നെണ്ണം ഡിജിസിഐയും അംഗീകരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തമിഴ്നാട് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് നല്‍കിയ ടെന്‍ഡര്‍ പ്രകാരം കരാര്‍ എടുക്കുന്ന കമ്പനിയുടെ വാക്‌സിന്‍ ലോകാരോഗ്യ സംഘടന അംഗീകരിക്കുകയും ലേലം വിളിക്കുന്ന ദിവസം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഇന്ത്യയില്‍ ഉപയോഗിക്കാന്‍ ലൈസന്‍സ് നല്‍കുകയും വേണം.

വാക്‌സിന്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചെങ്കിലും ലേല ദിവസം ഡിസിജിഐ അംഗീകരിച്ചില്ലെങ്കില്‍ വാക്‌സിന്‍ വാങ്ങുന്നതിന് ഡിസിജിഐയുടെ ലൈസന്‍സ് / അംഗീകാരത്തിന് വിധേയമാണ്.

By Divya